Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രണയം തകർന്നപ്പോൾ യുവാവിന് കടുത്ത പ്രതികാരമായി; പെൺകുട്ടി ക്ലാസ് കഴിഞ്ഞ് വരുന്നത് കാത്ത് മുഖംമൂടിയണിഞ്ഞ് റെയിൽവേ സ്റ്റേഷനിലെത്തി; ട്രെയിൻ നിർത്തിയപ്പോൾ അകത്ത് കയറി കൈയിൽ കരുതിയിരുന്ന ആസിഡ് മുഖത്തേക്ക് ഒഴിച്ചു; ശരീരത്തിൽ നിരവധി പൊള്ളലുകളുമായി യുവതിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

പ്രണയം തകർന്നപ്പോൾ യുവാവിന് കടുത്ത പ്രതികാരമായി; പെൺകുട്ടി ക്ലാസ് കഴിഞ്ഞ് വരുന്നത് കാത്ത് മുഖംമൂടിയണിഞ്ഞ് റെയിൽവേ സ്റ്റേഷനിലെത്തി; ട്രെയിൻ നിർത്തിയപ്പോൾ അകത്ത് കയറി കൈയിൽ കരുതിയിരുന്ന ആസിഡ് മുഖത്തേക്ക് ഒഴിച്ചു; ശരീരത്തിൽ നിരവധി പൊള്ളലുകളുമായി യുവതിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

കൊല്ലം: കൊട്ടാരക്കരയിൽ ട്രെയിനിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ യുവാവ് മുൻ കാമുകൻ തന്നെ. ഇരുവരും തമ്മിലുള്ള പ്രണയബന്ധം തകർന്നതിലെ വൈരാഗ്യമാണ് യുവാവ് പെൺകുട്ടിയെ അക്രമിച്ചതിന് കാരണം. പുനലൂർ സ്വദേശികളാണ് യുവാവും പെൺകുട്ടിയും. ഇരുവരും മുൻപ് പ്രണയത്തിലായിരുന്നു. പിന്നീട് പെൺകുട്ടി ബന്ധം തുടരാൻ താൽപ്പര്യമില്ലെന്ന് പറഞ്ഞ് പിന്മാറിയതിനെ തുടർന്നാണ് യുവാവ് പ്രതികാരം ചെയ്തത്.

കന്യാകുമാരി-പുനലൂർ പാസഞ്ചർ ട്രെയിനിലെ യാത്രക്കാരിക്കു നേരെ കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ആക്രമണമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. പെൺകുട്ടി കൊല്ലത്ത് കോളേജിൽ ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം നടക്കുന്നത്.സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ പ്ലാറ്റ് ഫോമിൽ നിൽക്കുകയായിരുന്ന യുവാവ്, യുവതിക്കു നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. പുനലൂർ സ്വദേശിയായ അരുൺ ആണ് യുവതിക്കു നേരെ ആസിഡ് ഒഴിച്ചത്.യുവതിക്കും സമീപത്തിരുന്ന അലോഷ്യസ് എന്ന യുവാവിനും പൊള്ളലേറ്റു. ഇതിൽ യുവതിയുടെ പൊള്ളൽ ഗുരുതരമാണ്. സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

പെൺകുട്ടിയുടെ കഴുത്തിലും കവിളിനും ഇടത് തോളിനും കാലിലെ തുടയ്ക്കുമാണ് ഗുരുതരമായി പൊള്ളലേറ്റത്. പെൺകുട്ടിക്ക പുറമെ ട്രെയിനിൽ യാത്ര ചെയ്ത മറ്റൊരു യുവാവിനും ആസിഡ് ആക്രമണത്തിൽ പരിക്കേറ്റെങ്കിലും ഗുരുതരമല്ല

ഇരുവരെയും ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പൊള്ളൽ ഗുരുതരമായതിനാൽ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.ആക്രമണം നടത്തിയ ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച അരുണിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. ഇയാളെ ചോദ്യം ചെയ്യുകയാണെന്നും കൂടുതൽ വിവരങ്ങൾ അറിയേണ്ടതുണ്ടെന്നും കൊട്ടാരക്കര പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.തനിക്ക് ആക്രമണം നടത്തിയ യുവാവിനെയോ പരിക്കേറ്റ യുവതിയെയോ പരിചയമില്ലെന്ന് അലോഷ്യസ് പൊലീസിന് മൊഴി നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP