Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഹോസ്റ്റൽ മുറിയിൽ ദീപികയെ ലോഹിത പീഡിപ്പിച്ചു രസിച്ചപ്പോൾ അടുത്ത റൂമിലെ വിദ്യാർത്ഥികളും അധികൃതരും അറിയാത്തത് ദുരൂഹം; വമ്പൻ ഗ്യാങ്ങുമായി കോളേജിൽ വിലസി; ദീപികയെ കണ്ടത് അടിമയെപ്പോലെ; കുറ്റം കണ്ടുപിടിച്ചു മർദ്ദനം; വെള്ളായണി കാർഷിക കോളേജിലെ ക്രൂരതകൾ ഞെട്ടിപ്പിക്കുന്നത്

ഹോസ്റ്റൽ മുറിയിൽ ദീപികയെ ലോഹിത പീഡിപ്പിച്ചു രസിച്ചപ്പോൾ അടുത്ത റൂമിലെ വിദ്യാർത്ഥികളും അധികൃതരും അറിയാത്തത് ദുരൂഹം; വമ്പൻ ഗ്യാങ്ങുമായി കോളേജിൽ വിലസി; ദീപികയെ കണ്ടത് അടിമയെപ്പോലെ; കുറ്റം കണ്ടുപിടിച്ചു മർദ്ദനം; വെള്ളായണി കാർഷിക കോളേജിലെ ക്രൂരതകൾ ഞെട്ടിപ്പിക്കുന്നത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വെള്ളായണി കാർഷിക കോളേജ് ഹോസ്റ്റലിൽ ദീപിക എന്ന പെൺകുട്ടിയെ ലോഹിത പീഡിപ്പിച്ചു രസിച്ചപ്പോൾ അടുത്ത റൂമിലെ വിദ്യാർത്ഥികളും അധികൃതരും കണ്ടില്ലെന്നും നടിച്ചത് ദുരൂഹം. ലോഹിത പണത്തിന്റെ ഹുങ്കിൽ അടക്കി വാഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വമ്പൻ ഗ്യാങ്ങുമായി കോളേജിൽ വിലസി. പാവപ്പെട്ട വീട്ടിൽ നിന്നുള്ള ദീപികയെ അടിമയെപ്പോലെയാണ് കണ്ടിരുന്നത്. ലോഹിതയ്ക്ക് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി കൊടുക്കണം. അവളുടെ വസത്രങ്ങൾ അലക്കണം. എന്നിട്ടും കുറ്റം കണ്ടുപിട്ച്ചു മർദ്ദനം. ഇതെല്ലാം അടുത്ത മുറിയിലെ ചില വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും അറിയാമായിരുന്നു എന്നാണ് വിവരം. ദീപിക ഹോസ്റ്റൽ മുറിയിൽ നിന്നും പോയതറിഞ്ഞ ലോഹിത സുഹൃത്തുക്കളായ ജിൻസി, നിഖിൽ എന്നിവർക്കൊപ്പം കോട്ടയം വരെ തേടിയെത്തിയെങ്കിലും കണ്ടെത്താൻ സിധിച്ചില്ല. ഇതിനിടെയാണ് പീഡന വിവരം പുറത്തായത്.

അതേസമയം ഹോസ്റ്റലിൽ കഴിഞ്ഞ ഒരു മാസമായി ദീപിക, ലോഹിതയിൽനിന്നു ശാരീരികപീഡനങ്ങളും മാനസിക പീഡനങ്ങളും ഏറ്റുവാങ്ങുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും സാമ്പത്തികമായി വളരെ അന്തരമുണ്ട്. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന ദീപികയെ സഹായിച്ചശേഷം ലോഹിത തനിക്കുള്ള ഭക്ഷണം എടുപ്പിക്കുക തുടങ്ങിയ ജോലികൾ ചെയ്യിപ്പിക്കാറുണ്ടെന്നാണ് വിവരം. മൊബൈൽ ചാർജർ ഉപയോഗിച്ച് ദീപികയുടെ തലയ്ക്കടിക്കുകയും ചെയ്തിട്ടുണ്ട്. അവസാനം അമ്മയെ വഴക്കുപറഞ്ഞതുമായി ബന്ധപ്പെട്ടാണ് ദീപികയും ലോഹിതയും തമ്മിൽ വഴക്കാവുകയും പൊള്ളലേൽപ്പിക്കുന്ന തരത്തിൽ കാര്യങ്ങൾ നീങ്ങുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

4 വർഷമായി ഒരേ റൂമിൽ താമസിച്ചു വരുന്നവരാണ് ഇരുവരും. ആദ്യ രണ്ടു വർഷം നല്ല സൗഹൃദത്തിലായിരുന്നു ഇവർ. പിന്നീട് ചെറിയ ചെറിയ പ്രശ്‌നങ്ങൾ ഉടലെടുക്കുകയായിരുന്നു. 2 മാസമായി ഇരുവരും തമ്മിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഒരുമാസം മുമ്പ്
ദീപികയുടെ അമ്മയെ ലോഹിത അസഭ്യം പറഞ്ഞതാണ് തർക്കത്തിനും ആക്രമണത്തിനും കാരണമെന്ന് പൊലീസ് പറയുന്നു. ഇൻഡക്ഷൻ സ്റ്റൗവ്വിൽ ഉപയോഗിക്കുന്ന സ്റ്റീൽ പാത്രം ചൂടാക്കിയാണ് പൊള്ളിച്ചത്. മൊബൈൽ ചാർജർ ഉപയോഗിച്ച് തലക്കടിച്ചും പരിക്കേൽപ്പിച്ചു. ലോഹിതക്കെതിരെ മാരകായുധം കൊണ്ട് ആക്രമിച്ചതിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

ബിഎസ് സി അഗ്രികൾച്ചർ കോഴ്സിലെ അവസാന വർഷ വിദ്യാർത്ഥിനികൾക്ക് ഇടയിലാണ് സംഭവം. ആന്ധ്രാ സ്വദേശിനിയെ ഹോസ്റ്റലിൽ ഒരുമിച്ച് താമസിക്കുന്ന സഹപാഠിയാണ് പൊള്ളലേൽപ്പിച്ചത്. മറ്റൊരാളുടെ സഹായത്തോടെയായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം 18നാണ് സംഭവം നടന്നത്. തുടക്കത്തിൽ പരാതി നൽകാൻ ആന്ധ്രാ സ്വദേശിനി തയ്യാറായില്ല. പൊള്ളലേറ്റതിന് പിന്നാലെ കുട്ടി നാട്ടിലേക്ക് പോകുകയായിരുന്നു. എന്നാൽ കുട്ടിയുടെ ദേഹത്തെ ഗുരുതര പൊള്ളൽ കണ്ട് ബന്ധുക്കൾ നിർബന്ധിച്ചതിനെ തുടർന്ന് പെൺകുട്ടി കോളേജിൽ എത്തി പരാതി നൽകിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. നാട്ടിൽ നിന്ന് ബന്ധുക്കൾക്കൊപ്പം എത്തിയാണ് പരാതി നൽകിയത്. പരാതിയെ തുടർന്ന് കോളേജ് സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തിൽ ദുരൂഹത തുടരുകയാണ്.

ഈ പെൺകുട്ടി മറ്റൊരു പെൺകുട്ടിയുടെ സഹായത്താലാണ് ആക്രമിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. പൊള്ളലേറ്റ പെൺകുട്ടി പരാതി നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് കോളേജ് അധികൃതർ ഇക്കാര്യം അറിഞ്ഞിരുന്നില്ല. പൊള്ളലേറ്റ ശേഷം കുട്ടി നാട്ടിലേക്ക് പോവുകയായിരുന്നു. പിന്നീട് ശരീരത്തിൽ ഗുരുതരമായി പൊള്ളലേറ്റതിനെ കുറിച്ച് ബന്ധുക്കൾ കോളേജിലെത്തി അധികൃതരെ അറിയിക്കുകയായിരുന്നു.

തുടർന്ന് കോളേജ് അധികൃതർ നാലംഗ സമിതിയെ നിയോഗിച്ച് അന്വേഷണത്തിന് നേതൃത്വം നൽകി. അതേസമയം പെൺകുട്ടി പരാതി നൽകാൻ വിസമ്മതിച്ചെങ്കിലും അന്വേഷണം നീങ്ങുകയാണ്. സംഭവം പൊലീസ് സ്റ്റേഷനിൽ അറിയിച്ചിട്ടുണ്ട്. ഒരേ മുറിയിൽ കഴിഞ്ഞ രണ്ടുവർഷമായി താമസിച്ചു വരികയാണ് ഇരുവരും. നിലവിൽ പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുക്കുകയാണ്. ഇസ്ത്തിരിപ്പെട്ടി കൊണ്ട് പൊള്ളലേൽപ്പിച്ചതാകാമെന്നാണ് വിദ്യാർത്ഥികളും ഡീനും പറയുന്നത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്ന് ഡീൻ ഡോ. റോയ് സ്റ്റീഫൻ പറഞ്ഞു.

ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. ജാതി വിവേചനവും, പുറത്തു നിന്നുള്ള ഇടപെടലും ആക്രമണത്തിന് പിന്നിലില്ലെന്നും ഡീൻ വ്യക്തമാക്കി. അതേസമയം, സംഭവത്തിൽ പ്രതികരണവുമായി കൃഷിമന്ത്രി പി പ്രസാദ് രംഗത്തെത്തി. അന്വേഷണം നടത്തി കർശന നടപടിയെടുക്കാൻ മന്ത്രി കോളജ് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP