Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കണ്ണൂർ വിമാനത്താവളത്തിന് മുകളിലൂടെ പറക്കുന്നത് ആകാശിന്റെ കുരുവികൾ; സ്വർണം കടത്തുന്നതിനായി അൻപതു പേരുടെ കുരുവി സംഘം; പരിചിത മുഖമായി മാറാതിരിക്കാൻ കുരുവികളെ സ്വർണം കടത്താൻ ഉപയോഗിക്കുക ഒരു തവണ മാത്രം; രാജ്യാന്തര വിമാനത്താവളം സ്വർണക്കടത്തുകാരുടെ ഇഷ്ട ഹബ്ബായതിനു പിന്നിൽ കണ്ണൂർ ബ്രദേഴ്സിന്റെ രഹസ്യകരങ്ങളോ?

കണ്ണൂർ വിമാനത്താവളത്തിന് മുകളിലൂടെ പറക്കുന്നത് ആകാശിന്റെ കുരുവികൾ; സ്വർണം കടത്തുന്നതിനായി അൻപതു പേരുടെ കുരുവി സംഘം; പരിചിത മുഖമായി മാറാതിരിക്കാൻ കുരുവികളെ സ്വർണം കടത്താൻ ഉപയോഗിക്കുക ഒരു തവണ മാത്രം; രാജ്യാന്തര വിമാനത്താവളം സ്വർണക്കടത്തുകാരുടെ ഇഷ്ട ഹബ്ബായതിനു പിന്നിൽ കണ്ണൂർ ബ്രദേഴ്സിന്റെ രഹസ്യകരങ്ങളോ?

അനീഷ് കുമാർ

കണ്ണൂർ: കണ്ണൂർ രാജ്യാന്തരവിമാനത്തവളത്തിന്റെ വരവോടെ കോളടിച്ചതുകൊടിസുനിക്കും അർജുൻ ആയങ്കിക്കും ആകാശ് തില്ലങ്കേരിക്കും. ആകാശ് തില്ലങ്കേരിയുടെ തട്ടകമായ മട്ടന്നൂരിൽ സ്ഥിതി ചെയ്യുന്ന രാജ്യാന്തര വിമാനത്താവളത്തിലൂടെ നടന്ന സ്വർണക്കടത്തുകളിൽ ഭൂരിഭാഗത്തിനും ഇടനിലക്കാരയാതും സംരക്ഷണം നൽകിയതും ഈകണ്ണൂർ ബ്രദേഴ്സാണെന്നാണ് സൂചന. മട്ടന്നൂർ, കരിപ്പൂർ വിമാനത്താവളങ്ങൾവഴി സ്വർണം കടത്തുന്നതിനായി അൻപതുപേരുടെ കുരുവി സംഘം ഇവർക്കുണ്ടെന്നാണ് കസ്റ്റംസിന് ലഭിക്കുന്ന വിവരം.

വിദേശത്തു നിന്നും സ്വർണം വിമാനത്താവളത്തിലെത്തിക്കുന്ന കാരിയർമാരെയാണ് പൊതുവേ കുരുവികളെന്നു വിശേഷിപ്പിക്കുന്ന്ത്. 20നും 40നും മധ്യേ പ്രായമുള്ളവരാണ് ഇവരേറെയും. ഒരുതവണ മാത്രമാണ് കുരുവികളെ സ്വർണം കടത്താൻ ഉപയോഗിക്കുക. അതുകൊണ്ടു തന്നെ സ്ഥിരം മുഖങ്ങളെ ഒഴിവാക്കിയുള്ള സ്വർണക്കടത്ത് ഏറെ വിജയകരമായി പര്യവസാനിക്കുകയാണ് പതിവ്. ഇത്തരം കുരുവികൾക്ക് വാട്സ് ആപ്പ് വഴി ട്രെയിനിങു നൽകുന്നത് അർജുൻ ആയങ്കിയാണ്.

ഈ സന്ദേശങ്ങളിലൊന്നാണ് പുറത്തായത്. സ്വർണക്കടത്തിന്റെ ചീഫ് മാർഷൽ ടി.പി വധക്കേസിൽ ജയിലിൽ കഴിയുന്ന കൊടി സുനിയാണെന്നാണ കസ്റ്റംസിന്റെ അന്വേഷണത്തിൽനിന്നും വ്യക്തമായത്. അതിനു താഴെ ഓപ്പറേഷൻ മാനജേരായി ആകാശ് തില്ലങ്കേരിയും പ്രവർത്തിക്കുന്നു. ഇവർക്കായി വർക്ക് ചെയ്യുന്ന സൂപ്പർ വൈസറാണ് അർജുൻ ആയങ്കി. ഇയാളാണ് കാരിയർമാരുമായി നേരിട്ടു ബന്ധപ്പെടുന്നതും റൂട്ടു നിശ്ചയിക്കുന്നതും കടത്തു സാധനങ്ങൾ ഡെലിവറി ചെയ്യുന്നതും.

ഇതേ സമയം അർജുൻ ആയങ്കിയെ ചോദ്യം ചെയ്തതിനു ശേഷം ഇയാളിൽ നിന്നും ലഭിക്കുന്ന വിവരമനുസരിച്ച് ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്യുമെന്നാണ് കസ്റ്റംസ് നൽകുന്ന സൂചന. ഇതിനായി ആകാശ് തില്ലങ്കേരിക്ക് ഹാജരാകാൻ നോട്ടീസ് നൽകും. അർജുനും ആകാശും തമ്മിൽ നടന്ന ഫോൺസംഭാഷണങ്ങളും വാട്സ് ആപ്പ് ചാറ്റുകളും കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. കണ്ണൂർ,കരിപ്പൂർ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചാണ് കൊടിസുനിയുടെ കീഴിലുള്ള ക്വട്ടേഷൻ സംഘം സ്വർണം കടത്തിവരുന്നത്. ഇവരടങ്ങുന്ന വൻ റാക്കറ്റാണ് കണ്ണൂർ രാജ്യാന്തര വിമാനത്താവളം സ്വർണക്കടത്തുകാരുടെ ഇഷ്ടഹബ്ബായി മാറ്റുന്നത്.

കോവിഡ് ലോക്ഡൗൺ രണ്ടാം വർഷത്തിലേക്ക് കടന്നസാഹചര്യത്തിൽ വിമാനസർവീസുകൾ അറുപതു ശതമാനം വെട്ടിച്ചുരുക്കിയിട്ടും സ്വർണക്കടത്തിൽ വൻവർധനവുണ്ടായതിന് പിന്നിൽ ഇവരുടെ രഹസ്യകരങ്ങളുണ്ടെന്ന സംശയത്തിലാണ് കസ്റ്റംസ്. രാജ്യത്തെ വൻനഗരങ്ങളിലെ വിമാനത്താവളങ്ങളിൽ നടക്കുന്ന രീതിയിൽ തന്നെയാണ് നവാഗത വിമാനത്താവളമായ കണ്ണൂരിലും സ്വർണക്കടത്തുകൾ നടക്കുന്നതെന്നാണ് കസ്റ്റംസ് പുറത്തുവിടുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. താരതമ്യേനെ സുരക്ഷിതമായി സ്വർണം കടത്തുന്ന ഇടനാഴിയായാണ് മട്ടന്നൂർ വിമാനത്താവളത്തെ കള്ളക്കടത്ത് മാഫിയ പരിഗണിക്കുന്നതെന്നാണ് സ്വർണക്കടത്തിന്റെ വർധിച്ച കണക്കുകൾ സൂചിപ്പിക്കുന്നത്.

ഈ സാമ്പത്തിക വർഷം മെയ് 31 വരെയുള്ള കണക്ക് പ്രകാരം അനധികൃതമായി കടത്താൻ ശ്രമിച്ച നാല് കോടി 39 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് കണ്ണൂർ വിമാനത്താവളത്തിൽ വെച്ച് പിടികൂടിയത്. 11 കേസുകളിലായി ഒൻപത് കിലോ 212 ഗ്രാം സ്വർണം പിടിച്ചെടുത്തു. 10 പേർ അറസ്റ്റിലായി. പിടിക്കപ്പെടാത്ത കേസുകൾ ഇതിലേറെയാണ്. ഒദ്യോഗിക കണക്ക് പ്രകാരം നികുതിയടച്ച ഇനത്തിൽ 28 ലക്ഷം രൂപ ഇക്കാലയളവിൽ പിരിച്ചെടുത്തിട്ടുണ്ട്.

2018 ഡിസംബർ ഒൻപതിനായിരുന്നു കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം. 2019 മാർച്ച് വരെയുയള്ള കാലയളവിൽ വിമാനത്താവളത്തിൽ നിന്നു കസ്റ്റംസ് പിടികൂടിയത് മൂന്നര കിലോ സ്വർണം മാത്രമായിരുന്നു. തൊട്ടടുത്ത വർഷം അത് 47.12 കിലോ ഗ്രാമിലേക്ക് ഉയർന്നു. ഇക്കാലയളവിൽ ഒരു കേസ് മാത്രമാണ് രജിസ്റ്റർ ചെയ്തതെങ്കിൽ 201920 സാമ്പത്തികവർഷം അത് 64 ആയി മാറി. 202021ൽ ആകെ രജിസ്റ്റർ ചെയ്ത കേസുകൾ 100 ഉം, പിടികൂടിയ സ്വർണത്തിന്റെ അളവ് 55.551 കിലോഗ്രാമുമായി ഉയർന്നു. 58 പേർ അറസ്റ്റിലുമായി.

വർഷംതോറും കേസുകൾ കൂടുന്നുവെന്നു ചുരുക്കം. ഈ സാമ്പത്തിക വർഷമാരംഭിച്ച് രണ്ടുമാസങ്ങൾ പിന്നിടുമ്പോഴേക്കും പിടികൂടിയ സ്വർണത്തിന്റെ അളവ് അനധികൃതമായി സ്വർണം കടത്താനുള്ള നീക്കം എത്രത്തോളമെന്നത് വ്യക്തമാക്കുന്നു. പിടിക്കപ്പെട്ട കേസുകളുടെ കണക്ക് പുറത്തുവരുമ്പോൾ പതിന്മടങ്ങ് അധികം കേസുകൾ പിടിക്കപ്പെടാത്ത ഗണത്തിൽ ഉണ്ടെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP