Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചാനലുകളിൽ അന്തിചർച്ചയ്‌ക്കെത്തുന്നവരും കപട ബുദ്ധിജീവികളും തൊഴിലൊന്നുമില്ലാത്ത നടക്കുന്ന ചില നിർമ്മാതാക്കളുമാണ് ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നത്; തന്റെ സിനിമയിലേക്ക് ദിലീപിന്റെ അഞ്ചുകോടി വേണ്ട; ആശ്രിതവൽസലനായ ദിലീപാണ് ചിത്രത്തിന് പണം മുടക്കുന്നതെന്ന സലിം ഇന്ത്യയുടെ പരാമർശം തിരുത്തി അഡ്വ.ആളൂർ എത്തിയത് വക്കീൽ പണിക്ക് പണിയാവുമെന്ന തിരിച്ചറിവിൽ

ചാനലുകളിൽ അന്തിചർച്ചയ്‌ക്കെത്തുന്നവരും കപട ബുദ്ധിജീവികളും തൊഴിലൊന്നുമില്ലാത്ത നടക്കുന്ന ചില നിർമ്മാതാക്കളുമാണ് ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നത്; തന്റെ സിനിമയിലേക്ക് ദിലീപിന്റെ അഞ്ചുകോടി വേണ്ട; ആശ്രിതവൽസലനായ ദിലീപാണ് ചിത്രത്തിന് പണം മുടക്കുന്നതെന്ന സലിം ഇന്ത്യയുടെ പരാമർശം തിരുത്തി അഡ്വ.ആളൂർ എത്തിയത് വക്കീൽ പണിക്ക് പണിയാവുമെന്ന തിരിച്ചറിവിൽ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ വക്കാലത്ത് കൈവിട്ടതോടെ താൻ നടൻ ദിലീപിന്റെ പക്ഷത്തായി എന്നുറപ്പിച്ചുള്ള പ്രചാരണങ്ങൾക്ക് മറുപടിയുമായി അഡ്വ. ആളൂർ മാധ്യമങ്ങൾക്കുമുന്നിൽ.ആദ്യ സിനിമ സംരംഭമായ അവാസ്തവത്തിന്റെ സംവിധായകനായി നിശ്ചയിച്ചിട്ടുള്ള ദിലീപ് ഭക്തൻകൂടിയ സലീം ഇന്ത്യയാണ് മാധ്യമങ്ങൾ വഴി ആളൂരിന് പണികൊടുത്തത്.

താൻ നിർമ്മിക്കാൻ ലക്ഷ്യമിട്ടിട്ടുള്ള സിനിമയിലേയ്ക്ക് നടൻ ദിലീപ് മുടക്കുമെന്ന് പറയുന്ന 5 കോടി രൂപ വേണ്ടെന്നും ഇതിന്റെ നാലോ അഞ്ചോ ഇരട്ടിയാണ് ചിത്രത്തിനായി ചെലവ് വരുന്നതെന്നും ഇത് സ്വീകരിക്കാതെ തന്നെ സലീം ഇന്ത്യയോട് ചേർന്ന് ചിത്രം പുറത്തിറക്കാനാവുമെന്നുമാണ് ആളൂർ ഇന്നലെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയത്.അടുത്തിടെ സലീം ഇന്ത്യയാണ് ആളൂർ ദിലീപിനെകൂടെക്കൂട്ടി സിനിമ നിർമ്മിക്കാൻ പോകുന്ന കാര്യം മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.പൾസർ സുനിയുടെ വക്കാലത്ത് ഒഴിഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്ന ഇത്.ആളൂർ പൾസറിന്റെ വക്കാലത്ത് ഒഴിവായത് ദിലീപിനെക്കൂട്ടി സിനിമാമേഖലയിൽ സജീവമാവാനാണെന്നും വൻതുക കൈപ്പറ്റിയാണ് ഈ നീക്കമെന്നും പരക്കെ പ്രചാരണമുണ്ടായി.ഏറെ മാധ്യമ ശ്രദ്ധയാകർഷിച്ച കേസിലെ അപ്രതീക്ഷിത ട്വിസ്റ്റ് തൊഴിൽ മേഖലയിൽ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന തിരിച്ചറിവാണ് ആളൂർ വക്കീലിന്റെ പുതിയ നീക്കത്തിന് പിന്നിലെന്നാണ് സൂചന.

താൻ ആശ്രിതനാണെന്നും ദിലീപ് ആശ്രിത വൽസലനാണെന്നും അതുകൊണ്ടാണ് ആളൂർ നിർമ്മിക്കുന്ന ചിത്രത്തിനായി 5 കോടി മുടക്കുന്നതെന്നും സലിം ഇന്ത്യ നേരത്തെ വെളിപ്പെടുത്തിയിരുന്നു.ഇതാണ് ആളൂരിനെ വെട്ടിലാക്കിയത്.എന്നാൽ മാറിയ സാഹചര്യത്തിൽ ദിലീപ് തുക നൽകാൻ തയ്യാറായാലും താനിത് സ്വീകരിക്കില്ല.നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടും പൾസർ സുനിയുടെ വക്കാലത്ത് ഒഴിഞ്ഞതുമായി ബന്ധപ്പെടുത്തിയും പരന്നിട്ടുള്ള അഭ്യൂഹങ്ങൾ കണക്കിലെടുത്തുമാണ് ഇക്കാര്യത്തിൽ കടുത്ത നിലപാട് സ്വീകരിക്കാൻ നിർബന്ധിതനായത്.

പുതുമുഖങ്ങൾക്കും സിനിമയുടെ വിവിധ മേഖലയിലെയും നവാഗതർക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യവും ഈ നീക്കത്തിനു പിന്നിലുണ്ട്.വടക്കേ ഇന്ത്യയിലെ പ്രമുഖ നിർമ്മാതാക്കളും പ്രവാസി വ്യവസായികളും സിനമാ സംരംഭവുമായി സഹകരിക്കാമെന്നേറ്റിട്ടുണ്ട്
സിനിമ കമ്പനിയുടെ രജിസ്‌ട്രേഷനും മറ്റ് നടപടികളും ആരംഭിച്ചതിന്റെ പശ്ചാത്തലത്തിൽ നിർമ്മാണം,വിതരണം,കാസ്റ്റിങ് ,ഡബ്ബിങ് ,എഡിറ്റിങ് തുടങ്ങി സിനിമയുടെ വിവിധ മേഖലകളെ കൂട്ടിയിണക്കിയുള്ള വിപുലമായ കർമ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

മാധ്യമങ്ങളിലെ അന്തിചർച്ചയ്‌ക്കെത്തുന്നവരും കപട ബുദ്ധിജീവികളായ ചില മുൻ സംവിധായകരും പ്രത്യേകിച്ച് തൊഴിലൊന്നുമില്ലാത്ത നടക്കുന്ന ചില നിർമ്മാതാക്കളുമാണ് ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നത്.അവാസ്തവം എന്ന് പേരിട്ടിട്ടുള്ള സിനിമ പ്രൊജക്ടുമായി മുന്നോട്ടു പോകും.ആളൂർ വാർത്താകുറിപ്പിൽ പറയുന്നു.ആളൂർ തിരക്കഥയും സംഭാഷണവും ഒരുക്കുകയും പ്രമുഖവേഷത്തിൽ അഭിനയിക്കുകയും ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സലിം ഇന്ത്യയാണ്.അടുത്തമാസം മൂന്നിന് തൃശ്ശൂരിൽ ഇത് സംമ്പന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നും ആളൂർ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP