Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊന്നാനിയിൽ വീടാക്രമിച്ച് കാറും വീട്ടുഉപകരണങ്ങളും തല്ലി തകർത്ത് തീയിട്ട സംഭവം: കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച പ്രതി പിടിയിൽ; കൊച്ചി മറൈൻ ഡ്രൈവിൽ വഴിയോര കച്ചവടത്തിനിടെ സൈനുദ്ദീൻ അറസ്റ്റിലാവുന്നത 10 വർഷത്തിന് ശേഷം

പൊന്നാനിയിൽ വീടാക്രമിച്ച് കാറും വീട്ടുഉപകരണങ്ങളും തല്ലി തകർത്ത് തീയിട്ട സംഭവം: കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച പ്രതി പിടിയിൽ;  കൊച്ചി മറൈൻ ഡ്രൈവിൽ വഴിയോര കച്ചവടത്തിനിടെ സൈനുദ്ദീൻ അറസ്റ്റിലാവുന്നത 10 വർഷത്തിന് ശേഷം

ജംഷാദ് മലപ്പുറം

 മലപ്പുറം: 10വർഷം മുമ്പ് പൊന്നാനിയിൽ വീടാക്രമിച്ച് കാറും വീട്ടുപകരണങ്ങളും തല്ലിതകർത്തശേഷം വീടിന് തീവെച്ച ശേഷം മുങ്ങിയ പ്രതി പിടിയിൽ. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതോടെയാണ് ഇയാൾ മുങ്ങിയത്. മറൈൻ ഡ്രൈവിൽ വഴിയോര കച്ചവടം നടത്തി ജീവിക്കുകയായിരുന്നു പ്രതി.

2009 ലാണ് പൊന്നാനി വെളിയങ്കോട് തണ്ണിത്തുറക്കൽ കുഞ്ഞായി ഹാജിയുടെ വീടാക്രമിച്ച് കാറും വീട്ടുപകരണങ്ങളും തല്ലിതകർക്കുകയും, തീവെക്കുകയും, കവർച്ച നടത്തുകയും ചെയ്ത കേസിലെ പ്രതിയെ പത്ത് വർഷത്തിന് ശേഷം പിടികൂടിയത്. വെളിയങ്കോട് തണ്ണിത്തുറ സ്വദേശി തണ്ടാംകോളിൽ സൈനുദ്ധീൻ (35) ആണ് പിടിയിലാത്. രണ്ട് കേസുകളിലായി ഇയാളെ പൊന്നാനി കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ നാട്ടിൽ നിന്നും മുങ്ങി എറണാകുളത്ത് മറൈൻ ഡ്രൈവിൽ വഴിയോര കച്ചവടം നടത്തി വരികയായിരുന്നു ഇയാൾ. പെരുമ്പടപ്പ് സിഐ കെ.എം ബിനുവിന്റെ നേതൃത്വത്തിൽ എസ്‌ഐ പ്രദീപ് കുമാർ, സി.പി.ഒമാരായ പ്രദീപ്, നാസർ, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

അതേ സമയം പൊന്നാനിക്കടുത്ത കാലടി പഞ്ചായത്തിലെ മാങ്ങാട്ടൂരിലെ ജി.ടി.എൽ.ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് കമ്പനിയുടെ മൊബൈൽ ടവറിൽസ്ഥാപിച്ച 4 ലക്ഷം രൂപ വിലവരുന്ന ബാറ്ററികൾ മോഷ്ടിച്ച കേസിലെ പ്രതികളായ നാലു പേരെ ഇന്നലെ പൊന്നാനി സിഐ.സണ്ണി ചാക്കോയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. പൊന്നാനി കറുകത്തിരുത്തി വളവ് തകരക്കൽ ഹൗസിൽ സുധീർ (30), കാലടി കണ്ട നകം വടക്കേ കര ഹൗസിൽ സുരാജ് മോൻ (33), കാലടി കാടഞ്ചേരി കല്ലാറക്കൽ ഹൗസിൽ സാബിത് (36), എടപ്പാൾ അണ്ണക്കമ്പാട് ചെട്ടിയാരകത്ത് റിയാസ് എന്ന നിവിൻ (35) എന്നിവരാണ് അറസ്റ്റിലായത്.2018 ലും, 2019ലുമായി മാങ്ങാട്ടൂരിലെ മൊബൈൽ ടവറിൽ നിന്നും 4 ലക്ഷം രൂപ വിലവരുന്ന അമർ രാജകമ്പനിയുടെ 600 എ.എച്ചിന്റെ 48 ബാറ്ററികളാണ് സംഘം മോഷ്ടിച്ച് കടത്തിയത്.മോഷ്ടിച്ച ബാറ്ററികൾ എടപ്പാളിലെ ആക്രികയിൽ വിൽക്കുകയും, തുടർന്ന് പട്ടാമ്പി ഓങ്ങല്ലൂരിലെത്തിക്കുകയുമായിരുന്നു.

4 ലക്ഷം രൂപ വിലവരുന്ന അമർ രാജകമ്പനിയുടെ ബാറ്ററികൾ വളരെ കുറഞ്ഞ വിലക്ക് ആക്രിക്കടയിൽ വിൽപന നടത്തുകയായിരുന്നു സംഘം.മാസങ്ങളായി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. അതേ സമയം സംഘം സമാനമായ രീതിയിൽ മറ്റെവിടെയെങ്കിലും മോഷണം നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

എടപ്പാളിലെ ആക്രികയിൽ വിൽക്കുകയും, തുടർന്ന് പട്ടാമ്പി ഓങ്ങല്ലൂരിലെത്തിക്കുകയുമായിരുന്നു സംഘമെന്ന് നേരത്തെ തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നെങ്കിലും നാലുപേരെയും ഒരേസമയം പിടികൂടാനും വ്യക്തമായ തെളിവുകൾ ലഭ്യമാക്കാനുമാണ് പൊലീസ് അറസ്റ്റ് വൈകിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP