Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിജെപി-സിപിഎം സംഘർഷം അന്വേഷിച്ച മാധ്യമ പ്രവർത്തകന് നേർക്ക് അഗളി പൊലീസ് വ്യാജ ബ്‌ളാക്ക് മെയിൽ കേസ് ചമച്ചതായി ആരോപണം; മാധ്യമ പ്രവർത്തകൻ അന്വേഷിച്ച കേസിലെ പ്രതികളെയും പൊലീസ് അകത്തിട്ടത് ചതിയിലൂടെ; അട്ടപ്പാടി പൊലീസിലെ വില്ലൻ റോളിൽ എഎസ്‌പി നവനീത് ശർമ്മ; ബ്‌ളാക്ക് മെയിൽ കേസ് ചമച്ചതിനു പിന്നാലെ മാധ്യമപ്രവർത്തകനെ അകത്തിടാനും നീക്കം

ബിജെപി-സിപിഎം സംഘർഷം അന്വേഷിച്ച മാധ്യമ പ്രവർത്തകന് നേർക്ക് അഗളി പൊലീസ് വ്യാജ ബ്‌ളാക്ക് മെയിൽ കേസ് ചമച്ചതായി ആരോപണം; മാധ്യമ പ്രവർത്തകൻ അന്വേഷിച്ച കേസിലെ പ്രതികളെയും പൊലീസ് അകത്തിട്ടത് ചതിയിലൂടെ; അട്ടപ്പാടി പൊലീസിലെ വില്ലൻ റോളിൽ എഎസ്‌പി നവനീത് ശർമ്മ; ബ്‌ളാക്ക് മെയിൽ കേസ് ചമച്ചതിനു പിന്നാലെ മാധ്യമപ്രവർത്തകനെ അകത്തിടാനും നീക്കം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അട്ടപ്പാടി കള്ളമലയിലെ ബിജെപി-സിപിഎം സംഘർഷം അന്വേഷിച്ച മാധ്യമ പ്രവർത്തകന് നേർക്ക് അട്ടപ്പാടി അഗളി പൊലീസ് വ്യാജ ബ്‌ളാക്ക് മെയിൽ കേസ് ചമച്ചതായി ആരോപണം. കേസ് ചമച്ചതിനു പിന്നാലെ മാധ്യമപ്രവർത്തകനായ രാകേഷ് ബാബുവിനെ അറസ്റ്റ് ചെയ്യാനും നീക്കം നടക്കുന്നു. അട്ടപ്പാടി എഎസ്‌പി നവനീത് ശർമ്മയാണ് മാധ്യമപ്രവർത്തകന് നേരെയുള്ള വ്യാജ ബ്‌ളാക്ക് മെയിൽ കേസിനു പിന്നിൽ. ഇടത് സർക്കാർ അധികാരത്തിൽ വന്നശേഷം ചതിയുടെയും വഞ്ചനയുടെയും വഴിയിലൂടെ സഞ്ചരിക്കുന്ന കേരളാ പൊലീസ് ഈ കേസിലും അനുവർത്തിക്കുന്നതും ഇതേ രീതിയാണ്.

ഒരു കേസിന്റെ കാര്യം അന്വേഷിച്ചതിനു മാധ്യമ പ്രവര്ത്തകന് നേരെ വ്യാജ കേസ് ചമച്ച പൊലീസ്, മാധ്യമ പ്രവർത്തകൻ അന്വേഷിച്ച കേസിലെ പ്രതികളായ സിപിഎം-ബിജെപി പ്രവർത്തകരെയും ഇതേ വഞ്ചനയുടെ ഭാഗമായി എടുത്ത് അകത്തിടുകയും റിമാൻഡിൽ ആക്കുകയും ചെയ്തു. തട്ടിപ്പിന്റെയും വഞ്ചനയുടെയും കഥകൾ മാത്രം വരുന്ന അട്ടപ്പാടിയിൽ പൊലീസും ചരിക്കുന്നത് ഇതേ രീതിയിലാണ് എന്നാണ് മാധ്യമ പ്രവർത്തകനു നേരെയുള്ള കേസ് വിരൽ ചൂണ്ടുന്നത്. ഇരുകൂട്ടർക്കും പരാതിയില്ലാതെ കേസിലാണ് പ്രതികളായവരെ പൊലീസ് എടുത്ത് അകത്തിട്ടത്.

ഇതന്വേഷിക്കാനാണ് മാധ്യമ പ്രവർത്തകൻ എഎസ്‌പി നവനീത് ശർമ്മയെ വിളിച്ചത്. ഇതോടെ എഎസ്‌പി കുപിതനാകുകയും മാധ്യമ പ്രവർത്തകനോട് തട്ടിക്കയറുകയും വ്യാജ ബ്‌ളാക് മെയിൽ കേസ് ചമയ്ക്കുകയുമായിരുന്നു. കഴിഞ്ഞ ബിജെപി ഹർത്താലിലാണ് കേസിനു ആസ്പദമായ സംഭവങ്ങൾ നടക്കുന്നത്. ഹർത്താൽ ദിവസമാണ് അട്ടപ്പാടി കള്ളമലയിൽ ബിജെപി- സിപിഎം സംഘട്ടനമുണ്ടായത്. ബിജെപിക്കാരാണ് ഹർത്താൽ ദിവസം സിപിഎമ്മിനെ ആക്രമിച്ചത്. സിപിഎം പ്രവർത്തകരും ബിജെപി പ്രവർത്തകരും പരസ്പരം അറിയുന്നതിനാൽ ഇരുകൂട്ടരും മുതിർന്ന ആളുകളുടെയും പാർട്ടി പ്രവർത്തകരുടെയും സാന്നിധ്യത്തിൽ ഒത്തുതീർപ്പുണ്ടാക്കി.

അതിനാൽ പൊലീസ് ചാർജ് ചെയ്ത് കേസിൽ മുന്നോട്ട് പോകേണ്ടതില്ലാ എന്ന് ഇരുകൂട്ടരും തീരുമാനിച്ചു. ഇവിടെയാണ് കേസിൽ വഴിത്തിരിവുണ്ടാകുന്നത്. ബിജെപി സിപിഎമ്മിനെ ആക്രമിച്ച കേസ് അങ്ങിനെ വിട്ടുകളയാൻ പൊലീസ് തയ്യറല്ലായിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ചാർജ് ചെയ്ത പൊലീസ് ഈ കേസിന്റെ കാര്യവുമായി ബന്ധപ്പെട്ടു ഇരുകൂട്ടരെയും സ്റ്റേഷനിൽ വിളിച്ചു വരുത്തുകയും റിമാൻഡ് ചെയ്യുകയും ചെയ്തു. കേസിൽ ഒത്തുതീർപ്പ് എന്നു പറഞ്ഞാണ് അഗളി പൊലീസ് പ്രതികളെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയത്.

ഇവർ എത്തിയപാടെ തന്നെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം എടുത്ത് അകത്തിടുകയായിരുന്നു. ഈ കാര്യം അന്വേഷിക്കാനാണ് രാകേഷ് ബാബു അട്ടപ്പാടി എഎസ്‌പി നവനീത് ശർമ്മയെ വിളിച്ചത്. ഈ കാര്യം പറഞ്ഞപ്പോൾ എഎസ്‌പി ആദ്യം ഫോൺ വെച്ചു. പിന്നീട് വിളിച്ചപ്പോൾ ഫോൺ കട്ടുചെയ്തു. അപ്പോൾ രാകേഷ് ബാബു വാട്‌സ് ആപ്പ് മെസേജ് അയച്ചു. ഈ മെസേജ് കണ്ടു കുപിതനായ എഎസ്‌പി തിരിച്ചു വിളിച്ചു. ബ്‌ളാക് മെയിൽ ചെയ്യുകയാണോ എന്ന് ചോദിച്ച് കുപിതനായാണ് എസഎസ്‌പി സംസാരിച്ചത്. പിന്നെ പൊലീസ് കേസ് ചാർജ് ചെയ്യുകയായിരുന്നുവെന്ന് രാകേഷ് ബാബു മറുനാടൻ മലയാളിയോട് പറഞ്ഞു.

ക്രൈം നമ്പർ 10-ൽ 506 (1), 120 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് എടുത്തത്. രാഷ്ട്രീയ സംഘർഷത്തിന്റെ പേരിൽ നടന്ന ഏറ്റുമുട്ടലിലെ പ്രശ്‌നങ്ങൾ ഒത്തു സാഹചര്യത്തിൽ പാർട്ടികൾക്കില്ലാത്ത താത്പര്യം പൊലീസിന് എന്തിനാണ് എന്നാണ് അട്ടപ്പാടിയിൽ നിന്നും ചോദ്യം ഉയരുന്നത്. ഇതേ താത്പര്യം സൂക്ഷിക്കുന്നതിനാലാണ് കേസിന്റെ കാര്യം തിരക്കിയ മാധ്യമ പ്രവർത്തകനെതിരെയും പൊലീസ് വ്യാജ ബ്‌ളാക്ക്‌മെയിൽ കേസ് ചാർജ് ചെയ്തത് എന്നാണ് ലഭിക്കുന്ന സൂചനകൾ. കേസ് ചാർജ് ചെയ്തതിനു പുറമെ മാധ്യമ പ്രവർത്തകനെയും അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളും ഇപ്പോൾ സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP