Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കായികമേളയ്ക്കിടെ ഹാമർ തലയിൽ വീണു മരിച്ച അഭീലിന്റെ മൊബൈൽ ഫോണിലെ കോൾ ലിസ്റ്റ് മായ്ച്ചു കളഞ്ഞത് ആര്? തെളിവു നശിപ്പിക്കാൻ ശ്രമം നടക്കുന്നതായി മാതാപിതാക്കൾ; അബോധാവസ്ഥയിലും മറ്റാരോ അഭീലിന്റെ വിരലടയാളം ഉപയോഗിച്ചു ലോക്ക് തുറന്നെന്ന് പിതാവ്; ഒക്ടോബർ 3, 4 തീയതികളിലെ കോൾ ലിസ്റ്റുകൾ മായ്ച്ചത് കായിക മേളയുടെ സംഘാടകരെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് ആക്ഷേപം; ആരോപണത്തിന് പിന്നാലെ അന്വേഷണം തുടങ്ങി പൊലീസ

കായികമേളയ്ക്കിടെ ഹാമർ തലയിൽ വീണു മരിച്ച അഭീലിന്റെ മൊബൈൽ ഫോണിലെ കോൾ ലിസ്റ്റ് മായ്ച്ചു കളഞ്ഞത് ആര്? തെളിവു നശിപ്പിക്കാൻ ശ്രമം നടക്കുന്നതായി മാതാപിതാക്കൾ; അബോധാവസ്ഥയിലും മറ്റാരോ അഭീലിന്റെ വിരലടയാളം ഉപയോഗിച്ചു ലോക്ക് തുറന്നെന്ന് പിതാവ്; ഒക്ടോബർ 3, 4 തീയതികളിലെ കോൾ ലിസ്റ്റുകൾ മായ്ച്ചത് കായിക മേളയുടെ സംഘാടകരെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് ആക്ഷേപം; ആരോപണത്തിന് പിന്നാലെ അന്വേഷണം തുടങ്ങി പൊലീസ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: സംസ്ഥാന കായിക മേളക്കിടെ ഹാമർ തലയിൽ വീണു മരിച്ച അഭീലിന്റെ മൊബൈൽ ഫോണിലെ കോൾ ലിസ്റ്റ് മായ്ച്ചു കളഞ്ഞത് വിവാദത്തിൽ. സംഭവത്തിൽ മാതാപിതാക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. ഇതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. അഭീൽ മരിക്കാനിടയായ സംഭവം സംബന്ധിച്ച കേസിൽ തെളിവു നശിപ്പിക്കാൻ ശ്രമം നടക്കുന്നതായി അഭീലിന്റെ മാതാപിതാക്കളായ കുറിഞ്ഞാംകുളത്ത് ജോൺസൻ ജോർജും ഡാർളിയും പറഞ്ഞിരുന്നു. അഭീലിന്റെ മൊബൈൽ ഫോണിൽ നിന്ന് ഒക്ടോബർ 3, 4 തീയതികളിലെ കോൾ ലിസ്റ്റുകൾ മായ്ച്ചിട്ടുണ്ടെന്നും സംഘാടകരെ സംരക്ഷിക്കാനുള്ള ശ്രമമാണിതെന്നും അഭീലിന്റെ മാതാപിതാക്കൾ പറഞ്ഞു.

''ഒക്ടോബർ 4നു നടന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ വൊളന്റിയറായി എത്താൻ സംഘാടകരാണ് അഭീലിനോട് ആവശ്യപ്പെട്ടത്. ഇതിനായി അവനെ അവർ വിളിച്ചിരുന്നു. എന്നാൽ, അപകടം നടന്ന ശേഷം അഭീൽ വൊളന്റിയർ അല്ലായിരുന്നെന്നു വരുത്തിത്തീർക്കാനായി ഈ തെളിവുകൾ നശിപ്പിച്ചിട്ടുണ്ട്. ഫിംഗർ ലോക്കും പാസ്വേഡും ഉള്ള ആ ഫോണിൽ നിന്നാണ് അപകടം അറിയിക്കാനായി 4ന് ഉച്ചയ്ക്കു 12.35നു വിളിച്ചത്. പിന്നീടും ആ ഫോണിൽ നിന്നാണു കോൾ വന്നത്. അതിനാൽ, അബോധാവസ്ഥയിലും മറ്റാരോ അഭീലിന്റെ വിരലടയാളം ഉപയോഗിച്ചു ലോക്ക് തുറന്നിട്ടുണ്ടല്ലോ'' ജോൺസൻ പറഞ്ഞു.

അഭീൽ ഉൾപ്പെടെ 13 വിദ്യാർത്ഥികളെ വൊളന്റിയർമാരായി വിളിച്ചിരുന്നെന്നും അപകടം നടന്ന ശേഷം മറ്റുള്ള വിദ്യാർത്ഥികളിൽ നിന്നു സ്വന്തം ഇഷ്ടപ്രകാരമാണ് അത്ലറ്റിക് മീറ്റിന് എത്തിയതെന്ന് എഴുതി വാങ്ങിച്ചിരുന്നതായും മാതാപിതാക്കൾ പറഞ്ഞു. എന്നാൽ, അഭീലിന്റെ ഫോൺ 24നു സൈബർ സെല്ലിനു കൈമാറിയെന്നും കോൾ ലിസ്റ്റ് സൈബർ സെൽ പരിശോധിക്കുമെന്നും പാലാ സിഐ വി.എ.സുരേഷ് അറിയിച്ചു.

കായിക മേളയ്ക്ക്ിടെ പരിക്കേറ്റ് 18 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് അഭീൽ മരിച്ചത്. ഫുട്ബോളും മറ്റു കായികയിനങ്ങളും എന്നും അഭീലിന് അടങ്ങാത്ത അഭിനിവേശമായിരുന്നു. കായികമേളകൾ കാണുവാൻ പോകുന്നതും അഭീലിന് ആവേശകരമായ അനുഭവമായിരുന്നു. ആ അഭിനിവേശമായിരുന്നു പാലായിലെ സ്റ്റേഡിയത്തിൽ എത്തിച്ചതും. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ കായികമേള കാണുവാൻ പോയതും കായികരംഗത്തോടുള്ള അഭീലിന്റെ പ്രണയംമൂലമായിരുന്നു. സ്റ്റേഡിയത്തിൽ ജാവലിന്റെയും ഹാമർ ത്രോയുടെയും ഫിനീഷിങ് പോയിന്റുകളിൽ ചുറുചുറുക്കോടെ ഓടിനടന്ന് വൊളന്റിയറായിരിക്കുമ്പോഴും അഭീൽ കാത്തുസൂക്ഷിച്ചത് ഈ പ്രണയമായിരുന്നു.

എന്നാൽ പറന്നെത്തിയ ഹാമർ ആ പ്രതിഭയെ തകർത്തു. താഴ്ന്നസ്‌കൂളിൽ പഠിക്കുമ്പോൾ അഭീൽ ഫുട്ബോൾ പരിശീലനം തുടങ്ങിയിരുന്നു. സമീപപ്രദേശങ്ങളിലെ ഫുട്ബോൾ മാച്ചുകൾ നടക്കുമ്പോൾ മുടങ്ങാതെ കാണുവാൻ പോകുമായിരുന്നുവെന്ന് സഹപാഠികൾ പറയുന്നു. സംഘാടകരായ 5 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണട്്. ഇവർക്കെതിരെ എന്തു നടപടി സ്വീകരിക്കണമെന്നതു സംബന്ധിച്ച് പൊലീസ് നിയമവശങ്ങൾ പരിശോധിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP