Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആചാരവെടി വാട്‌സാപ്പ് ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നത് അതീവരഹസ്യമായി; അംഗങ്ങളെ ചേർത്തിരുന്നത് വിവരങ്ങൾ പുറത്തുവിടരുതെന്ന കർശന നിബന്ധനകളോടെ; കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ ഡൗൺലോഡ് ചെയതത് ഡാർക് വെബിൽ നിന്നെന്ന് സംശയം; 256 പേരുള്ള ഗ്രൂപ്പിലെ 33 മലപ്പുറത്തുകാർ അറസ്റ്റിൽ; എല്ലാവരുടെയും മൊബൈലുകളിൽ അശ്ലീല ദൃശ്യങ്ങളുടെ വൻ ശേഖരം

ആചാരവെടി വാട്‌സാപ്പ് ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നത് അതീവരഹസ്യമായി; അംഗങ്ങളെ ചേർത്തിരുന്നത് വിവരങ്ങൾ പുറത്തുവിടരുതെന്ന കർശന നിബന്ധനകളോടെ; കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ ഡൗൺലോഡ് ചെയതത് ഡാർക് വെബിൽ നിന്നെന്ന് സംശയം; 256 പേരുള്ള ഗ്രൂപ്പിലെ 33 മലപ്പുറത്തുകാർ അറസ്റ്റിൽ; എല്ലാവരുടെയും മൊബൈലുകളിൽ അശ്ലീല ദൃശ്യങ്ങളുടെ വൻ ശേഖരം

ജംഷാദ് മലപ്പുറം

മലപ്പുറം: കുട്ടികളുടെ അശ്ശീല ചിത്രങ്ങളും വീഡിയോകളും വാട്സ് ആപ്പ് ഗ്രൂപ്പിലുടെ പ്രചരിപ്പിച്ച ആചാര വെടി വാട്സ്ആപ്പ് ഗ്രൂപ്പിലെ 33 മലപ്പുറത്തുകാർ അറസ്റ്റിൽ. മലപ്പുറം കുറ്റിപ്പാല സ്വദേശി അശ്വന്ദാണ് ക്രിയേറ്റ് ചെയ്ത ഗ്രൂപ്പിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് പുറമെ വിദേശത്തുനിന്നുള്ളവർ അടക്കം 256 പേരാണുള്ളത്. ഇതിൽനിന്നും കണ്ടെത്തിയ 33 പേർ മലപ്പുറം ജില്ലയിലെ വിവിധ ഇടങ്ങളിലുള്ളവരെയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവി യു. അബ്ദുൽ കരീമിന്റെ മേൽനോട്ടത്തിൽ അറസ്റ്റ് ചെയ്തത്.

ഗ്രൂപ്പിന്റെ വിവരങ്ങൾ പുറത്തുവിടരുതെന്നും നിബന്ധനകൾ കർശനമായി പാലിച്ചിരിക്കണമെന്നും മുന്നറിയിപ്പ് നൽകിയാണ് ഈഗ്രൂപ്പിൽ അംഗങ്ങളെ ചേർത്തിരുന്നത്. ഗ്രൂപ്പിൽ അംഗങ്ങളായിരുന്ന മുഴുവൻ പേർക്കും എതിരെ കേസെടുക്കാനാണ് തീരുമാനം. അറസ്റ്റിലായ ഗ്രൂപ്പ് അഡ്‌മിന്റേതുൾപ്പടെയുള്ളവരുടെ ഫോണുകളിൽ കുട്ടികളുടേത് ഉൾപ്പെടെ അശ്ലീല ദൃശ്യങ്ങളുടെ വൻ ശേഖരമാണ് കണ്ടെത്തിയത്.

കുട്ടികളുടെ ദൃശ്യങ്ങളോടു താൽപര്യമുള്ളവരാണ് ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും എന്നാണ് വ്യക്തമായത്. ഇന്ത്യയിൽ നിന്നുള്ള കുട്ടികളുടെയും വിദേശികളായ കുട്ടികളുടെയും ദൃശ്യങ്ങൾ ഇവരിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. സാധാരണ നിലയിൽ ഇന്റർനെറ്റിൽ ഇത്തരം ദൃശ്യങ്ങൾ ലഭ്യമല്ലാതിരിക്കെ ഇവ ഡാർക് വെബ് വഴി ഡൗൺലോഡ് ചെയ്തെടുത്തതാകും എന്നാണ് വിലയിരുത്തൽ. രാജ്യാന്തര നിയമങ്ങൾ പ്രകാരം, കുട്ടികളുടെ നഗ്നത അന്വേഷണത്തിന്റെ ഭാഗമായി പോലും കാണുന്നത് കുറ്റമായാണു പരിഗണിക്കുക. അതുകൊണ്ടു തന്നെ ഗ്രൂപ്പിൽ ദൃശ്യങ്ങൾ പങ്കുവച്ചവർ മാത്രമല്ല, അതിൽ അംഗങ്ങളും കുറ്റക്കാരാകും. ഇന്റർപോളിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.

കുട്ടികളുടെ അശ്ശീല ചിത്രങ്ങളും വീഡിയോകളും വാട്സ് ആപ്പ് ഗ്രുപ്പിയുടെ പ്രചരിപ്പിച്ച ഈസംഘത്തിലെ രണ്ടു പേരെ ചങ്ങരംകുളം പൊലീസ് ഇന്നലെയാണ് പിടികൂടിയത്. വട്ടംകുളം കുറ്റിപ്പാല സ്വദേശി അശ്വന്ദ് (21), ചങ്ങരംകുളം സ്വദേശി രാഗേഷ് (40) എന്നിവരെയാണ് ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ സംഘവും പിടികൂടിയത്. ആചാരവെടിയെന്നാണ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പേര്. ഇത്തരത്തിൽ ഒരു ഗ്രൂപ്പ് പ്രവർത്തിക്കുന്ന വിവരം യൂണിസേഫ് (യുണൈറ്റഡ് ഇന്റർനാഷണൽ ചിൽഡ്രൻ എമർജൻസി ഫണ്ട് ) എന്ന സംഘടനയുടെ ശ്രദ്ധയിൽ പെടുകയും ഈ വിവരം കേരളത്തിലെ ഉന്നത പൊലിസ് ഉദ്യോഗസ്ഥർക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് പൊലീസിന്റെ സൈബർ ഡോമിൽ നടത്തിയ പരിശോധനയിലാണ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തത് വട്ടംകുളം കുറ്റിപ്പാല സ്വദേശിയാണെന്ന് വ്യക്തമായത്. തുടർന്ന് വിവരം മലപ്പുറം ജില്ലാ പൊലീസ് മേധാവിയെ അറിയിക്കുകയും പൊലീസ് മേധാവിയുടെ നിർദേശപ്രകാശം ജില്ലയിലെ മറ്റു പൊലിസ് സ്റ്റേഷനുകളിലും പരിശോധന നടത്തി. ചങ്ങരംകുളം സിഐയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് സംഘത്തിലെ രണ്ടു പേർ പിടി കുടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP