Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

ബന്ധുവിന്റെ 9.5 സെന്റ് സ്ഥലം വാങ്ങാൻ എത്തിയ സ്ത്രീ പരിചയപ്പെടുത്തിയത് അജിതയെന്ന്; വിൽപനയെക്കുറിച്ച് സംസാരിക്കുന്നതിനിടെ അടുത്തിടപഴകുന്ന ചിത്രങ്ങൾ വ്യാപാരി അറിയാതെ ഫോണിൽ പകർത്തി ബ്ലാക് മെയിലിന് തുടക്കം; പിന്നെ ചിലരുടെ ഫോൺ വിളിയും 1.70 ലക്ഷം രൂപ നൽകലും; ഭീഷണി വീട്ടിൽ എത്തിയപ്പോൾ കേസും; വ്യാപാരിയെ ഹണീ ട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത അഞ്ച് അംഗ സംഘത്തെ തിരിച്ചറിഞ്ഞ് പൊലീസ്; അടിമാലി ഹണിട്രാപ്പിൽ അറസ്റ്റ് ഉടൻ എന്ന് സൂചന

ബന്ധുവിന്റെ 9.5 സെന്റ് സ്ഥലം വാങ്ങാൻ എത്തിയ സ്ത്രീ പരിചയപ്പെടുത്തിയത് അജിതയെന്ന്; വിൽപനയെക്കുറിച്ച് സംസാരിക്കുന്നതിനിടെ അടുത്തിടപഴകുന്ന ചിത്രങ്ങൾ വ്യാപാരി അറിയാതെ  ഫോണിൽ പകർത്തി ബ്ലാക് മെയിലിന് തുടക്കം; പിന്നെ ചിലരുടെ ഫോൺ വിളിയും 1.70 ലക്ഷം രൂപ നൽകലും; ഭീഷണി വീട്ടിൽ എത്തിയപ്പോൾ കേസും; വ്യാപാരിയെ ഹണീ ട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത അഞ്ച് അംഗ സംഘത്തെ തിരിച്ചറിഞ്ഞ് പൊലീസ്; അടിമാലി ഹണിട്രാപ്പിൽ അറസ്റ്റ് ഉടൻ എന്ന് സൂചന

പ്രകാശ് ചന്ദ്രശേഖർ

അടിമാലി: വ്യാപാരിയെ ഹണീ ട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത അഞ്ച് അംഗ സംഘത്തെ തിരിച്ചറിഞ്ഞെന്നും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ താമസിയാതെ ഉണ്ടാവുമെന്നും പൊലീസ്.

തട്ടിപ്പ് നടത്തിയത് അടിമാലിയുടെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവരാണെന്നാണ് വ്യക്തമായിട്ടുണ്ടെന്നും സംഘം വെളിപ്പെടുത്തിയ പേരുകൾ വ്യാജമാണെന്നും തട്ടിപ്പിലെ മുഖ്യകണ്ണിയെന്നുകരുതുന്ന സ്ത്രീ മുമ്പും സമാനകേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭ്യമായ വിവരങ്ങളിൽ നിന്ന് മനസ്സിലായിട്ടുള്ളതെന്നും അടിമാലി സി ഐ അനിൽ ജോർജ്ജ് മറുനാടനോട് വ്യക്തമാക്കി.

പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ ഇന്ന് വൈകിട്ടോടെ ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. അടിമാലിയിൽ ചെരുപ്പ് കട നടത്തിവരുന്ന വിജയനാണ് തട്ടിപ്പിനിരയായത്.1.37 ലക്ഷം രൂപ സംഘം തട്ടിയെടുത്തതായിട്ടാണ് വിജയൻ പൊലീസിന് നൽകിയ പരാതിയിൽ സൂചിപ്പിച്ചിട്ടുള്ളത്.സംഭവം സംബന്ധിച്ച് വിജയൻ അടിമാലി പൊലീസിൽ നൽകിയ മൊഴി ഇങ്ങിനെ.

കഴിഞ്ഞ ജനുവരി 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അടിമാലിയിലെ ബന്ധുവിന്റെ 9.5 സെന്റ് സ്ഥലം വാങ്ങാൻ എന്ന പേരിൽ അജിതയെന്ന് പരിചയപ്പെടുത്തിയ സ്ത്രീ വീട്ടിൽ എത്തി. സ്ഥലം വിൽപനയെക്കുറിച്ച് സംസാരിക്കുന്നതിനിടെ അടുത്തിടപഴകുന്ന ചിത്രങ്ങൾ യുവതി താൻ അറിയാതെ ഫോണിൽ പകർത്തി. തുടർന്ന് ഇവർ വീട്ടിൽ നിന്നും മടങ്ങി.

പിന്നാലെ റിട്ടയേഡ് ഡി വൈ എസ് പി സഹദേവൻ പരിചയപ്പെടുത്തി ഒരാൾ മൊബൈലിൽ വിളിച്ചു.താൻ വീട്ടിൽ എത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്നും അതിനുള്ള തെളിവ് കൈവശം ഉണ്ടെന്നുമായിരുന്നുമായിരുന്നു വിളിച്ച ആളിന്റെ വെളിപ്പെടുത്തൽ. ഈ സംഭവം ഒതുക്കി തീർക്കുന്നതിന് ഏഴര ലക്ഷം രൂപ വേണമെന്നും ഇയാൾ ആവശ്യപ്പെട്ടു. സഹദേവന് പിന്നാലെ ഷാജി, ഷൈജൻ എന്നിവരും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി.

ഭീഷണി ശക്തമായപ്പോൾ സംഘത്തിലെ ആരെയും പരിചയമില്ലാത്തതിനാൽ അടിമാലിയിലെ ഒരു അഭിഭാഷകൻ മുഖേന 1,37,000 രൂപ നൽകി. ദിവസങ്ങൾ കഴിഞ്ഞപ്പോൾ കേസ് ഒത്തു തീർക്കാമെന്ന വ്യാജേന സംഘം അടിമാലിയി ലെ വിജയന്റെ കടയിലെത്തി ഭീഷണിപ്പെടുത്തി ബാക്കി പണവും ആവശ്യപ്പെട്ടു.പണം ലഭിക്കാതായതോടെ സംഘം വിജയന്റെ ബന്ധുക്കളെയും, കുടുംബാഗങ്ങളേയും ഭീഷണിപ്പെടുത്തൽ തുടർന്നു. ഇതോടെയാണ് സംഭവം വീട്ടിലറിയുകയും നിയമനടപടികളിലേയ്ക്ക് കടക്കുകയുമായിരുന്നു.

വിജയൻ ഡി.ജി.പിക്കും ജില്ലാ പൊലീസ് മേധാവിക്കുമാണ് ഇത് പരാതി നൽകിയത്.മൂന്നു ചെക്ക് ലീഫുകളിലായി ഏഴര ലക്ഷം രൂപയും എഴുതാത്ത രണ്ട് മുദ്രപത്രങ്ങിൽ ഭീഷിപ്പെടുത്തി ഒപ്പിട്ടുവാങ്ങിയെന്നും വിജയൻ ഉന്നത പൊലീസ് അധികൃതർക്ക് നൽകിയി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്്. ചൊവാഴ്‌ച്ച എസ്‌പി.പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി കേസെടുക്കുവാൻ അടിമാലി പൊലീസിന് നിർദ്ദേശം നൽകിയിരുന്നു.

പ്രാഥമിക അന്വേഷണത്തിൽ പ്രതികൾ അടിമാലി പഞ്ചായത്ത് നിവാസികളാണെന്നും, ഇത്തരത്തിൽ തട്ടിപ്പ് കേസുകളിൽ മുൻപും ഈ സംഘം ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസിന് സൂചന ലഭിച്ചിരുന്നു. അടിമാലി സിഐ. അനിൽ ജോർജ്, എസ്‌ഐ. സി.ആർ.സന്തോഷ് എന്നിവരുടെ നേത്യത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP