Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എയിംസിലെ സെർവർ ഹാക്കിങ് കഴിഞ്ഞിട്ട് ദിവസങ്ങൾ പിന്നിട്ടു; ഹാക്കർമാർ ചോർത്തിയെടുത്തത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ രോഗ വിവങ്ങൾ അടക്കം; ഇതുവരെ പരിഹരിക്കാൻ സാധിക്കാത്തത് ഡിജിറ്റൽ ഇന്ത്യയുടെ വീഴ്‌ച്ചയെന്ന് വിമർശനം; 200 കോടിയുടെ ക്രിപ്റ്റോകറൻസി ആവശ്യപ്പെട്ടെന്ന റിപ്പോർട്ട് നിഷേധിച്ച് പൊലീസ്

എയിംസിലെ സെർവർ ഹാക്കിങ് കഴിഞ്ഞിട്ട് ദിവസങ്ങൾ പിന്നിട്ടു; ഹാക്കർമാർ ചോർത്തിയെടുത്തത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ രോഗ വിവങ്ങൾ അടക്കം; ഇതുവരെ പരിഹരിക്കാൻ സാധിക്കാത്തത് ഡിജിറ്റൽ ഇന്ത്യയുടെ വീഴ്‌ച്ചയെന്ന് വിമർശനം; 200 കോടിയുടെ ക്രിപ്റ്റോകറൻസി ആവശ്യപ്പെട്ടെന്ന റിപ്പോർട്ട് നിഷേധിച്ച് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്തെ ഒന്നാം നമ്പർ ആശുപത്രിയെന്നാണ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനെ (എയിംസ്) കുറിച്ച് പൊതുവിൽ പറയാറ്. എന്നാൽ, ഇത്രയും വലിയൊരു സ്ഥാപനത്തിന്റെ സർവർ ഹാക്കിംഗിലൂടെ തകർത്ത് ആരോഗ്യ വിവരങ്ങൾ ചോർത്തി ഒരാഴ്‌ച്ച പിന്നിട്ടിടും തകരാറ് പരിഹരിക്കാൻ സാധിച്ചിട്ടില്ല. രാജ്യ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ പോലും ചോർത്തിയെന്ന ആരോപണവും നിലനിൽക്കുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി പ്രമുഖരുടെ രോഗവിവരങ്ങൾ, കോവിഷീൽഡ്, കോവാക്‌സീൻ തുടങ്ങിയവയുടെ ട്രയൽ വിവരങ്ങൾ, ആരോഗ്യ സുരക്ഷാ പഠനങ്ങൾ, എച്ച്‌ഐവി പോലുള്ള രോഗങ്ങൾ ബാധിച്ചവരുടെ വിവരങ്ങൾ, പീഡനകേസുകളിലെ ഇരകളുടെ വൈദ്യപരിശോധനാ ഫലങ്ങൾ തുടങ്ങിയവ ഇതിൽ പെടും. ഡേറ്റ തിരിച്ചെടുത്താൽത്തന്നെ, റാൻസംവെയർ ആക്രമണമായതിനാൽ അതിൽ പകുതിയിലധികവും നഷ്ടമാകുമെന്ന് പബ്ലിക് ഹെൽത്ത് റിസോഴ്‌സ് നെറ്റ്‌വർക്ക് നാഷനൽ കൺവീനർ ഡോ.വി.ആർ.രാമൻ പറഞ്ഞു.

അതേസമയം, സെർവർ ഹാക്ക് ചെയ്ത സംഘം 200 കോടി രൂപയുടെ ക്രിപ്‌റ്റോകറൻസി ആവശ്യപ്പെട്ടതായി വിവരമുണ്ട്. എന്നാൽ ഡൽഹി പൊലീസ് ഇതു നിഷേധിച്ചു. സെർവറുകളുടെ തകരാർ പരിഹരിക്കാൻ ശ്രമം തുടരുകയാണെന്ന് എയിംസ് അധികൃതർ പറഞ്ഞു. സെർവർ പ്രവർത്തനരഹിതമായിട്ട് ആറു ദിവസമായി. നാലുകോടിയോളം രോഗികളുടെ വിവരങ്ങൾ ചോർന്നിട്ടുണ്ടാകാമെന്നാണ് സൂചന. ദ് ഇന്ത്യ കംപ്യൂട്ടർ എമർജൻസി റസ്‌പോൺസ് ടീമും ഡൽഹി പൊലീസും ആക്രമണത്തിൽ അന്വേഷണം നടത്തുകയാണ്.

നാഷനൽ ഇൻഫർമാറ്റിക്‌സ് സെന്റർ അധികൃതരും അതിൽ സഹകരിക്കുന്നുണ്ട്. അതേസമയം ഇത്രയും സുപ്രധാന ആശുപത്രിയിലെ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ വിമർശനങ്ങളും ശക്തമാണ്. കോൺഗ്രസ് ഈ വിഷയം ചൂണ്ടിക്കാട്ടി ചോദ്യങ്ങളുമായി രംഗത്തുവന്നു. കഴിഞ്ഞ ബുധനാഴ്ച രാവിലെ 7 മണിക്കാണു സെർവർ ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. തുടർന്ന് രോഗികളുടെ പ്രവേശനം, ഡിസ്ചാർജ്, ട്രാൻസ്ഫർ തുടങ്ങിയവ ജീവനക്കാർ നേരിട്ടാണു ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP