കെ എസ് ഇ ബി ജീവനക്കാരെ മർദിക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്തു; കൗണ്ടർ കേസുണ്ടാക്കാൻ ആശുപത്രിയിൽ അഡ്മിറ്റായി; ജാമ്യമില്ലാ കേസെടുത്തതിന് പിന്നാലെ ആശുപത്രിയിൽ കഴിയുന്ന പ്രതികൾക്ക് കാവലുമിട്ടു; പെട്ടു പോയത് അടൂരിലെ ബി എസ് എൻ എൽ കേബിൾ മോഷ്ടാവ് അജി ഫിലിപ്പ്; സർക്കാരിന്റെ തടി മോഷ്ടിച്ച കേസിലും അജി പ്രതി

ശ്രീലാൽ വാസുദേവൻ
അടൂർ: കെഎസ്ഇബി ജീവനക്കാരുടെ ഡ്യൂട്ടി തടസപ്പെടുത്തുകയും മർദിക്കുകയും ചെയ്ത കേബിൾ ടിവി ഓപ്പറേറ്റർ കൗണ്ടർ കേസ് സൃഷ്ടിക്കാൻ ജനറൽ ആശുപത്രിയിൽ അഡ്മിറ്റായി. മർദനമേറ്റ കെഎസ്ഇബി ജീവനക്കാർ നൽകിയ പരാതിയിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഓപ്പറേറ്റർക്കെതിരേ പൊലീസ് കേസെടുത്തു. ഇയാൾ രക്ഷപ്പെടാതിരിക്കാൻ ആശുപത്രിയിൽ പൊലീസ് കാവലുമേർപ്പടുത്തി. ശരിക്കും പെട്ടു പോയ പ്രതി ആശുപത്രി വിട്ടാൽ അറസ്റ്റിലാകുമെന്ന സ്ഥിതിയിലുമായി. ഏഴകുളം തോണ്ടലിൽ ഗ്രേസ് വില്ലയിൽ അജി ഫിലിപ്പിനെതിരേയാ(44)ണ് ജാമ്യമില്ലാ വകുപ്പിട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത്. മുൻപ് ബിഎസ്എൻഎൽ കേബിൾ മുറിച്ചു കടത്തിയതിനും സർക്കാർ ഭൂമിയിലെ തടി വെട്ടിക്കടത്തിയതിനും അജി അറസ്റ്റിലായിട്ടുണ്ട്.
ഏഴംകുളം സെക്ഷൻ ഓഫീസിലെ സബ് എൻജിനീയർ ബിയാന്തോസ് നാഥ് മേനോൻ, ലൈൻ മാൻ രാമചന്ദ്രൻ എന്നിവരെ ചൊവ്വാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് അജി മർദിച്ചത്. വൈദ്യുതി മുടങ്ങിയത് പരിശോധിക്കാൻ പറക്കോട് എൻ എസ് യു പി എസ് സ്കൂളിന് സമീപം ജോലി ചെയ്യുമ്പോഴാണ് അജി എത്തിയത്. അജി ഫിലിപ്പ് നടത്തുന്ന കേബിൾ നെറ്റ് വർക്കിലെ കേബിൾ പോസ്റ്റിൽ നിന്ന് അഴിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടതിലുള്ള വിരോധം നിമിത്തമാണ് ഇവരെ ഉപദ്രവിച്ചത് എന്ന് പറയുന്നു. ഇരുവരും അടൂർ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി. പൊലീസിൽ വിവരം അറിയിച്ചില്ലെങ്കിലും സിപിഎം ജില്ലാ നേതാവിന്റെ നിർദ്ദേശ പ്രകാരം എസ്എച്ച്ഓ അടക്കമുള്ളവർ കേസെടുക്കാനോ മൊഴിയെടുക്കാനോ കൂട്ടാക്കിയില്ല.
സിപിഎം ഏരിയാ നേതാവ് അടക്കമുള്ളവർ അജിക്ക് വേണ്ടി സ്വാധീനം ചെലുത്തി. കെഎസ്ഇബിയിലെ സിപിഎം യൂണിയനിൽപ്പെട്ടയാൾക്കാണ് മർദനമേറ്റത് എന്നിരുന്നിട്ടു കൂടി ഇവർ അജിക്കൊപ്പമാണ് നില കൊണ്ടത്. നീതി ലഭിക്കാതെ വന്നപ്പോൾ കെഎസ്ഇബി അധികൃതർ ഡിവൈ.എസ്പി ആർ. ജയരാജിനെ ബന്ധപ്പെട്ടു. നടപടിയുണ്ടായില്ലെങ്കിൽ കെഎസ്ഇബി ജീവനക്കാർ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുമെന്നും അറിയിച്ചു. ഇത്രയും വലിയ സംഭവം നടന്നിട്ട് തന്നെ അറിയിക്കാതിരുന്നതിൽ ഡിവൈഎസ്പി ഇൻസ്പെക്ടറെ അതൃപ്തി അറിയിച്ചുവെന്നാണ് സൂചന. തുടർന്നാണ് അജിക്കെതിരേ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തത്. അജിക്ക് മർദനമേറ്റുവെന്ന് പരാതിയുണ്ടെങ്കിൽ അയാളുടെ മൊഴി വാങ്ങി കെഎസ്ഇബി ജീവനക്കാർക്കെതിരേയും കേസെടുക്കാൻ നിർദ്ദേശിച്ചു. സർക്കാർ ജീവനക്കാരെ മർദിച്ച കേസിലെ പ്രതി ആശുപത്രിയിൽ ഉണ്ടെന്ന് അറിഞ്ഞതിനാൽ അവിടെ കാവൽ ഇടാനും ആശുപത്രി വിടുന്ന മുറയ്ക്ക് അറസ്റ്റ് ചെയ്യാനും ഡിവൈ.എസ്പി നിർദ്ദേശിച്ചു.
അജിക്ക് വേണ്ടി ഇടപെട്ട സിപിഎം നേതാക്കൾക്ക് ഇതു വലിയ തിരിച്ചടിയായി. ഇതാദ്യമായിട്ടല്ല അടൂർ പൊലീസ് അജിക്ക് വേണ്ടി നില കൊള്ളുന്നത്. മുൻപ് ബിഎസ്എൻഎൽ കേബിളും സർക്കാർ ഭൂമിയിലെ തടിയും മുറിച്ചു കടത്തിയ കേസിൽ സിപിഎം ജില്ലാ നേതാവിന്റെ നിർദ്ദേശ പ്രകാരം അജിയെ അടൂർ എസ്എച്ച്ഓ അടക്കമുള്ളവർ സംരക്ഷിച്ചിരുന്നു. ഇയാൾക്ക് മുൻകൂർ ജാമ്യം നേടാൻ പൊലീസ് വഴി വിട്ടു സഹായിച്ചു. എന്നാൽ, സുപ്രീം കോടതി വരെ പോയിട്ടും ജാമ്യം ലഭിച്ചിരുന്നില്ല. ഒടുവിൽ സഹായം തേടി സിപിഎം ജില്ലാ സെക്രട്ടറി ഉദയഭാനുവിന്റെ വീടിന് സമീപം ചെന്നപ്പോൾ പൊലീസ് പിന്തുടരുകയും അടൂർ ടൗണിലൂടെ ഓടിച്ചിട്ട് പിടിക്കുകയുമായിരുന്നു.
മരം മുറി, ബിഎസ്എൻഎൽ കേബിൾ മോഷണക്കേസുകൾ ഇങ്ങനെ
മരംമുറി, ബിഎസ്എൻഎൽ കേബിൾ മോഷണക്കേസുകളിൽ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീം കോടതിയും പരിഗണിക്കാതെ തള്ളിയിട്ടും അറസ്റ്റ് ചെയ്യാതെ അടൂർ പൊലീസ് ഒളിച്ചു കളിക്കുകയായിരുന്നു. ഹൈക്കോടതിയും രാജ്യത്തെ പരമോന്നത കോടതിയും പൊലീസിൽ കീഴടങ്ങാൻ നിർദ്ദേശിച്ചിട്ടും സിപിഎം തന്നെ രക്ഷിക്കുമെന്ന വിശ്വാസത്തിലായിരുന്നു അജി. സിപിഎം ഭരിക്കുന്ന നെടുമൺ സർവീസ് സഹകരണ ബാങ്കിലെ ഡയറക്ടർ ബോർഡ് അംഗം കൂടിയാണ് അജി ഫിലിപ്പ്. സിപിഎം ജില്ലാ നേതാവുമായി ഇയാൾ നിരന്തരമായി സമ്പർക്കം പുലർത്തിയിരുന്നു. അജിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കാൻ പോലും ഹൈക്കോടതി തയാറായില്ല എന്നതാണ് വാസ്തവം. പ്രതി കീഴടങ്ങട്ടെയെന്നും പൊലീസ് വേഗത്തിൽ കാര്യങ്ങൾ നീക്കട്ടെയെന്നും നിർദ്ദേശിച്ച കോടതി അജിയുടെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി. ഹൈക്കോടതി നിർദ്ദേശം കണ്ടപ്പോൾ തന്നെ സുപ്രീം കോടതി കേസ് പരിഗണിക്കാതെ പോലും തള്ളുകയായിരുന്നു.
40 ലക്ഷത്തിന്റെ ബിഎസ്എൻഎൽ ബ്രോഡ് ബാൻഡ് കേബിൾ മുറിച്ചു കടത്തിയതിനും കല്ലട ഇറിഗേഷൻ പദ്ധതി ഭൂമിയിൽ നിന്ന മരങ്ങൾ മുറിച്ചു നീക്കിയതിനുമാണ് അജി ഫിലിപ്പിനെ ഒന്നാം പ്രതിയാക്കി ജാമ്യമില്ലാ വകുപ്പിട്ട് അടൂർ പൊലീസ് കേസെടുത്തിരുന്നത്. പൊതുമുതൽ നശീകരണം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
കേബിൾ മോഷണത്തിന് അജി ഫിലിപ്പിന്റെ സഹോദരൻ ജിജി ഫിലിപ്പ് അടക്കം മൂന്നു പേരെ 2021 ജൂൺ മാസത്തിൽ തന്നെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ബിഎസ്എൻഎൽ കേബിൾ മോഷണത്തിന് ഏഴംകുളം നെടുമൺ തോണ്ടലിൽ ഗ്രേസ് വില്ലയിൽ ജിജി ഫിലിപ്പ്(52), പറക്കോട് അവറുവേലിൽ പുത്തൻവീട്ടിൽ അനൂപ് (18) എന്നിവരാണ് അറസ്റ്റിലായത്. ജിജി ഫിലിപ്പിന്റെ സഹോദരനാണ് അജി ഫിലിപ്പ്. ഇയാൾ നടത്തുന്ന ഏഴംകുളം സ്ക്രീൻ ആൻഡ് സൗണ്ട്സ് കേബിൾ നെറ്റ് വർക്കിന്റെ ജീവനക്കാരാണ് അറസ്റ്റിലായത്. കേസിൽ ഒന്നാം പ്രതി അജി ഫിലിപ്പാണ്.
നാലു തവണയാണ് അജിഫിലിപ്പും കൂട്ടാളികളും ചേർന്ന് ബിഎസ്എൻഎൽ ബ്രോഡ് ബാൻഡ് കേബിൾ മോഷ്ടിച്ചു കടത്തിയത്. 2021 ഏപ്രിൽ 17 ന് തുടങ്ങിയ മോഷണം ജൂൺ 13 വരെ തുടർന്നു. പറക്കോട് ബിഎസ്എൻഎൽ എക്സ്ചേഞ്ച് പരിധിയിൽ ബ്രോഡ് ബാൻഡ് കണക്ഷൻ നൽകുന്നതിന് കരാർ എടുത്തിട്ടുള്ള ഇടത്തിട്ട രാഹുൽ നിവാസിൽ രാഹുൽ കൃഷ്ണൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഏപ്രിൽ മുതൽ ഏഴംകുളം എക്സ്ചേഞ്ച് പരിധിയിൽ ബ്രോഡ്ബാൻഡ് കണക്ഷൻ നൽകുന്നത് രാഹുലാണ്. കേബിൾ മോഷ്ടിച്ചും മുറിച്ചും കടത്തിയതിലൂടെ 40 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പരാതി.
അറസ്റ്റിലായ പ്രതികൾ ഇതേ മേഖലയിൽ സ്വകാര്യ കേബിൾ ടിവി നെറ്റ്വർക്ക് നൽകുന്ന കമ്പനിയുടെ ജീവനക്കാരാണ്. ഇവർക്കും ബ്രോഡ് ബാൻഡ് കണക്ഷനുണ്ട്. എങ്കിലും ബിഎസ്എൻഎല്ലിനോടാണ് നാട്ടുകാർ താൽപര്യം കാണിക്കുന്നത്. ജൂൺ 13 ന് രാത്രി 10 മണിയോടെ പറക്കോട് ബ്ലോക്ക് ഓഫീസിന് സമീപമുള്ള ബിഎസ്എൻഎൽ കേബിളുകൾ സ്വിഫ്റ്റ് കാറിൽ എത്തി മോഷ്ടിച്ചുവെന്നായിരുന്നു രാഹുലിന്റെ പരാതി. പൊലീസ് നടത്തിയ അന്വേഷണത്തിൽ കേബിളുകൾ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. പ്രതികൾ വലിച്ചെറിഞ്ഞ കേബിളും ഇതു കടത്താനുപയോഗിച്ച സ്വിഫ്ട് കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ആറു ലക്ഷം രൂപയുടെ നഷ്ടമാണ് ഈ മോഷണത്തിലൂടെ മാത്രം ഉണ്ടായത് എന്നാണ് രാഹുലിന്റെ പരാതി. ഇതിന് മുൻപ് ഏപ്രിൽ17, 18, ജൂൺ ഏഴ് ദിവസങ്ങളിലും സമാന രീതിയിൽ മോഷണം നടന്നുവെന്നും ഇതു വരെ ആകെ 40 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായും കണക്കാക്കുന്നു.
ഇതിനിടെയാണ് കെഐപിയുടെ ഭൂമിയിൽ നിന്ന മരം മുറിച്ചതിന് അജി ഫിലിപ്പിനെതിരേ നൽകിയിരുന്ന പരാതിയും പൊങ്ങി വന്നത്. ഏപ്രിൽ 23 ന് കല്ലട പദ്ധതി എൻജിനീയർ നൽകിയ പരാതി സിപിഎം സ്വാധീനം ഉപയോഗിച്ച് പ്രതി പൂഴ്്ത്തി വച്ചിരുന്നു. കേബിൾ മുറിച്ച കേസ് സജീവമായതോടെ മരം മുറിയും പൊലീസ് അന്വേഷിക്കാൻ തുടങ്ങി. ദൃക്സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അജി ഫിലിപ്പിനെ ഈ കേസിൽ പ്രതിയാക്കിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- കൊച്ചിയിലെ പാർട്ടിയിൽ പങ്കെടുത്ത് മടങ്ങിയവർ; പരിചയമില്ലാ റോഡിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര; വേഗതയിൽ വന്ന കാർ കടൽവാതുരുത്ത് പുഴയിലേക്ക് മറിഞ്ഞു; മരിച്ചതു കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർ
- എയർബസ് വിമാനത്തിന് യന്ത്രത്തകരാർ സംഭവിച്ചു; പിന്നാലെ എയർ ഫോഴ്സ് വിമാനം അയച്ചെങ്കിലും ലണ്ടനിലേക്ക് വഴിതിരിച്ചു വിട്ടു; പ്രധാനമന്ത്രി എത്തിയതുകൊക്കൈനുമായി അല്ലെന്ന് കാനഡ; ട്രൂഡോയുടെ ഇന്ത്യൻ യാത്രയിൽ സർവ്വത്ര ദുരൂഹത
- തട്ടിപ്പിലൂടെ പ്രതിസന്ധിയിലായ സഹകരണ സംഘത്തിന് പണം നൽകുന്നത് റിസർവ് ബാങ്കിന്റെ വായ്പാ മാർഗരേഖയ്ക്ക് എതിര്; പിണറായി സർക്കാരിന്റെ പാക്കേജിന് നബാർഡ് വക ചെക്ക്
- ഞാൻ കണ്ടുപിടിച്ച പേരിടണമെന്ന് മാതാവ്; പറ്റില്ല, ഞാൻ നിശ്ചയിച്ച പേര് തന്നെ വേണമെന്ന് പിതാവും; ഒടുവിൽ നാലു വയസുകാരിക്ക് പേരിട്ട് ഹൈക്കോടതി
- ആപ്പിൾ-സാംസങ്ങ് ആരാധകർക്ക് സന്തോഷ വാർത്ത; ഐ ഫോണും ഗാലക്സിയും 50 ശതമാനം വരെ വിലക്കുറവിൽ ഈബെയിൽ; കുറഞ്ഞ വിലയിൽ പുതിയ മോഡലുകൾ ലഭിക്കുവാൻ സാധ്യത
- 34 ട്രെയിനുകളുടെ വേഗം കൂട്ടി; മെമുവിന്റെ സമയക്രമത്തിലും മാറ്റം: ദക്ഷിണ റെയിൽവേയുടെ പുതുക്കിയ ട്രെയിൻ സമയക്രമം ഇന്നു മുതൽ
- ഗൂഗിൾ മാപ്പ് നോക്കി കാർ ഡ്രൈവ് ചെയ്യുമ്പോൾ വഴിതെറ്റി റോഡ് അവസാനിച്ചതറിയാതെ കാർ മുന്നോട്ടെടുത്തത് പുഴയിലേക്ക് വീണു; മരിച്ച ഡോക്ടർമാർ സഹപാഠികളായ ഉറ്റസുഹൃത്തുക്കൾ; ഗോതുരുത്ത് കടൽവാതുരുത്തിൽ സംഭവിച്ചത്
- ഡയറക്ടറുടെ ഫോൺ വിളി തെറ്റിധരിച്ച് മറുപടി നൽകി; വിരമിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സസ്പെൻഷനും; ആനുകൂല്യം പോലും കിട്ടാതെയുള്ള രോഗ കിടക്കയിലെ ദുരിതം മലയാളിയെ കരയിച്ചു; ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- മണിപ്പൂർ സംഘർഷത്തിൽ 78 ദിവസം പ്രതികരിക്കാതിരുന്ന മോദി 79ാം ദിവസം പ്രതികരിച്ചപ്പോൾ ഇട്ട തലക്കെട്ട് 'മുതലക്കണ്ണീർ'; ആർ രാജഗോപാലിനെ ടെലഗ്രാഫ് പത്രാധിപ സ്ഥാനത്ത് നിന്ന് നീക്കി; വിമർശനങ്ങൾക്ക് കൊടുത്ത വിലയോ?
- എകെജി സെന്ററിന് തൊട്ടടുത്ത ചെറിയ വളവിൽ നിയന്ത്രണം വിട്ട് പൊലീസ് ജീപ്പ് പോസ്റ്റിൽ ഇടിച്ചു; സീറ്റ് ബെൽറ്റ് ഇടാതെ പുറകിലെ സീറ്റിൽ ഇരുന്ന പൊലീസുകാരന് ദാരൂണാന്ത്യം; മരിച്ചത് കൺട്രോൾ റൂമിലെ പൊലിസുകാരൻ അജയ കുമാർ
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
- ഡയറക്ടറുടെ ഫോൺ വിളി തെറ്റിധരിച്ച് മറുപടി നൽകി; വിരമിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സസ്പെൻഷനും; ആനുകൂല്യം പോലും കിട്ടാതെയുള്ള രോഗ കിടക്കയിലെ ദുരിതം മലയാളിയെ കരയിച്ചു; ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- പുറത്ത് ഡിഎഫ്ഐ എന്ന് എഴുതാൻ പറഞ്ഞതായാണ് എനിക്കു തിരിഞ്ഞത്; അങ്ങനെയല്ല ആദ്യത്തെ അക്ഷരം പി എന്ന് എഴുതാൻ പറഞ്ഞു; കടയ്ക്കലിൽ സൈനികൻ ഷൈൻ കുമാറിനെ കുടുക്കിയത് സുഹൃത്തിന്റെ ഈ മൊഴി
- 'കപിൽ ദേവിന്റെ കൈകൾ പിന്നിൽ കെട്ടി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ; വായ തുണികൊണ്ട് കെട്ടിയ നിലയിൽ'; ദൃശ്യങ്ങൾ പങ്കുവച്ച് ഗൗതം ഗംഭീർ; ആരാധകർ അമ്പരപ്പിൽ
- 'കെ ജി ജോർജിന്റെ മൃതദേഹം ദഹിപ്പിച്ചത് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം; പള്ളിയിൽ അടക്കരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു; സിനിമയിൽ നിന്നും കാശൊന്നും സമ്പാദിച്ചിരുന്നില്ല; സുഖവാസത്തിനല്ല ഗോവയിൽ പോയത്'- വിമർശനങ്ങൾക്ക് മറുപടിയുമായി സൽമാ ജോർജ്
- കുമ്പളത്ത് ഇഡിയെ തടയാനെത്തി പോപ്പുലർ ഫ്രണ്ട് മുൻ പ്രവർത്തകർ; സിആർപിഎഫ് തോക്കെടുത്തപ്പോൾ പിന്മാറ്റം; റെയ്ഡിൽ ലക്ഷ്യമിട്ടത് വിദേശത്ത നിന്നുള്ള ഫണ്ട് വരവിന്റെ വഴി കണ്ടെത്തൽ; നിരോധിത സംഘടനയുടെ സ്ലീപ്പർസെല്ലുകൾ സജീവം; റെയ്ഡ് തുടരും
- അമ്മുവിനെ ഒരുതവണ മാത്രമേ നോക്കിയുള്ളൂ, പിന്നെയതിന് കഴിഞ്ഞില്ല; വിഷ്ണുപ്രിയ വധക്കേസിന്റെ വിചാരണവേളയിൽ ശബ്ദമിടറി കണ്ണുനിറഞ്ഞ് സഹോദരി വിജിനയുടെ സാക്ഷിമൊഴി; ശോകമൂകമായി കോടതി മുറി
- മകളെ ശല്യം ചെയ്തത് വിലക്കിയതിന് ജനലിലൂടെ മുറിയിലേക്ക് വിഷപാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം; പുറത്തിറങ്ങിയിട്ടും കലയടങ്ങിയില്ല; ഗുണ്ട് റാവു വീണ്ടും പരാക്രമം നടത്തി; എടുത്തിട്ടു കുടഞ്ഞ് കാട്ടാക്കടയിലെ നാട്ടുകാർ
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- ഉമ്മൻ ചാണ്ടി മണ്ഡലത്തിന്റെ പൊതു വികാരം, പക്ഷേ സഹതാപ തരംഗമില്ല; വോട്ടുവീഴുന്നത് കൃത്യമായ രാഷ്ട്രീയ വിഷയത്തിൽ; സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമല്ലാഞ്ഞിട്ടും ജനപ്രിയ നേതാക്കളുടെ നിരയിലേക്ക് കുതിച്ച് ശശി തരൂരും; കേരള രാഷ്ട്രീയത്തിന്റെ ഗെയിം ചേഞ്ചർ തരൂരോ? മറുനാടൻ സർവേയിലെ രാഷ്ട്രീയ കൗതുകങ്ങൾ ഇങ്ങനെ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍