Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊലയും ഭീഷണിയും പണത്തിന് വേണ്ടിയും അധോലോകത്ത് സ്റ്റാറായി തിളങ്ങാനും ലക്ഷ്യമിട്ട്; രവി പൂജാരിക്കും ഗ്യാങ്ങിനുമെതിരെ ചുമത്തിയിരിക്കുന്നത് 200 ഓളം കേസുകൾ; കൊച്ചി ബ്യൂട്ടി പാലർലർ വെടിവെപ്പ് കേസിൽ 'പൂജാരി'ക്ക് വേണ്ടി ഹാജരാകുക 'അധോലോകത്തിന്റെ സ്വന്തം വക്കീൽ' എന്നറിയപ്പെടുന്ന അഡ്വ.ബി.എ.ആളൂരും

കൊലയും ഭീഷണിയും പണത്തിന് വേണ്ടിയും അധോലോകത്ത് സ്റ്റാറായി തിളങ്ങാനും ലക്ഷ്യമിട്ട്; രവി പൂജാരിക്കും ഗ്യാങ്ങിനുമെതിരെ ചുമത്തിയിരിക്കുന്നത് 200 ഓളം കേസുകൾ; കൊച്ചി ബ്യൂട്ടി പാലർലർ വെടിവെപ്പ് കേസിൽ 'പൂജാരി'ക്ക് വേണ്ടി ഹാജരാകുക 'അധോലോകത്തിന്റെ സ്വന്തം വക്കീൽ' എന്നറിയപ്പെടുന്ന അഡ്വ.ബി.എ.ആളൂരും

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി :- കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ അധോലോക നേതാവ് രവി പൂജാരിക്ക് വേണ്ടി അഡ്വ. ബി.എ.ആളൂർ ഹാജരാകാൻ സാധ്യത. എറണാകുളം പനമ്പള്ളി നഗറിലുള്ള ബ്യൂട്ടിപാർലർ വെടിവയ്‌പ്പ് കേസിൽ ഒന്നും രണ്ടും പ്രതികൾക്കു വേണ്ടി ഹാജരായത് ആളൂർ ആണ്. ഈ കേസിൽ രവി പൂജാരിയുടെ പങ്കു വളരെ നിർണായകമായിരുന്നു. പണം ചോദിച്ച് ഭീഷണിപെടുത്തുകയും തന്നില്ലെങ്കിൽ അവരുടെ വീട്ടിലോ സ്ഥാപനത്തിലോ തങ്ങളോരോരുത്തരും സംഘടിത കുറ്റകൃത്യ ഗ്യാങ് ആണെന്ന് ബോധിപ്പിച്ചുകൊണ്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന രീതിയാണ് ഇവരുടേത്.

ബോംബൈ അധോലോകത്തിൽ 'സുരേഷ് അണ്ണാ' എന്ന് വിളിപ്പേരുള്ള സുരേഷ് മുത്തയ്യ പൂജാരി ഒന്നാം പ്രതിയായിട്ടുള്ള കേസിൽ 7 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയും മൂന്ന് പ്രതികളെ മക്കോക്ക ചുമത്തി പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കുകയും ചെയ്തു. പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച ഒരാളാണ് ഇപ്പോൾ അറസ്റ്റിലായ രവി പൂജാരി. ഇതിൽ 6-ആം പ്രതിയായ ധനപാൽ കൃഷ്ണ ഷെഢിയാർക്ക് വേണ്ടി വക്കാലത്ത് ഇപ്പോൾ ഉള്ളത് അധോലോകത്തിന്റെ സ്വന്തം വക്കീൽ എന്ന് വിളിപ്പേരുള്ള അഡ്വ. ബി എ ആളൂരിനാണ്. ഇതിൽ രവി പൂജാരി അടക്കമുള്ള ചോട്ടാരാജൻ സംഘത്തിലെ മൂന്നുപേർക്ക് വേണ്ടിയും ആളൂർ വക്കാലത്തിടും.

അഡ്വ. ബി എ ആളൂർ ഇപ്പോൾ ഹാജരാകുന്ന ഈ പ്രതിയടക്കം മൊക്കോക്ക ചുമത്തിയ 7 പ്രതികളും പിടികിട്ടാപ്പുള്ളിയായി രവിപൂജാരി അടക്കം മൂന്നു പ്രതികളും 21.10.2016 മുംബൈയിലെ വിലേ പാർലെയിലുള്ള ഗജലി റെസ്റ്റോറന്റിൽ ഗ്യാങ് ലീഡറായ അധോലോക നേതാവ് ഗൂഢാലോചന നടത്തുകയും രവി പൂജാരിയുമായി ഫോണിൽ സംസാരിച്ച് സാമ്പത്തിക സഹായം നൽകിയില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപെടുത്തി തോക്ക് ചൂണ്ടി വെടിയുയർത്തി പരാതിക്കാരനെ കൊല്ലാൻ ശ്രമിച്ചു ഭീഷണി പരത്തുകയും ചെയ്തതാണ് കേസ്.

ഈ കേസിൽ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രിത നിയമം 1999 അനുസരിച്ച് പ്രതികൾക്കെതിരെ 29.04.2017ൽ മുംബൈ സിറ്റി പൊലീസ് കമ്മിഷണർ ആയിരുന്ന ദത്തു പടുസൽജിക്കർ അദ്ദേഹത്തിന്റെ ഡിജിപി പദവി ഉപയോഗിച്ച് മക്കോക്ക നിയമത്തിന്റെ വകുപ്പ് 23 അനുച്ഛേദം 2 അനുസരിച്ച് ഉത്തരവ് ഇറക്കിയിട്ടുള്ളതുമാണ്. ഇതിന്റെ പശ്ചാത്തലത്തിൽ മോ ക്കോക്ക നിയമമനുസരിച്ച് രവി പൂജാരി അടക്കമുള്ള 3 പ്രതികളെ അന്ന് പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചിരുന്നു. ഈ കേസിൽ 100 സാക്ഷികളാണുള്ളത്. മുംബൈ എസിപി പത്മാഹർ ചവാൻ ആണ് ഈ കേസിന്റെ അന്വേഷണ ചുമതല. ഈ പത്ത് പ്രതികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പ്രതികൾ.

ഇതിനുമുൻപും രവി പൂജാരിയുടെ അനുയായിയും ആയുധ കടത്ത് കേസിലെ പ്രതിയുമായ രാജസ്ഥാനി സ്വദേശി മനീഷ് നാഗോരിക്ക് വേണ്ടി ഹാജരായതും അഡ്വ. ബി എ ആളൂരാണ്. നാഗോരി ഗ്യാങ് അധോലോകത്ത് തന്നെ അറിയപ്പെടുന്ന ഒരു ഗ്യാങ്ങാണ്.ധബോൽകർ കൊലപാതകത്തിലൂടെയാണ് നാഗോരി ഗ്യാങ് അറിയപ്പെട്ടു തുടങ്ങിയത്. പണത്തിനുവേണ്ടിയും അധോലോകത്ത് ആധിപത്യം ഉറപ്പിക്കുന്നതിനു വേണ്ടിയുമാണ് ഇവർ ഇങ്ങനുള്ള കുറ്റകൃത്യങ്ങൾ ചെയുന്നത്. ഏകദേശം 200ഓളം കേസുകളാണ് രവി പൂജാരിയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ കേസുകൾ ഏറ്റെടുക്കാൻ ബോംബൈയിൽ നിന്നും അഡ്വ. ബി എ ആളൂരിന് സമ്മർദ്ദമുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. രവി പൂജാരിക്ക് വേണ്ടി അഡ്വ. ബി എ ആളൂർ ഹാജരാവാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ബാംഗ്ലൂർ സിറ്റി മെട്രൊപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി അടുത്ത മാസം 7 വരെ രവി പൂജാരിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. അതിനു ശേഷം മംഗലാപുരം പൊലീസ് കസ്റ്റഡിയിൽ എടുക്കാനാണ് സാധ്യത. അതിനു ശേഷം മാത്രമേ കേരള പൊലീസിന് അദ്ദേഹത്തെ കിട്ടുകയുള്ളൂ. കൊച്ചി ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിലും രവി പൂജാരിക്ക് വേണ്ടി ആളൂർ തന്നെ ഹാജരാകാനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP