Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202330Thursday

എ കെ ജി സെന്റർ ആക്രമണ കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ; മൺവിള സ്വദേശി ജിതിനെ കസ്റ്റഡിയിലെടുത്തു ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു; സ്‌ഫോടക വസ്തു എറിഞ്ഞത് ജിതിനെന്ന് പൊലീസ്; പിടിയിലായ ആൾ ആറ്റിപ്ര യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്; സംഭവം നടന്ന് രണ്ടര മാസത്തിന് ശേഷം ആദ്യ കസ്റ്റഡി

എ കെ ജി സെന്റർ ആക്രമണ കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ; മൺവിള സ്വദേശി ജിതിനെ കസ്റ്റഡിയിലെടുത്തു ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു; സ്‌ഫോടക വസ്തു എറിഞ്ഞത് ജിതിനെന്ന് പൊലീസ്; പിടിയിലായ ആൾ ആറ്റിപ്ര യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്; സംഭവം നടന്ന് രണ്ടര മാസത്തിന് ശേഷം ആദ്യ കസ്റ്റഡി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എ കെ ജി സെന്റർ ആക്രമിച്ചയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മൺവിള സ്വദേശി ജിതിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പിടിയിലായ ആൾ ആറ്റിപ്ര യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റാണ്. സംഭവം നടന്ന് രണ്ടര മാസത്തിന് ശേഷമാണ് ഒരാളെ കസ്റ്റഡിയിൽ എടുക്കുന്നത്. എകെജി സെന്ററിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞത് ജിതിനാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇയാകെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു വരികയാണ്. കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്യൽ.

നേരത്തെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളത്തിൽ എത്തിയ ഘട്ടത്തിലാണ് എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണെന്ന ആരോപണം ഉയർന്നിരുന്നത്. നേരത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നു വന്നത്. ഇനിയും തെളിവുകൾ ലഭിക്കാനുണ്ടെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു. നൂറ് കണക്കിന് ഫോൺകോളുകളാണ് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചത്. ജിതിനെതിരെ എന്തു തെളിവുകൾ ഉണ്ടെന്നാണ് ഇനി അറിയേണ്ടത്.

അതേസമയം യൂത്ത് കോൺഗ്രസ് നേതാവിനെ കള്ളക്കേസിൽ കുടുക്കുകയാണെന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചത്. കഞ്ചാവ് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ജിതിനെ കുടുക്കുകയാണെന്നാണ് യൂത്ത് കോൺഗ്രസുകാർ പ്രതികരിക്കുന്നത്. അതേസമയം എ.കെ.ജി സെന്റർ ആക്രമണത്തിൽ അന്വേഷണം യൂത്ത് കോൺഗ്രസ് നേതാക്കളെ കേന്ദ്രീകരിച്ചതിൽ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ നേരത്തെ രംഗത്തുവന്നിരുന്നു.

ഇത്രയും മാസം പൊലീസ് അന്വേഷിച്ചിട്ടും ഇപ്പോഴാണ് ഇവർക്ക് പ്രതികളെ മനസ്സിലായത്. ജനങ്ങൾ വിഡ്ഢികളാണെന്ന് സിപിഎം കരുതരുതെന്നും അദ്ദേഹം പറഞ്ഞു. എ.കെ.ജി സെന്ററിനടുത്ത് പെട്ടിക്കട നടത്തുന്ന സിപിഎം അനുഭാവിയായ ദൃക്സാക്ഷി പൊലീസിനോട് പറഞ്ഞത് മുൻ കൗൺസിലറുടെ പേരായിരുന്നു. കഴിഞ്ഞ ജൂലൈ 30 ന് അർദ്ധരാത്രിയിലാണ് എകെജി സെന്ററിന് നേരെ പടക്കമേറുണ്ടായത്. ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ആസ്ഥാനത്തെ ആക്രമണം വൻ വിവാദമായി കത്തിപ്പടർന്നു. സെന്ററിലുണ്ടായിരുന്ന പി കെ ശ്രീമതിയുടെ വിവരണത്തോടെ സംഭവം കൂടുതൽ ചർച്ചയായി. ആക്രമണം നടന്ന് മിനുട്ടുകൾക്കുള്ളിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പ്രതിയാരെന്ന് സ്വയം വിധിയെഴുതി. സംസ്ഥാനത്ത് ഉടനീളം വൻ പ്രതിഷേധത്തിന് വഴിതെളിച്ച സംഭവത്തിൽ പൊലീസ് അതിവേഗം നടപടി തുടങ്ങി. രാത്രി തന്നെ ഫോറൻസിക് സംഘമെത്തി പരിശോധന തുടങ്ങി.

നഗരത്തിലെ മിടുക്കരായ പൊലീസുകാരെ ഉൾപ്പെടുത്തി അന്വേഷണ സംഘം ഉണ്ടാക്കി. സ്‌കൂട്ടറിൽ ഒരാൾ വന്ന് പടക്കമെറിയുന്ന എകെജി സെന്ററിലെ സിസിടിവി ദൃശ്യമായിരുന്നു മുന്നിലെ ഏകപിടിവള്ളി. സംഭവം നടന്ന് മിനുട്ടുകൾക്കുള്ളിൽ പുറത്തുവന്ന ഈ സിസിടിവി ദൃശ്യത്തിനപ്പുറം ഒരുമാസം പിന്നിടുമ്പോഴും ഒന്നും കണ്ടെത്താനായില്ല. നൂറിലേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പ്രതി സഞ്ചരിച്ചെന്ന സംശയിക്കുന്ന മോഡൽ ഡിയോ സ്‌കൂട്ടർ ഉടമകളെ മുഴുവൻ ചോദ്യം ചെയ്തു. പടക്കക്കച്ചടവക്കാരെ വരെ ചോദ്യം ചെയ്തു.

ഒടുവിൽ എകെജി സെന്ററിന് കല്ലെറിയുമെന്ന് ദിവസങ്ങൾക്ക് മുമ്പ് പോസ്റ്റിട്ട യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇത് വിവാദമായതോടെ യുവാവിനെ വിട്ടയച്ച് തലയൂരി പൊലീസ്. സുരക്ഷയിലുണ്ടായിരുന്ന ഏഴ് പൊലീസുകാരിൽ അഞ്ച് പേർ സംഭവം നടക്കുമ്പോൾ തൊട്ടടുത്ത ഹസ്സന്മരയ്ക്കാർ ഹാളിൽ വിശ്രമത്തിലായിരുന്നു. മൂന്നാം നിലവരെ പ്രകമ്പനം കൊണ്ടുവന്ന് പറയുന്ന സ്‌ഫോടന ശബ്ദം തൊട്ടടുത്തുണ്ടായിരുന്ന പൊലീസുകാർ പോലും അറിഞ്ഞില്ലെന്നാണ് മൊഴി.

ഇതിനിടെ അന്വേഷണം ബോധപൂർവ്വം മുക്കിയെന്ന ആക്ഷേപവും സർക്കാരിനെയും പൊലീസിനെയും കൂടുതൽ വെട്ടിലാക്കി. സംഭവ ദിവസം എകെജി സെന്ററിന് മുന്നിലൂടെ 14 തവണ പോയ തട്ടുകടക്കാരനെ തുടക്കം മുതൽ പൊലീസ് സംശയിച്ചു. പക്ഷെ തട്ടുകടക്കാരന്റെ പ്രാദേശിക സിപിഎം ബന്ധം ഫോൺ രേഖകളിലൂടെ പുറത്തായതോടെ ഈ വഴിക്കുള്ള അന്വേഷണം നിർത്തിയെന്നാണ് ആരോപണം. നിയമസഭ കഴിയുന്നതുവരെ പ്രത്യേക സംഘം അന്വേഷിച്ചിരുന്ന കേസ് പിന്നീടാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP