Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മരണ ദിവസം മണി 15 കുപ്പി ബിയർ കഴിച്ചിരുന്നതായി സുഹൃത്തുക്കൾ; ശോഷിച്ച ശരീരം മറച്ചുവയ്ക്കാൻ പല വസ്ത്രങ്ങൾ ധരിച്ചിരുന്നത്രേ; ചാലക്കുടിയിലെ ഹോട്ടലിൽ കൂട്ടുകാർ കഴിച്ചിരുന്ന ഭക്ഷണത്തിന് മാസം തോറും ഒരു ലക്ഷത്തോളം രൂപ വീതം അടച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ; മണിയുടെ മരണം സ്വാഭാവികമെന്ന റിപ്പോർട്ടിലേക്ക് വിരൽ ചൂണ്ടുന്നത് ഇങ്ങനെ

മരണ ദിവസം മണി 15 കുപ്പി ബിയർ കഴിച്ചിരുന്നതായി സുഹൃത്തുക്കൾ; ശോഷിച്ച ശരീരം മറച്ചുവയ്ക്കാൻ പല വസ്ത്രങ്ങൾ ധരിച്ചിരുന്നത്രേ; ചാലക്കുടിയിലെ ഹോട്ടലിൽ കൂട്ടുകാർ കഴിച്ചിരുന്ന ഭക്ഷണത്തിന് മാസം തോറും ഒരു ലക്ഷത്തോളം രൂപ വീതം അടച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ; മണിയുടെ മരണം സ്വാഭാവികമെന്ന റിപ്പോർട്ടിലേക്ക് വിരൽ ചൂണ്ടുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: നടൻ കലാഭവൻ മണിയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന നിലപാടിലുറച്ച് പൊലീസ്. മരണത്തിന്റെ തലേദിവസം മണി പതിനഞ്ച് കുപ്പി ബിയർ കഴിച്ചിരുന്നതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഇതിനൊപ്പം കടുത്ത രോഗബാധിതനാണ് താനെന്ന് മണിക്ക് അറിയാമായിരുന്നു. ഇതുകൊണ്ടാണ് കുടുംബത്തിൽ നിന്ന് മണി അകന്നുനിന്നതെന്നും പൊലീസ് വിലയിരുത്തുന്നു.

ശോഷിച്ച ശരീരം മറച്ചുപിടിക്കാൻ ഷർട്ടിനടിയിൽ കട്ടിയുള്ള ടീ ഷർട്ട് ധരിച്ചാണു പൊതുവേദിയിൽ എത്തിയിരുന്നത്. മണിക്ക് വഴിവിട്ട ബന്ധങ്ങളുണ്ടെന്നതിനാലാണ് കുടുംബവുമായുള്ള ബന്ധം കുറഞ്ഞതെന്ന പ്രചാരണം പൊലീസ് തള്ളുകയാണ്. ബ്രഷ് കൊണ്ട് പല്ലു തേയ്ക്കാനാവാത്തവിധം മോണയിൽ നിന്നു രക്തം വരുന്ന തരത്തിലുള്ള അസുഖവും മണിക്കുണ്ടായിരുന്നു. ഇക്കാരണത്താൽ ഉമിക്കരി കൊണ്ടാണ് പല്ലു തേച്ചിരുന്നത്. കടുത്ത മഞ്ഞപ്പിത്തവും പ്രമേഹവും കാരണം ശരീരം ശോഷിച്ചിരുന്നെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ശോഷിച്ച ശരീരം മറച്ചുപിടിക്കാൻ ഷർട്ടിനടിയിൽ കട്ടിയുള്ള ടീ ഷർട്ട് ധരിച്ചാണു പൊതുവേദിയിൽ എത്തിയിരുന്നത്. അത്രയും കടുത്ത രോഗമായിരുന്നു മണിക്ക്. ഇക്കാര്യം നടന് നല്ല ബോധ്യവുമുണ്ടായിരുന്നു. എന്ന് പറഞ്ഞ് ആത്മഹത്യ ചെയ്യേണ്ട സാഹചര്യവുമില്ല.

മണിയുടെ മരണകാരണം അമിത മദ്യപാനം മൂലമുണ്ടായ കരൾരോഗവും മഞ്ഞപ്പിത്തബാധയുമാണെന്ന് പൊലീസിനു വ്യക്തമായിട്ടുണ്ട്. മണി പ്രമേഹത്തിന് ഇൻസുലിൻ കുത്തിവയ്‌പ്പ് എടുത്തിരുന്നതായും തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ മണിയുടേത് സ്വാഭാവികമരണമെന്ന നിലയിലുള്ള റിപ്പോർട്ട് അന്വേഷണസംഘം അടുത്തയാഴ്ച ഡി.ജി.പിക്കു കൈമാറും. മണിയുടെ ആന്തരികാവയവങ്ങളുടെയും മറ്റും പരിശോധനാ റിപ്പോർട്ട് കൂടി ലഭിക്കുന്നതോടെയാവും റിപ്പോർട്ട് സമർപ്പിക്കുക. കാക്കനാട്ടെ ലാബിലെ പരിശോധനയിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയതിനെത്തുടർന്ന് ആന്തരികാവയവങ്ങൾ വിശദമായ പരിശോധനയ്ക്കായി ഹൈദരാബാദിലെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. പരിശോധനാഫലം രണ്ടോ മൂന്നോ ദിവസത്തിനകം ലഭിക്കും. തുടർന്ന് റിപ്പോർട്ട് പ്രത്യേക മെഡിക്കൽ സംഘം വിലയിരുത്തും. മണിയുടെ സുഹൃത്തുക്കൾ, ബന്ധുക്കൾ, സിനിമാ മേഖലയിൽ ബന്ധപ്പെട്ടവർ, മരണത്തിന്റെ തലേന്നു പാഡിയിലുണ്ടായിരുന്നവർ തുടങ്ങിയവരെ ചോദ്യം ചെയ്തതിൽ നിന്ന് ഏതെങ്കിലും ദുരൂഹതയുള്ളതായി തെളിഞ്ഞിട്ടില്ല.

ശാസ്ത്രീയ തെളിവുകളും മരണം സ്വാഭാവികമെന്ന സൂചനയാണ് നൽകുന്നത്. പാഡിയിൽ നിന്നും പരിസരത്തു നിന്നും കണ്ടെത്തിയ തെളിവുമുതലുകളിലും സംശയിക്കത്തക്കതായി ഒന്നുമില്ലെന്ന നിലപാടാണ് അന്വേഷണ സംഘത്തിനുള്ളത്. അമിതമായ ബിയർ ഉപയോഗമാണ് കാര്യങ്ങൾ മാറ്റി മറിച്ചത്. രക്തത്തിൽ കലർന്ന വിഷാംശം കണ്ടെത്തിയുള്ള ചികിൽസയും നടന്നില്ല. ഇതോടെ നടൻ മരണത്തിലേക്ക് വീഴുകയായിരുന്നു. മണിയുടെ മരണത്തിന്റെ തലേദിവസം നടന്നതെല്ലാം കൃത്യമായി തന്നെ പൊലീസ് വിശകലനത്തിന് വിധേയമാക്കി. അതിന് ശേഷമാണ് നിഗമനത്തിൽ എത്തിയത്. ഹൈദരബാദിലെ ലാബിൽ നിന്ന് ഞെട്ടിക്കുന്ന പരിശോധനാ ഫലം വന്നാൽ മാത്രമേ ഇത് മാറുകയുള്ളൂ. മരണത്തിന്റെ തലേന്ന് നടൻ ജാഫർ ഇടുക്കിയും തരികിട സാബുവും വരുമെന്നറിഞ്ഞ് രാവിലെ കരുതിയിരുന്ന ഏഴു കുപ്പി ബിയറിനു പുറമേ പത്തു കുപ്പി ബിയറും നാലു കുപ്പി വിദേശമദ്യവും സംഘടിപ്പിച്ചു വച്ചിരുന്നു. പെപ്‌സി കോളയും കരുതി. മണിക്കു നൽകാനായി ജാഫറും കൂട്ടരും നാലു കുപ്പി ബിയർ കൊണ്ടുവന്നിരുന്നു.

അവിടെയെത്തിയ സുഹൃത്തുക്കളിൽ മൂന്നുപേരൊഴികെയുള്ളവരെല്ലാം മദ്യം കഴിച്ചിരുന്നു. അമൃത ആശുപത്രിയിലെ ഡോക്ടർമാരുടെ നിർദേശപ്രകാരം വീര്യമുള്ള മദ്യം പൂർണമായും ഒഴിവാക്കിയിരുന്ന മണി അന്ന് പതിനഞ്ചിലേറെ കുപ്പി ബിയർ കഴിച്ചതായാണ് സുഹൃത്തുക്കൾ നൽകിയ മൊഴി. കൂടുതൽ മദ്യം കഴിച്ച തരികിട സാബുവിനെ കാറിൽ കൊണ്ടുവിടാൻ മണിയാണു നിർദേശിച്ചത്. സാബു മദ്യപിച്ചിട്ടില്ലെന്ന മൊഴി തെറ്റാണെന്ന് പൊലീസിന് ഉറപ്പായിട്ടുണ്ട്. എന്നാൽ ഈ മൊഴിയും മണിയുടെ മരണവുമായി യാതൊരു ബന്ധവുമില്ലെന്നും പൊലീസ് കണ്ടെത്തി. അന്നു രാത്രി ഒരു മണിയോടെ മണി ഉണർന്ന് ഭക്ഷണം കഴിച്ചിട്ടില്ലെന്നും ചോറ് വേണമെന്നും പറഞ്ഞു. സുഹൃത്തുക്കൾ ഭക്ഷണം നൽകുകയും ചെയ്തു. ഉറങ്ങുന്നതിനു മുമ്പും ബിയർ കഴിച്ചു. ചാലക്കുടിയിലെ ഒരു ഹോട്ടലിൽ പ്രതിമാസം കൂട്ടുകാർക്കുള്ള ഭക്ഷണത്തിന്റെ വകയിൽ മാത്രം ഒരു ലക്ഷത്തോളം രൂപയാണു മണി നൽകിയിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

അന്വേഷണ പുരോഗതി വിലയിരുത്തുന്ന പൊലീസ് മേധാവി ടിപി സെൻകുമാറിനോട് അന്വേഷണ സംഘം കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. ഹൈദരബാദിലെ ലാബിലെ വിവരങ്ങൾ പുറത്തുവരുന്നതുവരെ കാത്തിരിക്കും. മണിയുടെ ആന്തരികാവയവത്തിൽ കീടനാശിനിയുണ്ടെന്ന കാക്കനാട്ടെ ഫോറൻസിക് ലാബിലെ പരിശോധനാ ഫലത്തിന് വിരുദ്ധമായവ ഹൈദരബാദിലെ ലാബിലെ റിപ്പോർട്ടിലുണ്ടാകുമെന്നാണ് വിലയിരുത്തൽ. ആന്തരികാവയവത്തിൽ കിടാനാശിനി എത്താനുള്ള സാധ്യത പൊലീസ് കാണുന്നില്ല. കരൾ പ്രവർത്തന രഹിതമായതുകൊണ്ട് ഭക്ഷ്യവസ്തുക്കളിൽ നിന്ന് കീടനാശിനെ അടിഞ്ഞതെന്ന വാദം ഒട്ടു നിലനിൽക്കുന്നതല്ല. അതുകൊണ്ട് തന്നെ കാക്കനാട്ടെ ലാബിലെ പരിശോധനയിൽ പിഴവുണ്ടായി എന്നാണ് പൊലീസിന്റെ നിഗമനം.

കാക്കനാട്ടെ ലാബിലെ പരിശോധനയിൽ മാരക കീടനാശിനിയുടെ അംശം മണിയുടെ ശരീരത്തിൽ കണ്ടെത്തിയിരുന്നു. ക്‌ളോർ പൈറിഫോസ് എന്ന കീടനാശിനിക്ക് അതിരൂക്ഷ ഗന്ധമാണ്. സ്വാഭാവികമായും ഇതിന്റെ അളവ് കൂടുതലുണ്ടെങ്കിൽ തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്യുമ്പോൾ ഡോക്ടർമാർക്ക് മനസിലാകേണ്ടിയിരുന്നു. എന്നാലത് കണ്ടെത്താനായിരുന്നില്ല. അതേസമയം ചില വിഷഹാരികൾ ഉണ്ടെന്ന് ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാലത് ഈ കീടനാശിനി ആണെന്ന് ഉറപ്പും ഇല്ലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആന്തരീകാവയങ്ങൾ രാസപരിശോധനക്ക് കാക്കനാട്ടെ ലാബിലേക്ക് അയച്ചത്. സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളേജിലും കണ്ടെത്താൻ കഴിയാത്ത കീടനാശിനിയുടെ സാന്നിദ്ധ്യം കാക്കനാട്ടെ സർക്കാർ ലാബിൽ കണ്ടെത്തുകയും ചെയ്തു. ഇതോടെ ആശയക്കുഴപ്പമായി. ഇതുകൊണ്ടാണ് ഹൈദരാബാദിലേക്ക് പരിശോധനയ്ക്ക് അയച്ചത്.

മാരക കരൾ രോഗത്തിന് കലാഭവൻ മണി അടിമായായിരുന്നു. ഇത് വകവയ്ക്കാതെയുള്ള മദ്യപാനമാണ് മണിയുടെ ആരോഗ്യസ്ഥിതി മോശമാക്കിയത്. എന്നാൽ ദുരൂഹതകൾ ആരോപിച്ച് കുടുംബ രംഗത്ത് വന്നതോടെ ആഭ്യൂഹങ്ങളും ശക്തമായി. മണിയുടെ സഹായികളെ പൊലീസ് ചോദ്യം ചെയ്തു. മണിയുടെ ഔട്ട് ഹൗസിൽ തലേദിവസം എത്തിയ എല്ലാവരേയും ചോദ്യം ചെയ്യുകയും ചെയ്തു. മദ്യത്തിന്റെ ഉപയോഗത്തിൽ സൂചന കിട്ടിയെങ്കിലും കീടനാശിനി പ്രയോഗത്തിൽ ഒരു വ്യക്തതയും വന്നില്ല. ഈ സാഹചര്യത്തിലാണ് സ്വാഭാവിക മരണമെന്ന് നിഗമനത്തിലേക്ക് പൊലീസ് എത്തുന്നത്. ഔട്ട് ഹൗസിൽ മണിയും സുഹൃത്തുക്കളും വാറ്റ് ചാരായം ഉപയോഗിച്ചിരുന്നുവെന്നും ഈ വാറ്റ് ചാരായത്തിൽ നിന്നാകാം കീടനാശിനി മണിയുടെ ശരീരത്തിൽ കലർന്നതെന്നും സൂചനയുണ്ടായിരുന്നു. എന്നാൽ വിശദമായ പരിശോധനയിൽ ഇക്കാര്യങ്ങൾ തെറ്റാണെന്ന് പൊലീസിന് ബോധ്യപ്പെട്ടവെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP