Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202412Friday

അപകടത്തിന് 15 മിനിറ്റ് മുൻപ് പ്രിയരജ്ഞൻ സംഭവസ്ഥലത്തെത്തി കാറിൽ കാത്തിരുന്നു; സൈക്കിളുമായി ആദിശേഖർ റോഡിലെത്തിയെന്ന് ഉറപ്പായ ശേഷം കാർ മുന്നോട്ടെടുത്ത് ദേഹത്തൂടെ കയറ്റിയിറക്കി; ക്രൂരൻ വിദേശത്തേക്ക് കടന്നുവെന്ന് സംശയം

അപകടത്തിന് 15 മിനിറ്റ് മുൻപ് പ്രിയരജ്ഞൻ സംഭവസ്ഥലത്തെത്തി കാറിൽ കാത്തിരുന്നു; സൈക്കിളുമായി ആദിശേഖർ റോഡിലെത്തിയെന്ന് ഉറപ്പായ ശേഷം കാർ മുന്നോട്ടെടുത്ത് ദേഹത്തൂടെ കയറ്റിയിറക്കി; ക്രൂരൻ വിദേശത്തേക്ക് കടന്നുവെന്ന് സംശയം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സൈക്കിൾ യാത്രികനായ വിദ്യാർത്ഥി ഇലക്ട്രിക് കാറിടിച്ചു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് ഉറപ്പിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥി പൂവച്ചൽ പുളിങ്കോട് അരുണോദയത്തിൽ ആദിശേഖർ (15) ആണ് 30ന് പുളിങ്കോട് ക്ഷേത്രത്തിനു സമീപം ബന്ധുവായ യുവാവ് ഓടിച്ച ഇലക്ട്രിക് കാറിടിച്ചു മരിച്ചത്. സിസിടിവി ദൃശ്യങ്ങൾ ഞെട്ടിക്കുന്നതായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ കാറോടിച്ച പൂവച്ചൽ പുളിങ്കോട് ഭൂമിക വീട്ടിൽ പ്രിയരഞ്ജന് (41) എതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. വിദ്യാർത്ഥിയുടെ ബന്ധുക്കളുടെ മൊഴിയുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് നരഹത്യയ്ക്ക് കേസെടുത്തത്. പ്രിയരഞ്ജൻ ഒളിവിലാണ്. മുൻ പ്രവാസിയാണ് ഇയാൾ. അദ്ധ്യാപകനായ എ.അരുൺകുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഐ.ബി.ഷീബയുടെയും മകനാണ് കൊല്ലപ്പെട്ടത്.

സുഹൃത്തുക്കളുമൊത്ത് ക്ഷേത്ര പരിസരത്ത് കളിക്കുകയായിരുന്ന ആദിശേഖർ വീട്ടിലേക്കു പോകാൻ സൈക്കിളിൽ കയറവെ റോഡ്‌സൈഡിൽ നിർത്തിയിരുന്ന കാർ പെട്ടെന്ന് മുന്നോട്ടെടുത്ത് കുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വിദ്യാർത്ഥിയുടെ മുകളിലൂടെ വാഹനം കയറിയിറങ്ങുന്നതു ദൃശ്യത്തിലുണ്ട്. സംഭവസ്ഥലത്തു തന്നെ വിദ്യാർത്ഥി മരിച്ചു. അലക്ഷ്യമായി വാഹനം ഓടിച്ച് കുട്ടിയെ ഇടിച്ചതിനായിരുന്നു ആദ്യം പ്രിയരഞ്ജനെതിരെ പൊലീസ് കേസെടുത്തത്.

ഇയാൾ മദ്യപിച്ചിരുന്നതായി സ്ഥലത്തുണ്ടായിരുന്നവർ പൊലീസിനു വിവരം നൽകിയിരുന്നു. കാർ പിന്നീട് പേയാടിനു സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അപകടത്തിനു മുൻപ് പ്രിയരഞ്ജൻ ക്ഷേത്രത്തിനു മുന്നിൽ മൂത്രം ഒഴിച്ചിരുന്നു. ഇതു ചോദ്യം ചെയ്ത കുട്ടിയോട് പ്രിയരഞ്ജൻ കയർത്തു. ഇതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് ബന്ധുക്കളുടെ മൊഴി. സിസിടിവി ദൃശ്യങ്ങളിൽ നിന്നും മനപ്പൂർവ്വമാണ് കാറിടിച്ചത് എന്ന് വ്യക്തമാണ്.

കഴിഞ്ഞ മാസം 30നാണ് ആദിശേഖർ കാർ ഇടിച്ചു മരിക്കുന്നത്. വൈകിട്ട് അഞ്ചുമണിക്ക് സൈക്കിൾ ചവിട്ടുകയായിരുന്ന ആദിശേഖറിനെ തൊട്ടടുത്ത് നിർത്തിയിരുന്ന കാർ അമിതവേഗതയിൽ എത്തി ഇടിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി. കുട്ടിയുടെ ബന്ധുവായ പ്രിയ രഞ്ജനാണ് കാറോടിച്ചിരുന്നത്. ഇയാൾക്കെതിരെ പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യക്കാണ് ആദ്യം കേസെടുത്തത്. പിന്നീട് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റകരമായ നരഹത്തിക്ക് ഐപിസി 304 ചുമത്തി.

കുട്ടിയെ ഇടിച്ച ശേഷം തൊട്ടക്കലെ കാർ നിർത്തിയ പ്രതി അമിതവേഗത്തിൽ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. അതേസമയം വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യക്ക് അടുത്തേക്ക് പ്രതി രക്ഷപ്പെട്ടതാണ് നാട്ടുകാർ പറയുന്നത്. ആദിശേഖർ കാട്ടാക്കട ചിന്മയ മിഷൻ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയായിരുന്നു. പുളിങ്കോട് ക്ഷേത്രത്തിന് മുൻവശത്തായിരുന്നു അപകടം. . അപകടത്തിന് 15 മിനിറ്റ് മുൻപ് പ്രിയരജ്ഞൻ സംഭവസ്ഥലത്തെത്തി കാറിൽ കാത്തിരുന്നു. സൈക്കിളുമായി ആദിശേഖർ റോഡിലെത്തിയെന്ന് ഉറപ്പായ ശേഷം കാർ മുന്നോട്ടെടുത്ത് ദേഹത്തൂടെ കയറ്റിയിറക്കുകയായിരുന്നു.

ക്ഷേത്രപരിസരത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് മാതാപിതാക്കൾ പരാതി നൽകിയ പരാതിയിൽ പറയുന്നുണ്ട്. സി സി ടിവി ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ മനപ്പൂർവം ഇടിച്ച് വീഴ്‌ത്തിയതെന്നത് വ്യക്തമാകുന്നുണ്ട് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP