Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊച്ചുഡോക്ടറെ കാത്തിരുന്ന ദമ്പതികളുടെ സ്വപ്നങ്ങൾ തകർത്ത ബൈക്ക് അപകടം: മെഡിക്കൽ വിദ്യാർത്ഥിനി മരിച്ച കേസിൽ ബൈക്ക് ഓടിച്ച സഹപാഠി അറസ്റ്റിൽ; അശ്വിനെ അറസ്റ്റു ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു പൊലീസ്

കൊച്ചുഡോക്ടറെ കാത്തിരുന്ന ദമ്പതികളുടെ സ്വപ്നങ്ങൾ തകർത്ത ബൈക്ക് അപകടം: മെഡിക്കൽ വിദ്യാർത്ഥിനി മരിച്ച കേസിൽ ബൈക്ക് ഓടിച്ച സഹപാഠി അറസ്റ്റിൽ; അശ്വിനെ അറസ്റ്റു ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

മങ്കട: ദേശീയപാതയിൽ തിരൂർക്കാട് വെച്ചുണ്ടായ ബൈക്കപകടത്തിൽ മെഡിക്കൽ വിദ്യാർത്ഥിനി മരിച്ച കേസിൽ ബൈക്ക് ഓടിച്ച സഹപാഠി അറസ്റ്റിൽ. തൃശ്ശൂർ വന്നുക്കാരൻ അശ്വിനെ(23)യാണ് മങ്കട പൊലീസ് അറസ്റ്റുചെയ്തത്. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു. തിങ്കളാഴ്ച രാവിലെ തിരൂർക്കാട് ഐ.ടി.സി.ക്ക് സമീപമായിരുന്നു അപകടം. അപകടത്തിൽ പെരിന്തൽമണ്ണ എം.ഇ.എസ്. മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനിയും ആലപ്പുഴ വടക്കൽ പൂമതൃശ്ശേരി നിക്സന്റെ മകളുമായ അൽഫോൻസ (22) മരിച്ചിരുന്നു.

മലപ്പുറം തിരൂർക്കാട് ദേശീയ പാതയിൽ തിരൂർക്കാട്ട് ബൈക്ക് എതിരെവന്ന ബൈക്കുമായും കെഎസ്ആർടിസി ബസുമായും കൂട്ടിയിടിച്ചാണ് പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജിലെ മൂന്നാംവർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനി അൽഫോൻസ മരിച്ചത്. പുന്നപ്ര വടക്കു പഞ്ചായത്ത് പതിമൂന്നാം വാർഡ് അറപ്പക്കൽ പൂന്ത്രശേരിൽ നിക്സൺ നിർമ്മല ദമ്പതികളുടെ ഏകമകളായിരുന്നു. ബൈക്കോടിച്ചിരുന്ന സഹപാഠിയും സുഹൃത്തുമായിരുന്ന തൃശൂർ വന്നുക്കാരൻ അശ്വിൻ (21) പരിക്കോടെ പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിലായിരുന്നു. പ്രാഥമിക ചികിത്സക്കുശേഷം അശ്വിനെ ഡിസ്ചാർജ് ചെയ്തു.

മത്സ്യത്തൊഴിലാളിയാണ് നിക്സൺ. കടലിൽ പോകാൻ കഴിയാത്തപ്പോൾ കൂലിപ്പണിക്ക് പോകും. പഠിക്കാൻ മിടുക്കിയായ മകൾ ഒന്നു മുതൽ പ്ലസ് ടു വരെ പുന്നപ്ര ജ്യോതിനികേതൻ സ്‌കൂളിലാണ് പഠിച്ചത്. മകൾക്ക് എം.ബി.ബി.എസിന് പ്രവേശനം ലഭിച്ചപ്പോൾ മുതൽ വെള്ളക്കോട്ടും ധരിച്ച് അവൾ കടന്നുവരുന്നത് കാത്തിരുന്ന മാതാപിതാക്കൾക്ക് ഈ വേർപാട് എങ്ങനെ താങ്ങാനൻ കഴിയാത്തതായരുന്നു.

അതേസമയം, അപകടം ഒഴിവാക്കാൻ കഴിയുന്നതായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. കോഴിക്കോട് ഭാഗത്തുനിന്നു വരുകയായിരുന്ന അൽഫോൻസയും അശ്വിനും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ബൈക്കിലും പിന്നീട് കെഎസ്ആർടിസി ബസിലും ഇടിക്കുകയായിരുന്നു. പരുക്കേറ്റ ഉടനെ അൽഫോൻസയെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിന് കാരണം അശ്വിന്റെ അശ്രദ്ധമായ ഡ്രൈവിംഗയിരുന്നു.

ഇതിനെ തുടർന്നു അശ്വിനെതിരെ ഐപി.സി 279, 334, 304എ വകുപ്പ് പ്രകാരം അശ്രദ്ധമായി വാഹനം ഓടിച്ചതിനും അപകടം വരുത്തിയതിനും കേസ് രജിസ്റ്റർ ചെയ്തിരുന്നു. വാഹനം ഓടിക്കുന്നതിനിടെ വന്ന വളവ് ശ്രദ്ധിക്കാതെ അശ്വിൻ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. വളവിൽ റോങ് സൈഡിൽ കയറിപ്പോയ ബൈക്ക് മറ്റുവാഹനങ്ങളിൽ ഇടിച്ചതോടെയാണു അപകടമുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP