Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസിന്റെ കണ്ണ് തെറ്റിയപ്പോൾ പ്രതിയെ കാണാനില്ല; മുങ്ങിയത് കോവിഡ് പരിശോധന കഴിഞ്ഞ് ജയിലിലേക്ക് കൊണ്ടുപോകും വഴി; രക്ഷപ്പെട്ടത് ഓട്ടോയാത്രയ്ക്കിടെ വയോധികയെ പീഡിപ്പിച്ച് കവർച്ച നടത്തിയ കേസിലെ പ്രതി മുജീബ് റഹ്മാൻ; അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ച് കോഴിക്കോട് നടക്കാവ് പൊലീസ്

പൊലീസിന്റെ കണ്ണ് തെറ്റിയപ്പോൾ പ്രതിയെ കാണാനില്ല; മുങ്ങിയത് കോവിഡ് പരിശോധന കഴിഞ്ഞ് ജയിലിലേക്ക് കൊണ്ടുപോകും വഴി; രക്ഷപ്പെട്ടത് ഓട്ടോയാത്രയ്ക്കിടെ വയോധികയെ പീഡിപ്പിച്ച് കവർച്ച നടത്തിയ കേസിലെ പ്രതി മുജീബ് റഹ്മാൻ; അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ച് കോഴിക്കോട് നടക്കാവ് പൊലീസ്

ജാസിം മൊയ്തീൻ

വയോധികയെ പീഡിപ്പിച്ച് കവർച്ച നടത്തിയ കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. മറ്റൊരു കേസിൽ റിമാന്റ് ചെയ്യാനിരിക്കെ കോവിഡ് പരിശോധന നടത്തി ജയിലിലേക്ക് കൊണ്ടുപോകും വഴിയാണ് പ്രതി രക്ഷപ്പെട്ടത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.കർണ്ണാടകയിലേക്ക് കടന്നിരിക്കാമെന്നും സൂചന.

കോഴിക്കോട്: മുക്കം മുത്തേരിയിൽ വെച്ച് ജൂലൈ 17ന് വയോധികയെ പീഡിപ്പിച്ച ശേഷം കവർച്ച നടത്തിയ കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. മലപ്പുറം കൊണ്ടോട്ടി നെടിയിരിപ്പ് കാവുങ്ങൽ നല്ലിമ്പത്ത് വീട്ടിൽ മുജീബുറഹ്മാൻ ആണ് ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. ഇയാൾക്കെതിരെ മഞ്ചേരി കോടതിയിലുള്ള മറ്റൊരു കേസിൽ റിമാന്റ് ചെയ്യുന്നതിന്റെ ഭാഗമായി കോവിഡ് പരിശോധന നടത്തി ജയിലിലേക്ക് കൊണ്ടുപോകും വഴിയാണ് പ്രതി രക്ഷപ്പെട്ടത്.

കോഴിക്കോട് ഈസ്റ്റ് ഹിൽ കോവിഡ് കെയർ സെന്ററിൽ നിന്ന് ജയിലിലേക്ക് കൊണ്ടുപോകുന്ന വഴി ഇന്നലെ രാത്രി എട്ടോടെയാണ് ഇയാൾ പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. ജയിൽ ചാടിയ പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. നടക്കാവ് എസ് ഐ കൈലാസ് നാഥിന്റെ നേതൃത്വത്തിലാണ് പുതിയ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. പ്രതി കർണ്ണാടകയിലേക്ക് രക്ഷപ്പെടാൻ സാധ്യതയുള്ളതിനാൽ സംസ്ഥാന അതിർത്തികളിലും പരിശോധന കർശനമാക്കി. ഇയാൾക്കെതിരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി 16 കേസുകൾ നിലവിലുണ്ട്.വാഹനമോഷണം, പിടിച്ചുപറി എന്നീ കേസുകളിൽ ശിക്ഷ അനുഭവിച്ചയാളുമാണ് മുജീബ് റഹ്മാൻ.

ജൂലൈ രണ്ടിനാണ് മുബീജ് റഹ്മാൻ മുക്കം മുത്തേരിയിൽ വെച്ച് വയോധികയെ പീഡിപ്പിച്ചത്. ഈ കേസിൽ കസ്റ്റഡിയിൽ കഴിയവെയാണ് ഇപ്പോൾ രക്ഷപ്പെട്ടിരിക്കുന്നത്. ഓട്ടോ യാത്രക്കിടെ 65 വയസുകാരിയെ ബോധരഹിതയാക്കി ലൈംഗികമായി പീഡിപ്പിക്കുകയും കവർച്ച നടത്തുകയുമായിരുന്നു. ജൂലൈ 17ന് സാഹസികമായാണ് പൊലീസ് പ്രതിയെ പിടികൂടിയത്.ഓമശ്ശേരിയിലെ ഹോട്ടലിലേക്ക് പോവാനാണ് വയോധികയായ സ്ത്രീ ഓട്ടോയിൽ കയറിയത്. ഇവരെ ഓട്ടോയിൽ വെച്ച് മർദിച്ച് അവശയാക്കി വായിൽ തുണി തിരുകി തൊട്ടടുത്തുള്ള കാപ്പുമല റബ്ബർ എസ്റ്റേറ്റിലെ വിജനമായ കുറ്റിക്കാട്ടിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിക്കുകയും ബാഗ്, ആഭരണങ്ങൾ, മൊബൈൽ ഫോൺ, പണം എന്നിവ കവർന്നെടുക്കുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP