Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൃതദേഹത്തിനൊപ്പം രണ്ടു ദിവസം വീട്ടിൽ തന്നെ കിടന്നുറങ്ങി; വീട് പൂട്ടിയിറങ്ങിയത് ചീഞ്ഞ് ദുർഗന്ധം സഹിക്കാതെയായപ്പോൾ; കാസർകോട്ടെ നീതുവിന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി; നീതുവിനെ അന്വേഷിച്ചവരോട് പറഞ്ഞത് നാട്ടിൽ പോയെന്ന്; ആന്റോ അരുംകൊല നടത്തിയത് കൈകൾ കെട്ടി തല ചുമരിലിടിച്ച്

മൃതദേഹത്തിനൊപ്പം രണ്ടു ദിവസം വീട്ടിൽ തന്നെ കിടന്നുറങ്ങി; വീട് പൂട്ടിയിറങ്ങിയത് ചീഞ്ഞ് ദുർഗന്ധം സഹിക്കാതെയായപ്പോൾ; കാസർകോട്ടെ നീതുവിന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി; നീതുവിനെ അന്വേഷിച്ചവരോട് പറഞ്ഞത് നാട്ടിൽ പോയെന്ന്; ആന്റോ അരുംകൊല നടത്തിയത് കൈകൾ കെട്ടി തല ചുമരിലിടിച്ച്

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: ബദിയഡുക്ക ഏൽക്കാനയിലെ റബർ എസ്റ്റേറ്റിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് തുടങ്ങി.കൊലയുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിൽ മനസാക്ഷി മരവിക്കുന്ന വെളിപ്പെടുത്തലാണ് പ്രതി ആന്റോ നടത്തിയത്. മൃതദേഹത്തിനൊപ്പം രണ്ടു ദിവസം കഴിഞ്ഞതായും ഒടുവിൽ ദുർഗ്ഗന്ധം പുറത്തു വന്നതോടെയാണ് വീട് പൂട്ടി കടന്നുകളഞ്ഞതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

നീതുവിന്റെ കഴുത്തിൽ കുരുക്കിട്ട് തല ചുമരിൽ ഇടിച്ച് ബോധം കെടുത്തിയ പ്രതി പിന്നാലെ മറ്റൊരു കുരുക്ക് കൂടി ഇട്ട് കൈയും കാലും കെട്ടി പുറത്തുകൊണ്ട് തള്ളാനായിരുന്നു നീക്കം. എന്നാൽ ഈ പദ്ധതി ഉപേക്ഷിച്ച് മൃതദേഹം കെട്ടിതൂക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നീതുവിനെ അന്വേഷിച്ച നാട്ടുകാരോട് നാട്ടിൽ പോയെന്നായിരുന്നു പറഞ്ഞിരുന്നത്.

ഇന്നലെ തിരുവനന്തപുരത്തെ ലോഡ്ജിൽ നിന്നുമാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുംബൈയിലേക്ക് ട്രെയിൻ കയറാനായിരുന്നു ഇയാൾ പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. ചോദ്യംചെയ്യലിൽ ഇയാൾ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് സമ്മതിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി.ആദ്യം കോഴിക്കോട്ട് എത്തിയ പ്രതി പിന്നീട് എറണാകുളത്തും അവിടെ നിന്ന് തിരുവനന്തപുരത്തും എത്തിയെന്ന് പൊലീസ് പറഞ്ഞു. വിശദമായ അന്വേഷണത്തിനു ശേഷം കൂടുതൽ വിവരം പുറത്തുവിടുമെന്ന് അന്വേഷണ സംഘം പറഞ്ഞു.

ഫെബ്രുവരി ഒന്നിനാണ് നീതുവിന്റെ മൃതദേഹം താമസസ്ഥലത്തു നിന്നും കണ്ടെത്തിയത്.മൂന്നുദിവസമായി ജോലിക്ക് വരുന്നത് കാണാതായപ്പോൾ എസ്റ്റേറ്റിലെ മറ്റു തൊഴിലാളികൾ അന്വേഷിച്ചു ചെന്നപ്പോൾ വീട്ടിനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചതാണ് സംശയത്തിനിടയാക്കിയത്. തുടർന്ന് പൊലീസ് എത്തിയാണ് വീട് തുറന്നു നോക്കിയതും മൃതദേഹം കണ്ടെത്തിയതും.

അകത്തെ മുറിയുടെ മൂലയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ട മൃതദേഹത്തിന്റെ കയ്യും കാലുകളും കെട്ടിയ നിലയിലായിരുന്നു നീതുവിന്റെ മൃതദേഹം കിടന്നിരുന്നത്.റബർ എസ്റ്റേറ്റിൽ ടാപ്പിംഗിനെത്തിയ ആന്റോക്കൊപ്പമായിരുന്നു നീതു താമസിച്ചിരുന്നത്. ദീർഘനാളായി ഇവർ ഒരുമിച്ചു താമസിച്ചു വരികയായിരുന്നു. നീതുവും ആന്റോയും സ്ഥിരമായി വഴക്കുണ്ടാക്കിയിരുന്നതായി അയൽവാസികൾ മൊഴി നൽകിയിരുന്നു.ആന്റോ സെബാസ്റ്റ്യൻ മൂന്ന് വിവാഹവും മരിച്ച നീതു രണ്ട് വിവാഹവും കഴിച്ചിട്ടുണ്ട്.

ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ മേൽനോട്ടത്തിൽ സൈബർ സെൽ ഇൻസ്‌പെക്ടർ പ്രേംസദൻ, ബദിയടുക്ക എസ്‌ഐ. കെ.പി. വിനോദ് കുമാർ, എസ്‌ഐ ബാലകൃഷ്ണൻ, സ്‌ക്വാഡ് അംഗങ്ങൾ തുടങ്ങി എട്ട് പേരടങ്ങുന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.

സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയത്. സംഭവം നടന്ന് മൂന്നാം ദിവസം തന്നെ പ്രതിയെ പിടികൂടാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞത് പൊലീസ് സേനക്ക് തന്നെ അഭിമാനമായി. കൊലക്കുള്ള കാരണം എന്താണെന്ന് പ്രതിയെ കൂടുതൽ ചോദ്യം ചെയ്താലേ വ്യക്തമാവുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP