Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സർക്കാർ തലത്തിലുള്ള കാര്യങ്ങൾ നടത്തിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് കുടുംബാംഗങ്ങളെ ആദ്യം കൈയിലെടുത്തു; അസുഖം ബാധിച്ചപ്പോൾ സഹായിക്കാമെന്ന് പറഞ്ഞപ്പോൾ പെൺകുട്ടിയും വീണു; കേസിന്റെ കാര്യങ്ങൾക്കെന്ന് പറഞ്ഞ് സുഹൃത്തിന്റെ ഫ്‌ളാറ്റിൽ എത്തിച്ച് ലൈംഗിക പീഡനം; ദൃശ്യങ്ങൾ ഇന്റർനെറ്റിൽ ഇടുമെന്ന് ഭീഷണിപ്പെടുത്തി തുടർപീഡനവും; പെൺകുട്ടിയെയും അമ്മയെയും കബളിപ്പിച്ച് 28 ലക്ഷവും അടിച്ചുമാറ്റി: കൊച്ചിയിലെ അഭിഭാഷകൻ പീഡന കേസിൽ പിടിയിൽ

സർക്കാർ തലത്തിലുള്ള കാര്യങ്ങൾ നടത്തിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് കുടുംബാംഗങ്ങളെ ആദ്യം കൈയിലെടുത്തു; അസുഖം ബാധിച്ചപ്പോൾ സഹായിക്കാമെന്ന് പറഞ്ഞപ്പോൾ പെൺകുട്ടിയും വീണു; കേസിന്റെ കാര്യങ്ങൾക്കെന്ന് പറഞ്ഞ് സുഹൃത്തിന്റെ ഫ്‌ളാറ്റിൽ എത്തിച്ച് ലൈംഗിക പീഡനം; ദൃശ്യങ്ങൾ ഇന്റർനെറ്റിൽ ഇടുമെന്ന് ഭീഷണിപ്പെടുത്തി തുടർപീഡനവും; പെൺകുട്ടിയെയും അമ്മയെയും കബളിപ്പിച്ച് 28 ലക്ഷവും അടിച്ചുമാറ്റി: കൊച്ചിയിലെ അഭിഭാഷകൻ പീഡന കേസിൽ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും ലക്ഷങ്ങൾ അടിച്ചുമാറ്റുകയും ചെയ്ത അഭിഭാഷകനും രാഷ്ട്രീയക്കാരനുമായി യുവാവ് അറസ്റ്റിൽ. ആലുവ പൈപ്പ് ലൈൻ റോഡിൽ എസ്.എൻ.പുരത്ത് കോഴിക്കാട്ടിൽ വീട്ടിൽ ധനീഷിനെയാണ് നോർത്ത് ഇൻസ്‌പെക്ടർ കെ.ജെ. പീറ്ററിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. കണ്ണൂർ സ്വദേശിനിയായ പെൺകുട്ടിക്ക് സഹായ വാഗ്ദാനം നൽകി കൂട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു ഇയാൾ.

എസ്.ആർ.എം. റോഡിലെ ഫ്‌ളാറ്റിൽ പീഡിപ്പിക്കുകയും വിവരം മറ്റുള്ളവരെ അറിയിക്കുമെന്നു ഭയപ്പെടുത്തി വർഷങ്ങളോളം ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തത്. 2014 കാലയളവിൽ പെൺകുട്ടിയും കുടുംബവും ആലുവ ഭാഗത്തു താമസിച്ചുവന്ന സമയത്താണ് പ്രതിയുമായി പരിചയത്തിലായത്. തുടർന്ന് വീട്ടുകാരെ കൈയിലെടുത്ത് പ്രതി ക്രമേണ പെൺകുട്ടിയുമായി അടുക്കുകയായിരുന്നു. രാഷ്ട്രീയ പ്രവർത്തകനായ പ്രതി തന്റെ സ്വാധീനം ഉപയോഗിച്ച് സർക്കാർ തലത്തിലുള്ള കാര്യങ്ങൾ നടത്തിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്താണ് കുടുംബാംഗങ്ങളെ കൈയിലെടുത്തത്. പെൺകുട്ടിയുടെ ബന്ധുവിനെതിരായ കേസുകളിൽ സഹായിക്കാമെന്നും വാഗ്ദാനം ചെയ്തു. ഇതോടെ കേസിന്റെ കേസിന്റെ കാര്യങ്ങൾക്കെന്ന് പറഞ്ഞ് പെൺകുട്ടിയെയും കൊണ്ടു കറങ്ങി.

ഇടതുപക്ഷ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളർന്നുവന്നയാളാണ് ധനീഷ്. 2014-ൽ അസുഖം ബാധിച്ച പെൺകുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായം വാഗ്ദാനം ചെയ്താണ് പ്രതി കാറിൽ കയറ്റി എറണാകുളത്തുകൊണ്ടുവന്നത്. അഭിഭാഷകൻ കൂടിയായ പ്രതി കേസ് കാര്യങ്ങൾക്കാണെന്നു പറഞ്ഞ് ഒരു സുഹൃത്തിന്റെ എസ്.ആർഎം. റോഡിലെ ഫ്‌ളാറ്റിൽ പെൺകുട്ടിയെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവം വീട്ടുകാരോടു പറയുമെന്ന് പെൺകുട്ടി പറഞ്ഞപ്പോൾ പീഡനത്തിന്റെ വീഡിയോ തന്റെ പക്കലുണ്ടെന്നും ഇത് ഇന്റർനെറ്റിലിടുമെന്നുമായിരുന്നു ഭീഷണി.

പെൺകുട്ടിയുടെ വീട്ടിൽ വന്നുപോവുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇയാളെ തടഞ്ഞുവച്ച് പൊലീസിൽ അറിയിച്ചെങ്കിലും വീട്ടുകാരെ ഭീഷണിപ്പെടുത്തി തനിക്കനുകൂലമായി പറയിപ്പിക്കുകയായിരുന്നു. പ്രളയസമയത്ത് രക്ഷകനായെത്തിയ ശേഷം വീട്ടുകാരെ വരാപ്പുഴയിലെ ഹോട്ടലിൽ കൊണ്ടുപോയി താമസിപ്പിച്ച പ്രതി ഹോട്ടൽ ബിൽ അടയ്ക്കാതെ മുങ്ങി. ഈ സമയത്താണ് പ്രതിയുടെ അവിശുദ്ധ ബന്ധങ്ങൾ വീട്ടുകാർ അറിഞ്ഞത്. തുടർന്നാണ് പെൺകുട്ടി പരാതിയുമായി പൊലീസിനെ സമീപിച്ചത്.

പെൺകുട്ടിയുടെ അമ്മയുടെ പക്കൽനിന്ന് 28 ലക്ഷത്തോളം രൂപയും ധനീഷ് കൈക്കലാക്കിയിട്ടുണ്ട്. പരാതി കൊടുത്തതറിഞ്ഞ പ്രതി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയിരുന്നു. മുൻകൂർ ജാമ്യത്തിനു ശ്രമിക്കുന്നതിനിടെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ എഎസ്ഐ. റഫീഖ്, സീനിയർ സി.പി.ഒ. വിനോദ്കൃഷ്ണ, സി.പി.ഒ. അജിലേഷ് എന്നിവരുമുണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP