Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അടിമാലി മരംമുറി കേസിൽ മുൻ റെയ്ഞ്ച് ഓഫീസർ ജോജി ജോൺ കീഴടങ്ങി; അറസ്റ്റിൽ വ്യക്തത വരിക മൂന്നുദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം; റവന്യു ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് പ്രകാരമാണ് മരംമുറിക്ക് അനുമതി നൽകിയതെന്ന് ജോജി ജോൺ

അടിമാലി മരംമുറി കേസിൽ മുൻ റെയ്ഞ്ച് ഓഫീസർ ജോജി ജോൺ കീഴടങ്ങി; അറസ്റ്റിൽ വ്യക്തത വരിക മൂന്നുദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം; റവന്യു ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് പ്രകാരമാണ് മരംമുറിക്ക് അനുമതി നൽകിയതെന്ന് ജോജി ജോൺ

പ്രകാശ് ചന്ദ്രശേഖർ

അടിമാലി: അടിമാലി മരംമുറി കേസിൽ ഒന്നാം പ്രതി മുൻ റെയ്ഞ്ച് ഓഫീസർ ജോജി ജോൺ കീഴടങ്ങി. മുൻകൂർ ജാമ്യം തള്ളിയ സുപ്രീം കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാൻ നിർദ്ദേശം നൽകിയിരുന്നു. പട്ടയം ഉണ്ടെന്ന് റവന്യൂ ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയതുകൊണ്ടാണ് മരം മുറിക്കാൻ അനുമതി നൽകിയതെന്ന് ജോജി ജോൺ പറഞ്ഞു.

റവന്യൂപുറം പോക്കിൽ നിന്നിരുന്ന തേക്ക് മരങ്ങൾ മുറിച്ചുകടത്തിയ കേസിലാണ് അടിമാലി മുൻ ഫോറസ്റ്റ് റെയിഞ്ചോഫീസർ കുമളി അമ്പാടി ജംഗ്ഷൻ ജോയി ഭവനിൽ ജോജി ജോണിനെ പ്രതി ചേർത്തിരുന്നത്. വെള്ളത്തൂവൽ പൊലീസിന് മുമ്പാകെയാണ് കീഴടങ്ങിയത്.

3 ദിവസത്തേയ്ക്ക് രാവിലെ 11 മുതൽ വൈകിട്ട് 5 പൊലീസിന് ചോദ്യം ചെയ്യുന്നതിന് കോടതി അനുമതി നൽകിയിട്ടുണ്ട്. ഇതിന് ശേഷമായിരിക്കും കേസിൽ പൊലീസ് തുടർനടപടികൾ സ്വീകരിക്കുക.

2021 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. 8 തേക്ക് മരങ്ങൾ മുറിച്ചുകടത്തിയെന്നും ഇതുവഴി സർക്കാരിന് 11 ലക്ഷത്തിൽപ്പരം രൂപ നഷ്ടമുണ്ടാക്കിയെന്നുമാണ് അധികൃതരുടെ കണ്ടെത്തൽ. കട്ടിങ് പെർമിറ്റ് നൽകിയ കൊന്നത്തടി വില്ലേജിലെ ഒരു ജീവനക്കാരനെതിരെയും കേസ് എടുത്തിരുന്നു. ഇയൾക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.

മരം മുറി സംബന്ധിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ നിർദ്ദേശാനുസരണമാണ് പൊലീസ് മോഷണത്തിനും പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തിട്ടുള്ളത്. വെട്ടി കടത്തിയ തേക്ക് ഉരുപ്പടികൾ കുമളിയിൽ നിന്ന് ജോജി ജോണിന്റെ കുടുബത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥ സംഘം കണ്ടടുത്തിരുന്നു.

ജോജി ജോണിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള തേക്കടിയിലെ റിസോർട്ടിന് സമീപത്തെ മാതാവിന്റെ പേരിലുള്ള കെട്ടിടത്തിൽ നിന്നാണ് തേക്കുതടി കണ്ടെടുത്തത്. 4.41 ക്യുബ്ക് ഉരുപ്പടികൾ ആണ് കണ്ടെടുത്തത്.2020 ഒക്ടോബറിൽ റവന്യു വകുപ്പ് പുറത്തിറക്കിയ വിവാദ ഉത്തരവിന്റെ മറവിലാണ് അടിമാലി റേയിഞ്ചിൽ പെട്ട മങ്കുവയിൽ നിന്ന് തേക്കുമരങ്ങൾ വെട്ടുന്നതിന് വനം വകുപ്പ് അനുമതി നൽകിയത്.

ചിന്നാറിലുള്ള ഇടനിലക്കാരൻ വഴി റേഞ്ച് ഓഫിസർക്ക് ബന്ധമുള്ള കുമളിയിലെ റിസോർട്ടും മറ്റും നോക്കി നടത്തുന്ന സൂപ്രവൈസർ ബൈജു ആണ് തടിയിൽ ഒരു ഭാഗം വാങ്ങിയത്. കോതമംഗലം ഫ്ളൈയിങ് സ്‌ക്വാഡ് ഡിഎഫ്ഒയുടെ നേതൃത്വത്തിൽ അന്വേഷണത്തിലാണ് മരം റവന്യൂ പുറംപോക്കിൽ നിന്നും മുറിച്ചുകടത്തിയെന്ന് വ്യക്തമായത്.

തുടർന്ന് ജോജി ജോണിനെ അടിമാലിയിൽ നിന്ന് പൊൻകുന്നം സോഷ്യൽ ഫോറസ്റ്ററിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. കഴിഞ്ഞ മാസം മന്നാംങ്കണ്ടം വില്ലേജിലെ അനധികൃത മരംമുറി സംബന്ധിച്ച് വില്ലേജ് ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അടിമാലി പൊലീസ് ജോജി ജോണിനെതിരെ പ്രതിയാക്കി കേസ് എടുത്തിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP