Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബുദ്ധിമാനായ ക്രിമിനൽ; അതിരുകടന്ന ലൈംഗിക വാസനകളുള്ള സൈക്കോ വ്യക്തിത്വം! ആർദ്രയെ അമിതാബ് വലയിൽ വീഴ്‌ത്തിയത് 16 വയസ്സുള്ളപ്പോൾ; മൈസൂരിലെത്തി കാമുകിയെ ദുരുപയോഗം ചെയതത് വിവാഹം കഴിക്കാമെന്ന ഉറപ്പിന്മേൽ; സഹോദരിയെ ആചാരങ്ങളോടെ വിവാഹം കഴിപ്പിച്ച സഹോദരൻ വെള്ളനാട്ടുകാരിയെ ഒഴിവാക്കാൻ പറഞ്ഞത് സ്വതന്ത്ര ചിന്താഗതിക്കാരൻ ആയതിനാൽ ഒരു മണ്ഡപത്തിൽ വച്ചൊന്നും വിവാഹം കഴിക്കാൻ പറ്റില്ലെന്നും; ആർദ്രയുടേതു കൊലപാതകമോ? അമിതാബിന്റെ മൊഴി ഞെട്ടിക്കുന്നത്

ബുദ്ധിമാനായ ക്രിമിനൽ; അതിരുകടന്ന ലൈംഗിക വാസനകളുള്ള സൈക്കോ വ്യക്തിത്വം! ആർദ്രയെ അമിതാബ് വലയിൽ വീഴ്‌ത്തിയത് 16 വയസ്സുള്ളപ്പോൾ; മൈസൂരിലെത്തി കാമുകിയെ ദുരുപയോഗം ചെയതത് വിവാഹം കഴിക്കാമെന്ന ഉറപ്പിന്മേൽ; സഹോദരിയെ ആചാരങ്ങളോടെ വിവാഹം കഴിപ്പിച്ച സഹോദരൻ വെള്ളനാട്ടുകാരിയെ ഒഴിവാക്കാൻ പറഞ്ഞത് സ്വതന്ത്ര ചിന്താഗതിക്കാരൻ ആയതിനാൽ ഒരു മണ്ഡപത്തിൽ വച്ചൊന്നും വിവാഹം കഴിക്കാൻ പറ്റില്ലെന്നും; ആർദ്രയുടേതു കൊലപാതകമോ? അമിതാബിന്റെ മൊഴി ഞെട്ടിക്കുന്നത്

എം മനോജ് കുമാർ

തിരുവനന്തപുരം: ബുദ്ധിമാനായ ക്രിമിനൽ. അതിരുകടന്ന ലൈംഗിക വാസനകളുള്ള സൈക്കോ വ്യക്തിത്വം. ഇങ്ങിനെയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ അമിതാബിനെ പൊലീസ് വിശേഷിപ്പിക്കുന്നത്. തന്റെ ലൈംഗിക സിദ്ധിയിലും കഴിവുകളിലും അതിരു കടന്നു അഭിരമിച്ചിരുന്ന വ്യക്തിത്വമായിരുന്നു രണ്ടു മരണങ്ങളുടെ പേരിൽ റിമാൻഡിലായ റൂറൽ എസ്‌പി ഓഫിസിലെ അമിതാബിന്റെത്. സൈനികൻ വൈശാഖിന്റെയും ആർദ്രയുടെയും മരണത്തിനു കാരണക്കാരനായി അമിതാബ് മാറാൻ കാരണവും ഈ ലൈംഗിക ത്വര തന്നെയാണ്. ആർദ്ര മരിച്ച സമയം പൊലീസ് അമിതാബിന്റെ വാട്ട്‌സ് ആപ്പ് പരിശോധിച്ചപ്പോൾ നിരവധി സ്ത്രീകളുടെ നഗ്‌ന ചിത്രങ്ങളും ബന്ധമുള്ള സ്ത്രീകളുടെ വിശദാശങ്ങളും ആണ് കണ്ടത്. അതിലെ വിവരങ്ങൾ മനസിലാക്കിയപ്പോൾ സ്ത്രീ വിഷയത്തിൽ മാത്രം അഭിരമിക്കുന്ന വ്യക്തിത്വം ആണ് അമിതാബിന്റെത് എന്നും ആർദ്ര ചതിക്കപ്പെടുകയായിരുന്നു എന്നും പൊലീസിന് ഈ അന്വേഷണത്തിൽ തന്നെ ബോധ്യമായിരുന്നു. ഇതുകൊണ്ടാണ് ആർദ്രയുടെ മരണശേഷം പൊലീസ് അമിതാബിന്റെ ലൈംഗിക കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചത്.

ലൈംഗിക ബന്ധത്തിൽ താൻ മിടുക്കനാണ് എന്നാണ് അന്ന് പൊലീസിനോട് അമിതാബ് തുറന്നു പറഞ്ഞത്. താൻ ശാരീരിക ബന്ധം പുലർത്തിയ സ്ത്രീകൾ മുഴുവൻ ഈ കാര്യം സമ്മതിച്ചിട്ടുണ്ടെന്നും അമിതാബ് പൊലീസിനോട് സമ്മതിച്ചിരുന്നു. ഒരു തവണ തന്നോട് ലൈംഗിക ബന്ധം പുലർത്തിയവർ ആരും തന്നെ വിട്ടുപോയിട്ടില്ല. ആർദ്രയുമായി ഒരുപാട് തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആർദ്ര തന്നെ പ്രശംസിച്ചിട്ടുണ്ട്. ശാരീരിക ബന്ധങ്ങൾ കഴിഞ്ഞാൽ ആർദ്രയും തന്നെ പൊക്കിപ്പറയാറുണ്ട്. കൺട്രോൾ ചെയ്യാൻ മിടുക്കൻ എന്നാണ് ആർദ്ര പറഞ്ഞത്-അന്ന് അമിതാബ് പൊലീസിനോട് പറഞ്ഞു. ഒരു പ്രതി എന്ന ഒരു ഫീലിങ് പോലുമില്ലാതെയാണ് അന്ന് അമിതാബ് ഇത്തരം കാര്യങ്ങളിൽ തുറന്നു പറച്ചിൽ നടത്തിയത്. സൈക്കിക് പ്രശ്‌നങ്ങൾ ഉള്ള അപകടകാരി, ഏതൊക്കെയെ ലഹരിമരുന്നുകൾക്ക് അടിമ ഈ ഫീലിങ് ആണ് അന്ന് അമിതാബിനെ ചോദ്യം ചെയ്യുമ്പോൾ പൊലീസിന് മനസിലായത്. ഇതൊക്കെ തുറന്നുപറയാൻ ഒരു മടിയും അമിതാബ് കാണിച്ചിരുന്നില്ല.

വളരെ പെട്ടെന്ന് സ്ത്രീകളുമായി അടുക്കുന്ന സവിശേഷത അമിതാബിനു സ്വന്തമായിരുന്നു. ഈ സവിശേഷത തന്നെയാണ് സ്ത്രീകളെ അമിതാബുമായി അടുപ്പിച്ചത്. പതിനാറു വയസ്സുള്ളപ്പോഴാണ് ആർദ്രയെ അമിതാബ് വലയിൽ വീഴ്‌ത്തുന്നത്. ഇതുപോലെ ഒട്ടനവധി പെൺകുട്ടികളെയാണ് അമിതാബ് ചതിച്ചത്. സ്ത്രീകളെ ലൈംഗികമായി ദുരുപയോഗിക്കുകയും അവരിൽ നിന്ന് ആഭരണങ്ങൾ ഉൾപ്പെടെ കൈക്കലാക്കുകയും അമിതാബിന്റെ രീതികൾ തന്നെയായിരുന്നു. ആത്മഹത്യ ചെയ്ത സൈനികൻ വിശാഖിന്റെ ഭാര്യയുടെ ആഭരണങ്ങളും ഇപ്രകാരം അമിതാബ് കൈവശപ്പെടുത്തിയിരുന്നു. മൈസൂർ യൂണിവേഴ്സിറ്റി ഗംഗോത്രി കാമ്പസിൽ എംഎസ് സി ജിയോളജി വിദ്യാർത്ഥി ആയിരിക്കെയാണ് ആർദ്രയും അമിതാബും അടുത്തിടപഴകുന്നത്. തിരുവനന്തപുരം റൂറൽ എസ്‌പി ഓഫീസിൽ നിന്ന് അവധിയെടുത്താണ് ആർദ്രയുമായി അടുക്കാൻ വേണ്ടി മാത്രം അമിതാബ് മാനസഗംഗോത്രി കാമ്പസിൽ എത്തുന്നത്. വിവാഹം എന്ന ഉറപ്പിലായിരുന്നു ആർദ്ര അമിതാബിന് അടിമയായത്. എന്നാൽ വിവാഹത്തിലേക്ക് ഇത് എത്തും എന്ന് ഉറപ്പായതോടെ അമിതാബ് ഉറപ്പാക്കിയത് ആർദ്രയുടെ മരണമാണ്.

വിവാഹത്തിനായി വെള്ളനാട് ഒരു മണ്ഡപം ആർദ്രയുടെ വീട്ടുകാർ ബുക്ക് ചെയ്തിരുന്നു. എന്നാൽ കാര്യങ്ങൾ കഴിഞ്ഞതിനാൽ വിവാഹം മുടക്കാൻ അമിതാബ് തന്റെ വഴികൾ നോക്കി. പല അടവും പയറ്റി. ഇതൊന്നും അടവുകൾ ആയിരുന്നെന്നു ആർദ്രയുടെ വീട്ടുകാർക്ക് മനസിലായതുമില്ല. താൻ ഒരു സ്വതന്ത്ര ചിന്താഗതിക്കാരനായതിനാൽ ഒരു മണ്ഡപത്തിൽ വെച്ചൊന്നും വിവാഹം കഴിക്കാൻ തനിക്ക് താത്പര്യമില്ലെന്നാണ് അമിതാബ് അറിയിച്ചത്. വരുന്നവരെ ആരെയും താൻ വിഷ് ചെയ്യില്ല. ആരെയും തൊഴാനും കഴിയില്ല. വേണമെങ്കിൽ ഒരു വരൻ എന്ന നിലയിൽ താൻ മണ്ഡപത്തിൽ വന്നു നിൽക്കാം. ഇതാണ് വിവാഹാലോചനകൾ മുറുകി നിൽക്കുന്ന സമയത്ത് അമിതാബ് ആർദ്രയുടെ വീട്ടുകാരെ അറിയിച്ചത്. ഇതോടെയാണ് ആർദ്രയുടെ വീട്ടുകാർ ബുക്ക് ചെയ്ത വിവാഹം മണ്ഡപം റദ്ദ് ചെയ്യുന്നത്.

ഇതോടെയാണ് രജിസ്റ്റർ വിവാഹം എന്ന ആശയത്തിലേക്ക് ഈ വിവാഹം നീക്കുന്നത്. ആർദ്രയുടെ ജന്മദിനമായ 16 നു വിവാഹം രജിസ്റ്റർ ചെയ്യാം എന്നായിരുന്നു തീരുമാനം. പക്ഷെ പിന്നീടുള്ള ഫോൺ സംഭാഷണങ്ങളിൽ അമിതാബ് പതിവായി ആർദ്രയുമായി ഉടക്കിക്കൊണ്ടിരുന്നു. ആർദ്രയുടെ മരണദിവസവും അമിതാബ് ആർദ്രയുമായി ഉണ്ടാക്കിയിരുന്നു. അമിതാബിന്റെ അമ്മയും ഇതേ ദിവസം ആർദ്രയെ വിളിച്ച് ക്ഷുഭിതയായിരുന്നു എന്ന് ആർദ്രയുടെ വീട്ടുകാർ ആരോപിക്കുന്നുണ്ട്. കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു ആർദ്രയുടെ മരണം. ആർദ്രയുടെ തൂങ്ങി മരണം അത് ആത്മഹത്യയല്ല കൊലപാതകമാണെന്നാണ് ഇപ്പോഴും ബന്ധുക്കൾ ആരോപിക്കുന്നത്. അമിതാബിന്റെ സഹോദരിയുടെ വിവാഹം ഹൈന്ദവ ആചാര പ്രകാരമാണ് നടന്നതെന്നാണ് ഏറ്റവും വലിയ വിരോധാഭാസം. മകളുടെ വിവാഹം ചടങ്ങുകളോടെ നടത്തിയവർക്ക് മകന്റെ കാര്യമെത്തിയപ്പോൾ എതിർപ്പായി. ഇതിന് കാരണം ആർദ്രയെ ഒഴിവാക്കുകയെന്ന ലക്ഷ്യം മാത്രമായിരുന്നു.

ആർദ്ര തൂങ്ങി മരിക്കുന്നത് കണ്ടത് അമിതാബ് മാത്രമാണ്. ആ സമയം വീട്ടിൽ മറ്റാരും ഇല്ല. തൂങ്ങി നിൽക്കുന്ന ആർദ്രയുടെ കാലുകൾ ഉയര്ത്തിപ്പിടിച്ച് ബഹളം വെച്ചത് അമിതാബ് മാത്രമാണ്. എന്താണ് സംഭവിച്ചത് എന്ന് വീട്ടുകാർക്ക് വിവരമില്ല. ആർദ്രയുടെ ഉള്ളിൽ വിഷവും ചെന്നിരുന്നു. അമിതാബ് പറഞ്ഞ കാര്യങ്ങൾ മാത്രമാണ് ഇപ്പോഴും പൊലീസിന്റെ കയ്യിലുള്ളത്. നീ വാ നിനക്ക് ഒരു സമ്മാനം വെച്ചിട്ടുണ്ട്. വീട്ടിലേയ്ക്ക് വാ. താൻ തൂങ്ങിനിൽക്കുന്നത് കാണാം. ഇതാണ് ആർദ്ര പറഞ്ഞത് എന്നാണ് അമിതാബ് പൊലീസിനോട് പറഞ്ഞത്. എന്നാൽ ഈ സംഭാഷണം റെക്കോർഡഡ് അല്ല. അമിതാബ് ആണെങ്കിൽ ഈ ഫോൺ നശിപ്പിച്ചും കഴിഞ്ഞു. ഈ കേസിൽ അമിതാബിന്റെ ഫോൺ പൊലീസിനെ കസ്റ്റഡിയിൽ ഇല്ല. താൻ ആ ഫോൺ എറിഞ്ഞുടച്ചു എന്നാണ് അമിതാബ് പൊലീസിനോട് പറഞ്ഞത്. ആർദ്രയുടെ ഫോൺ പക്ഷെ പൊലീസിന്റെ കസ്റ്റഡിയിൽ ഉണ്ട്.

അമിതാബിന്റെ സ്വഭാവ സവിശേഷതകളും പ്രകൃതവും മനസിലാക്കി കഴിഞ്ഞ ആർദ്രയുടെ വീട്ടുകാർ ഇപ്പോൾ ആർദ്രയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണ് എന്ന വിലയിരുത്തലിലേക്കും നിയമനടപടികളിലേക്കും കടക്കുകയാണ്. അമിതാബ് കാരണം ആത്മഹത്യ ചെയ്ത സൈനികൻ വിശാഖിന്റെ മരണവും വിശാഖിന്റെ വെളിപ്പെടുത്തലുകളുമാണ് ആർദ്രയുടെ ബന്ധുക്കളുടെ മനസിലെ സംശയവും പ്രബലമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP