Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എട്ട് മാസം മുമ്പ് പ്രണയിച്ച് വിവാഹിതയായ അഭിഭാഷക ട്രെയിൻ ഇടിച്ചു മരിച്ചു; മൊബൈൽ സിം കാർഡും കമ്മലും താലിമാലയും കണ്ടെടുത്തു; സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്

എട്ട് മാസം മുമ്പ് പ്രണയിച്ച് വിവാഹിതയായ അഭിഭാഷക ട്രെയിൻ ഇടിച്ചു മരിച്ചു;  മൊബൈൽ സിം കാർഡും കമ്മലും താലിമാലയും കണ്ടെടുത്തു; സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്

ജംഷാദ് മലപ്പുറം

മലപ്പുറം:എട്ട് മാസം മുമ്പ് പ്രണയിച്ച് വിവാഹിതയായ അഭിഭാഷകയായ യുവതി ദുരൂഹ സാഹചര്യത്തിൽ ട്രെയിൻ ഇടിച്ചു മരിച്ച നിലയിൽ. പി.ജി വിദ്യാർത്ഥിനി കൂടിയായ പൊന്നാനി ഈശ്വര മംഗലം സ്വദേശി പത്ത് കണ്ടത്തിൽ ശ്രീജിത്തിന്റെ ഭാര്യയും അഭിഭാഷകയുമായ സബിതയെയാണ് (29) കുറ്റിപ്പുറം രാങ്ങാട്ടൂർ തോട്ടായി പുഴയ്ക്ക് സമീപത്തായി ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. അഭിഭാഷക എന്നതിന് പുറമെ തിരുന്നാവായ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ ഒന്നാം വർഷ പി.ജി വിദ്യാർത്ഥിനി കൂടിായായിരുന്നു സവിത.

ഇന്നു ഉച്ചകഴിഞ്ഞ് 2.45യോടെ ഇതു വഴി കടന്നു പോയ പ്രദേശവാസികളാണ് യുവതിയുടെ മൃതദേഹം കണ്ടത്. പേരശ്ശനൂർ സ്വദേശിനിയായ സബിതയുടെ വിവാഹം അദ്ധ്യാപകനായ ശ്രീജിത്തുമായി എട്ട് മാസം മുൻപാണ് നടന്നത്. ഇരുവരും പ്രണയിച്ചാണ് വിവാഹിതരായത്, സബിതയ്ക്ക് അമ്മയും സഹോദരങ്ങളുമുണ്ട്. തിരൂർ തഹസിൽദാർ ടി.മുരളിയുടെ സാന്നിധ്യത്തിൽ കുറ്റിപ്പുറം പൊലിസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. സിം കാർഡും കമ്മലും താലിമാലയും സംഭവ സ്ഥലത്ത് നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്.

അതേ സമയം, മറ്റൊരുസംഭവത്തിൽ കുറ്റിപ്പുറത്തിനടത്ത് ആതവനാടും മറ്റൊരു അപകടത്തിൽ യുവാവ് മരിച്ചു. ആതവനാട് ചോറ്റൂരിലെ കരിങ്കൽ ക്വാറിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിക്കുകയായിരുന്നു. ഇന്നു വൈകീട്ട് നാല് മണിയോടെയാണ് അപകടം. തിരൂർ കാളാട് സ്വദേശി റഫീഖുദ്ധീൻ (24) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. നീന്തുന്നതിനിടെ വെള്ളത്തിൽ മുങ്ങിത്താഴ്ന്ന യുവാവിനെ സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് തിരൂരിൽ നിന്നെത്തിയ അഗ്നിശമന സേനയാണ് മൃതദേഹം പുറത്തെടുത്തത്. വളാഞ്ചേരി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു . മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP