Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ്എസ്എൽസി പരീക്ഷ നടക്കുന്നതിനിടെ പത്താം ക്ലാസുകാരിയെ കാണാതായപ്പോൾ നൊന്തത് വീട്ടുകാരുടെ മനസ് മാത്രമല്ല മുഴുവൻ പട്ടണക്കാട്കാരുടെയും; പരീക്ഷ എഴുതാൻ ഇറങ്ങിയ ആരതി എവിടേക്ക് പോയെന്ന് അറിയാതെ തീ തിന്ന മണിക്കൂറുകൾക്ക് ശേഷം ആശ്വാസ വാർത്ത; കട്ടപ്പനയിലെ അമ്മവീട്ടിലേക്ക് പോകുന്ന വഴിയിൽ കുട്ടിയെ കണ്ടുകിട്ടി; ഒളിച്ചോട്ടം പരീക്ഷാസമ്മർദ്ദം മൂലമെന്ന് സംശയം

എസ്എസ്എൽസി പരീക്ഷ നടക്കുന്നതിനിടെ പത്താം ക്ലാസുകാരിയെ കാണാതായപ്പോൾ നൊന്തത് വീട്ടുകാരുടെ മനസ് മാത്രമല്ല മുഴുവൻ പട്ടണക്കാട്കാരുടെയും; പരീക്ഷ എഴുതാൻ ഇറങ്ങിയ ആരതി എവിടേക്ക് പോയെന്ന് അറിയാതെ തീ തിന്ന മണിക്കൂറുകൾക്ക് ശേഷം ആശ്വാസ വാർത്ത; കട്ടപ്പനയിലെ അമ്മവീട്ടിലേക്ക് പോകുന്ന വഴിയിൽ കുട്ടിയെ കണ്ടുകിട്ടി; ഒളിച്ചോട്ടം പരീക്ഷാസമ്മർദ്ദം മൂലമെന്ന് സംശയം

മറുനാടൻ മലയാളി ബ്യൂറോ

കട്ടപ്പന: ഒടുവിൽ ആശ്വാസ വാർത്ത. പട്ടണക്കാട് നിന്നും കാണാതായ പതിനഞ്ചുവയസുകാരിയെ കണ്ടെത്തി. പട്ടണക്കാട് പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ആരതിയെയാണ് കണ്ടെത്തിയത്. കട്ടപ്പനയിലെ അമ്മവീട്ടിലേക്കു പോകുന്ന വഴിയാണ് കുട്ടിയെ കണ്ടെത്തിയത്. കട്ടപ്പനയിലേക്ക് പൊലീസും കുട്ടിയുടെ അമ്മയും പോയിരുന്നു. കുട്ടിയെ കണ്ടുകിട്ടിയതായി ബന്ധുവായ മഹേഷ് പട്ടണക്കാട് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. നമ്മുടെ ആരതിയെ കിട്ടി. ഇതിനായി സഹായിച്ച എല്ലാവർക്കും ആയിരം നന്ദി എന്നായിരുന്നു മഹേഷിന്റെ പോസ്റ്റ്,.

വെള്ളിയാഴ്ച രാവിലെ പട്ടണക്കാട് കവലയിലുള്ള അച്ഛന്റെ ചായക്കടയിൽനിന്നും അമ്മ ജോലി ചെയ്യുന്ന കമ്പനിയിലേക്ക് പോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. പട്ടണക്കാട് കാട്ടുപറമ്പിൽ വീട്ടിൽ ഉദയകുമാർ, ഗായത്രി ദമ്പതികളുടെ മകൾ ആരതി(15)ാണ് ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോകും വഴി കാണാതായാത്.

പട്ടണക്കാട് പബ്ലിക്ക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. പത്താം ക്ലാസ് പരീക്ഷയായതിനാൽ രാവിലെ വിദ്യാർത്ഥിനി വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് പോയെന്ന് മാതാപിതാക്കൾ പറഞ്ഞത്. വീട്ടിൽ നിന്ന് അരക്കിലോമീറ്റർ ദൂരം മാത്രമാണ് സ്‌കൂളിലേക്കുണ്ടായിരുന്നത്. രാവിലെ വീട്ടിൽ നിന്ന് വിദ്യാർത്ഥിനി ഇറങ്ങുമ്പോൾ പരീക്ഷയുടെ സമ്മർദ്ദം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. സ്‌കൂളിലേക്ക് വിദ്യാർത്ഥി എത്താതിരുന്നതോടെ ക്ലാസ് അദ്ധ്യാപിക പ്രധാന അദ്ധ്യാപികയെ വിവരം അറിയിക്കുകയും വീട്ടുകാരെ അറിയിക്കുകയുമായിരുന്നു.

എന്നാൽ മകൾ വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് ഇറങ്ങി എന്ന് മാതാപിതാക്കൾ പറഞ്ഞതോടെയാണ് ആശങ്കയ്ക്ക് തുടക്കമായത്. വീട്ടുകാരും നാട്ടുകാരും സ്‌കൂൾ അധികൃതരും ചേർന്ന് നടത്തിയ അന്വേണത്തിൽ 9:30ന് ഓട്ടോക്കാർ കുട്ടിയെ ജംങ്ഷനിൽ വച്ച് കണ്ടതായി പറയുന്നു. ഇതോടെ ചേർത്തല ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിൽ എസ്ഐ റോബിൻ അടങ്ങുന്ന സംഘം വിശദമായ അന്വേഷണം ആരംഭിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP