Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാറുകളുടെ ചില്ലുകൾ തകർത്ത് ഒരുവർഷത്തിനിടെ കവർച്ച നടത്തിയത് 17 തവണ; കിട്ടിയ കാശുപയോഗിച്ച് എക്‌സിക്യൂട്ടീവ് സ്‌റ്റൈലിൽ വസ്ത്രം ധരിച്ച് നയിച്ചത് ആഡംബര ജീവിതം; ബൈക്കിൽ പാറി നടന്ന് വളച്ചെടുത്ത് വശംവദരാക്കിയത് നിരവധി സ്ത്രീകളെ; ഒടുവിൽ കുടുങ്ങിയത് മോഷ്ടിച്ച 74 ബഹ്റിൻ ദിനാർ ഇന്ത്യൻ കറൻസിയാക്കി മാറ്റിയതും; പുഷ്പഗിരിയിലെ അബ്ദുൾ മുജീബിനെ കുടുക്കിയത് ഷംസീറിന്റെ അറസ്റ്റ്; കണ്ണൂരിൽ പിടിയിലായ ത്രിസ്റ്റാർ കള്ളന്റെ കഥ

കാറുകളുടെ ചില്ലുകൾ തകർത്ത് ഒരുവർഷത്തിനിടെ കവർച്ച നടത്തിയത് 17 തവണ; കിട്ടിയ കാശുപയോഗിച്ച് എക്‌സിക്യൂട്ടീവ് സ്‌റ്റൈലിൽ വസ്ത്രം ധരിച്ച് നയിച്ചത് ആഡംബര ജീവിതം; ബൈക്കിൽ പാറി നടന്ന് വളച്ചെടുത്ത് വശംവദരാക്കിയത് നിരവധി സ്ത്രീകളെ; ഒടുവിൽ കുടുങ്ങിയത് മോഷ്ടിച്ച 74 ബഹ്റിൻ ദിനാർ ഇന്ത്യൻ കറൻസിയാക്കി മാറ്റിയതും; പുഷ്പഗിരിയിലെ അബ്ദുൾ മുജീബിനെ കുടുക്കിയത് ഷംസീറിന്റെ അറസ്റ്റ്; കണ്ണൂരിൽ പിടിയിലായ ത്രിസ്റ്റാർ കള്ളന്റെ കഥ

രഞ്ജിത്ത് ബാബു

കണ്ണൂർ: പൊലീസിന്റെ തന്ത്രപരമായ നീക്കങ്ങളിൽ യഥാർത്ഥ കള്ളൻ പിടിയിലായി. നിർത്തിയിട്ട കാറുകളുടെ ചില്ലുകൾ തകർത്ത് കവർച്ച നടത്തിയ കേസിൽ പുഷ്പഗിരിയിലെ അബ്ദുൾ മുജീബിനെ (42) തളിപ്പറമ്പ് ഡി.വൈ. എസ്‌പി. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത് യാദൃശ്ചികമായി. ആഡംബര രീതിയിലുള്ള ജീവിതവും എക്സിക്യൂട്ടീവ് സ്റ്റെലിൽ വസ്ത്രം ധരിച്ചും ബൈക്കിൽ സഞ്ചരിച്ച് സ്ത്രീകളെ വശംവദരാക്കിയും ജീവിച്ചു പോന്ന മുജീബാണ് കവർച്ചകേസിലെ പ്രതിയെന്ന് പൊലീസ് കണ്ടെത്തി.

കാറിനകത്ത് കവർച്ച നടത്തുന്ന സംഭവത്തിൽ കുപ്രസിദ്ധ മോഷ്ടാവ് മൊയ്യം സ്വദേശി ഷംസീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനിടയിലാണ് ഇത്തരമൊരു കവർച്ചകേസിൽ അബ്ദുൾ മുജീബിനെക്കുറിച്ച് നിർണ്ണായകമായ തെളിവ് ലഭിച്ചത്. പറശ്ശിനിക്കടവിലെ സി.സി.ടി.വി. ക്യാമറയിൽ നിന്നും ലഭിച്ച ദൃശ്യവും അബ്ദുൾ മുജീബിലേക്ക് എത്തിച്ചേരുകയായിരുന്നു. കഴിഞ്ഞ ഒരു വർഷക്കാലമായി 17 ഓളം കാറുകളിൽ ചില്ലു തകർത്ത് കവർച്ച നടത്തുന്ന അബ്ദുൾ മുജീബിനെ പിടികൂടാൻ പൊലീസ് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയായിരുന്നു.

കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമ്പോൾ തനിക്ക് ഈ കവർച്ചകളിലൊന്നും ബന്ധമില്ലെന്ന നിലപാടിലായിരുന്നു മുജീബ്. ഒടുവിൽ കാർ തകർത്ത് കവർച്ച നടത്തിയതിന്റെ സി.സി.ടി.വി. ക്യാമറാ ദൃശ്യങ്ങൾ കാട്ടിക്കൊടുത്തതോടെ എല്ലാം സമ്മതിക്കേണ്ടി വന്നു. തളിപ്പറമ്പിനടുത്ത കരിമ്പം സ്വദേശി മൊയ്തീന്റെ സ്വിഫ്റ്റ് കാറിന്റെ ചില്ലുതകർത്ത് മുൻ സീറ്റിൽ വച്ചിരുന്ന ബാഗ് കവർന്നുകൊണ്ടായിരുന്നു കാർ ഗ്ലാസ് തകർത്തുകൊണ്ടുള്ള കവർച്ചയുടെ തുടക്കം. ആദ്യ ദിവസം തന്നെ മണിക്കൂറുകൾക്കകം പുഷ്പഗിരി സ്വദേശി വി.വി. അബ്ദുള്ളയുടെ ഇന്നോവ കാറിന്റെ ചില്ലു തകർത്ത് രണ്ടാമത്തെ കവർച്ചയും നടത്തി. രണ്ടേകാൽ ലക്ഷം രൂപയാണ് അതിൽ നിന്നും തട്ടിയെടുത്തത്. തുടർന്ന് തളിപ്പറമ്പും പരിസരവുമായി ഒരു ഡസനോളം കാറുകളിൽ ഇതേ ശൈലിയിൽ കവർച്ച നടത്തി.

കഴിഞ്ഞ ദിവസം ഉച്ച തിരിഞ്ഞ് കോൾ മൊട്ടയിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിക്ക് സമീപം റോഡരികിൽ നിർത്തിയിട്ട കാറിൽ കവർച്ചാ ശ്രമം നടന്നു. പറശ്ശിനിക്കടവിലെ സ്നേക് പാർക്കിലെത്തിയതായിരുന്നു കുടുംബം. തിരിച്ചെത്തിയപ്പോൾ കാറിന്റെ ചില്ല് തകർത്ത നിലയിൽ കാണുകയും ചെയ്തു. ഈ കാറിൽ കാര്യമായൊന്നുമുണ്ടായിരുന്നില്ല. തുടർന്നാണ് നാല് മണിയോടെ പറശ്ശിനിക്കടവ് പാലത്തിന് സമീപം നിർത്തിയിട്ട കാടാച്ചിറ സ്വദേശിയുടെ കാർ തകർക്കപ്പെട്ടത്. 18,000 രൂപ അതിൽ നിന്നും കവർന്നെടുത്തു. ബാഗിൽ പേഴ്സിനകത്ത് സൂക്ഷിച്ച തുകയായിരുന്നു ഇത്.പറശ്ശിനിക്കടവിൽ നിർത്തിയിട്ട കാറിന്റെ ചില്ലുകൾ തകർത്ത് രണ്ട് ദിവസം മുമ്പ് രാമന്തളി സ്വദേശിനി രേഷ്മയുടെ മൂന്നര പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നതും പ്രതി സമ്മതിച്ചു.

ഇതേ തുടർന്ന് പൊലീസ് അന്വേഷണത്തിൽ നീല ജീൻസും ചെക്ക് ഷർട്ടും ധരിച്ച യുവാവാണ് കവർച്ചക്ക് പിന്നിലെന്ന വിവരം ലഭിച്ചു. സി.സി. ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് അബ്ദുൾ മുജീബാണ് പ്രതിയെന്ന് കണ്ടെത്തുകയായിരുന്നു. കവർച്ച ചെയ്തത് ഉൾപ്പെട്ട 74 ബഹ്റിൻ ദിനാർ ടൗണിലെ ഒരു കച്ചവട സ്ഥാപനത്തിൽ നിന്നും ഇന്ത്യൻ കറൻസിയാക്കി മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം കാറിൽ നിന്നും കവർച്ച ചെയ്ത സ്വർണ്ണാഭരണം തളിപ്പറമ്പിലെ ഒരു ജൂവലറിയിൽ വിൽക്കുകയായിരുന്നു. ഇതും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സിഐ.സത്യനാഥ്, എസ്‌ഐ കെ.പി.ഷൈൻ എഎസ്ഐ മാരായ രഘുനാഥ്, ശാർങ്ധർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

പതിനാറാം വയസ്സിൽ കവർച്ച തുടങ്ങി. നാട്ടിൽ നിൽക്കാൻ കഴിയാതെ വന്നപ്പോൾ ആന്ധ്രാ പ്രദേശിൽ താവളമാക്കിയ മോഷ്ടാവായിരുന്നു ഷംസീർ. മതം മാറി രാധാകൃഷ്ണഭട്ട് എന്ന പേര് സ്വീകരിച്ചു. അവിടെ വിവാഹം കഴിക്കുകയും ചെയ്തു. പൊലീസ് വലവിരിച്ചപ്പോൾ വീണ്ടും തളിപ്പറമ്പിലേക്ക് മടങ്ങി. കവർച്ചയുടെ പുതിയ മേച്ചിൽ പുറങ്ങൾ തേടി കാറിന്റെ ഗ്ലാസ് തകർക്കൽ ആരംഭിച്ചു. ആദ്യമാദ്യം കാറിന്റെ ചില്ലുകൾ തകർത്തായിരുന്നു കവർച്ച. പിന്നീട് പ്രധാന ആയുധം സ്റ്റെയിൻസ് സ്റ്റീലിന്റെ സ്‌കെയിൽ മാത്രം. സ്‌കെയിൽ ഉപയോഗിച്ച് കാർ വാതിലിന്റെ റബ്ബർ ബീഡിങ്ങിന്റെ ഇടയിലൂടെ കടത്തി പൂട്ടു തുറക്കും. പിന്നീട് കാറിനകത്തുള്ള പണവും ആഭരണങ്ങളും കവരും. ഡബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉണ്ടായാലും അത് കാറിനകത്തു തന്നെ ഉപേക്ഷിക്കും. ഇങ്ങിനെ ഒട്ടേറെ സവിശേഷതകളുള്ള കള്ളനെ കഴിഞ്ഞ ദിവസം തളിപ്പറമ്പ് പൊലീസ് കസ്റ്റഡിയിലെത്തതോടെയാണ് പെരിയ കള്ളനും കുടുങ്ങിയത്. ഷംസീറിലൂടെയാണ് മുജീബിലേക്ക് പൊലീസ് എത്തുന്നത്.

കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ 17 തവണ വാഹനങ്ങളിൽ ഷംസീർ കവർച്ച നടത്തിയെന്നാണ് വിവരം. തളിപ്പറമ്പിനടുത്ത കരിമ്പം സ്വദേശി മൊയ്തീന്റെ സ്വിഫ്റ്റ് കാറിന്റെ ചില്ലുതകർത്ത് മുൻ സീറ്റിൽ വച്ചിരുന്ന ബാഗ് കവർന്നുകൊണ്ടായിരുന്നു കാർ ഗ്ലാസ് തകർത്തുകൊണ്ടുള്ള കവർച്ചയുടെ തുടക്കം. ആദ്യ ദിവസം തന്നെ മണിക്കൂറുകൾക്കകം പുഷ്പഗിരി സ്വദേശി വി.വി. അബ്ദുള്ളയുടെ ഇന്നോവ കാറിന്റെ ചില്ലു തകർത്ത് രണ്ടാമത്തെ കവർച്ചയും നടത്തി. രണ്ടേകാൽ ലക്ഷം രൂപയാണ് അതിൽ നിന്നും തട്ടിയെടുത്തത്. തുടർന്ന് തളിപ്പറമ്പും പരിസരവുമായി ഒരു ഡസനോളം കാറുകളിൽ ഇതേ ശൈലിയിൽ കവർച്ച നടത്തി. ഇതിലും വലിയ കള്ളനാണ് ഷംസീർ.

ചെറുപുഴയിൽ നടന്ന ഒരു കവർച്ചയിൽ പിടിയിലാവുകയും രണ്ട് മാസം ജയിലിൽ കിടക്കേണ്ടി വരികയും ചെയ്തു. ഇയാൾ ജയിലിലായപ്പോൾ സമാന കവർച്ചകളൊന്നും നടന്നുമില്ല. എന്നാൽ അടുത്ത മാസം തന്നെ മറ്റൊരു കാർ കവർച്ച നടന്നതോടെ പൊലീസിന് അന്വേഷണം തുടരേണ്ടി വന്നു. ഷംസീർ തന്നെ മറ്റൊരു കൂട്ടാളിയെ ഉപയോഗിച്ച് കവർച്ച നടത്തിയതാണെന്ന് പിന്നീട് തെളിയുകയായിരുന്നു. കാർ കവർച്ചക്ക് താനല്ല കാരണമെന്ന് അറിയിക്കാനുള്ള ശ്രമവും അതോടെ വിഫലമായി. കഴിഞ്ഞ ദിവസം ഉച്ച തിരിഞ്ഞ് കോൾ മൊട്ടയിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപ്ത്രിക്ക് സമീപം റോഡരികിൽ നിർത്തിയിട്ട കാറിൽ കവർച്ചാ ശ്രമം നടന്നു. പറശ്ശിനിക്കടവിലെ സ്‌നേക് പാർക്കിലെത്തിയതായിരുന്നു കുടുംബം. തിരിച്ചെത്തിയപ്പോൾ കാറിന്റെ ചില്ല് തകർത്ത നിലയിൽ കാണുകയും ചെയ്തു. ഈ കാറിൽ കാര്യമായൊന്നുമുണ്ടായിരുന്നില്ല.

തുടർന്നാണ് നാല് മണിയോടെ പറശ്ശിനിക്കടവ് പാലത്തിന് സമീപം നിർത്തിയിട്ട കാടാച്ചിറ സ്വദേശിയുടെ കാർ തകർക്കപ്പെട്ടത്. 18,000 രൂപ അതിൽ നിന്നും കവർന്നെടുത്തു. ബാഗിൽ പേഴ്‌സിനകത്ത് സൂക്ഷിച്ച തുകയായിരുന്നു ഇത്. ഇതേ തുടർന്ന് പൊലീസ് അന്വേഷണത്തിൽ നീല ജീൻസും ചെക്ക് ഷർട്ടും ധരിച്ച യുവാവാണ് കവർച്ചക്ക് പിന്നിലെന്ന വിവരം ലഭിച്ചു. സി.സി. ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് ഷംസീറിനെ പൊലീസ് തിരിച്ചറിഞ്ഞു. തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP