Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഖത്തറിൽ നിന്ന് വന്നതിന്റെ പിറ്റേന്ന് തന്നെ കൂട്ടുകാർ ലഹരി എത്തിച്ചു; കുടുംബത്തിലെ പ്രശ്‌നങ്ങൾ അവനെ ലഹരിക്ക് അടിമയാക്കി; റഷ്യൻ യുവതിയെ ഇരുമ്പ് കമ്പി കൊണ്ട് മർദ്ദിച്ചുവെന്ന ആരോപണം പച്ചക്കള്ളം; യുവതി നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ ആരോപണങ്ങൾ നിഷേധിച്ച് ആഖിലിന്റെ അമ്മ

ഖത്തറിൽ നിന്ന് വന്നതിന്റെ പിറ്റേന്ന് തന്നെ കൂട്ടുകാർ ലഹരി എത്തിച്ചു; കുടുംബത്തിലെ പ്രശ്‌നങ്ങൾ അവനെ ലഹരിക്ക് അടിമയാക്കി; റഷ്യൻ യുവതിയെ ഇരുമ്പ് കമ്പി കൊണ്ട് മർദ്ദിച്ചുവെന്ന ആരോപണം പച്ചക്കള്ളം; യുവതി നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ ആരോപണങ്ങൾ നിഷേധിച്ച് ആഖിലിന്റെ അമ്മ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂരാച്ചുണ്ടിൽ, ആൺസുഹൃത്തിന്റെ പീഡനത്തിനിരായ റഷ്യൻ യുവതി നാട്ടിലേക്ക് മടങ്ങിയപ്പോൾ, മകൻ ആഖിൽ ലഹരിക്ക് അടിമയാണെന്ന ആരോപണം അമ്മ ശരിവച്ചു. ആഖിലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് യുവതിയുടെ മാതാപിതാക്കൾ ഉന്നയിച്ചത്. ലഹരിക്കടിമപ്പെട്ടതു മൂലമാണ് യുവതിയെ ആഖിൽ ആക്രമിച്ചതെന്നായിരുന്നു മാതാപിതാക്കളുടെ മൊഴി. വിവാഹിതരാകാൻ തീരുമാനിച്ച് ഖത്തറിൽ നിന്നും കഴിഞ്ഞ 19 നാണ് ഇരുവരും നാട്ടിൽ എത്തിയത്. ഇതേ തുടർന്ന് ഇവർക്കിടയിൽ വഴക്കുണ്ടായതായും ആഖിൽ യുവതിയെ മർദ്ദിച്ചിരുന്നതായും മതാപിതാക്കൾ പറഞ്ഞു. ടെറസിന് മുകളിൽ നിന്ന് യുവതി ചാടുന്നതിന് മുമ്പായി ആഖിലുമായി തർക്കമുണ്ടായിരുന്നുവെന്നും മാതാപിതാക്കൾ പറഞ്ഞു.

എന്നാൽ, മകൻ ലഹരി മരുന്ന് ഉപയോഗിക്കുന്നുണ്ടെങ്കിലും, യുവതിയെ ഇരുമ്പ് കമ്പി കൊണ്ടു മർദിച്ചു എന്നത് വ്യാജ പ്രചാരണമാണെന്നും ആഖിലിന്റെ അമ്മ ടെലിവിഷൻ ചാനലിനോട് പറഞ്ഞു. കുടുംബജീവിതത്തിലെ ചില പ്രശ്‌നങ്ങൾ ആഖിലിനെ വല്ലാതെ അലട്ടിയിരുന്നു. അതുകൊണ്ടാകാം മകൻ ലഹരിക്ക് അടിമയായതെന്നാണ് അമ്മ പറയുന്നത്. യുവതിക്കൊപ്പം നാട്ടിലെത്തിയതിന്റെ പിറ്റേന്ന് ആഖിൽ ലഹരി ഉപയോഗിച്ചു. സുഹൃത്തുക്കളാണ് ഇത് എത്തിച്ചുകൊടുത്തത്. എന്നാൽ, ആഖിൽ യുവതിയെ ശാരീരികോപദ്രവം ഏൽപ്പിച്ചെന്നും, പാസ്‌പോർട്ട് വലിച്ചുകീറിയെന്നും ഉള്ള ആരോപണങ്ങൾ അമ്മ നിഷേധിക്കുന്നു.

യുവതിയുടെ മാതാപിതാക്കൾ എടുത്തു നൽകിയ ടിക്കറ്റ് വഴിയാണ് അവർ നാട്ടിലേക്ക് തിരികെ മടങ്ങിയത്. രാവിലെ എട്ടുമണിക്കുള്ള ദുബായ് വിമാനത്തിലായിരുന്നു യാത്ര. ആക്രമണത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെ തിങ്കളാഴ്ചയാണ് ഡിസ്റ്റാർജ് ചെയ്തത്.

ആഖിലിനെ അക്കുവെന്നാണ് യുവതി വിളിച്ചിരുന്നത്. അക്കുവിൽ നിന്ന് നേരിട്ട പീഡനം ഫെയ്സ് ബുക്കിൽ റഷ്യൻ ഭാഷയിൽ യുവതി വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 19 നായിരുന്നു ലഹരിക്ക് അടിമയായ ആഖിൽ റഷ്യൻ യുവതിയുമായി കൂരാച്ചുണ്ടിലെ വീട്ടിലെത്തിയത്. വിവാഹിതരാകാനായി ഖത്തറിൽ നിന്നും നാട്ടിലേക്കെത്തിയ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും മർദ്ദനം സഹിക്കാതെയാണ് യുവതി ടെറസ് വഴി താഴേക്ക് ചാടുകയുമായിരുന്നുവെന്നുമാണ് പൊലീസ് വിശദീകരണം.

റിമാൻഡിലായ ആഖിലിനെതിരെ ബലാത്സംഗം ഉൾപെടെ ഗുരുതരമായ വകുപ്പുകളുണ്ട്. അതുകൊണ്ട് തന്നെ അടുത്ത കാലത്തൊന്നും ആഖിലിന് ജാമ്യം കിട്ടാൻ ഇടയില്ല. യുവതിയെ ആക്രമിച്ച ആഖിലിന്റെ മാതാപിതാക്കളിൽ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. റിമാൻഡിലായ ആഖിലിനെതിരെ ബലാത്സംഗം ഉൾപ്പടെ ഗുരുതരമായ വകുപ്പുകളുണ്ട്. പരിക്കേറ്റ റഷ്യൻ യുവതി പേരാമ്പ്ര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന് മുൻപാകെ രഹസ്യ മൊഴി നൽകിയ ശേഷം തിരികെ മെഡിക്കൽ കോളേജിലായിരുന്നു. പിന്നീടാണു ഡിസ്ചാർജ് ചെയ്തത്.

പേരാമ്പ്രയിലേക്കുള്ള കാർ യാത്രക്കിടെ മുളിയിങ്ങലിൽ വെച്ച് വാഹനത്തിൽ നിന്നും യുവതി പുറത്തേക്ക് ചാടിയിരുന്നു. നാട്ടുകാർ അറിയിച്ചതോടെ വനിത പൊലീസ് ഉദ്യോഗസ്ഥയെത്തി ഇവരെ സ്റ്റേഷനിലേക്ക് ഇവരുടെ കാറിൽ തന്നെ കൊണ്ടുപോയി. വഴിയിൽ വെച്ച് ആഖിൽ പൊലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി ഇറക്കിവിട്ട് സ്വന്തം വീട്ടിലേക്ക് വണ്ടിയോടിച്ച് പോയതായും നാട്ടുകാർ ആരോപിച്ചിരുന്നു. ആഖിലിന്റെ അക്രമത്തിനിരയായ റഷ്യൻ യുവതി മഞ്ചേരിക്കാരിയായ ദ്വിഭാഷിക്കുമുന്നിൽ മൊഴി നൽകിയത് പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു. തന്നെ എത്രയും വേഗം സ്വദേശമായ റഷ്യയിലെത്തിക്കണമെന്നാണ് ആദ്യം തന്നെ 28കാരിയായ യുവതി പറഞ്ഞത്. പൊലീസിന് റഷ്യൻഭാഷ അറിയാത്തതിനാൽ മഞ്ചേരിയിൽനിന്നും എത്തിച്ച റഷ്യൻഭാഷ അറിയുന്ന യുവതിയുടെ സാന്നിധ്യത്തിലായിരുന്നു പൊലീസ് മൊഴിയെടുത്തത്. ആൺസുഹൃത്തായ ആഖിൽ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു.

ലഹരി ബലമായി നൽകിയും നൽകിയും പീഡിപ്പിച്ചു. ഈ ഷോക്കിൽനിന്നും മുക്തി നേടാനാകാതെ കൈഞെരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചതായുമാണ് യുവതി മൊഴി നൽകിയിരുന്നത്. കൂരാച്ചുണ്ടിലെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് റഷ്യൻ യുവതി പൊട്ടിക്കരയുകയും ചെയ്തിരുന്നു. റഷ്യയിലുള്ള യുവതി ആഖിലുമായി പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു. പിന്നീട് ആഖിലിന്റെ നിർദ്ദേശപ്രകാരമാണു ഖത്തിറിലേക്കുവന്നത്. ആഖിൽ ഖത്തറിലായപ്പോഴാണു ഇരുവരും പരിചയം തുടങ്ങിയത്. ഖത്തറിൽ കുറച്ചുനാൾ ഒരുമിച്ചായിരുന്നു. ഈസമയത്തെല്ലാം മാന്യമായ രീതിയിലുള്ള ഇടപെടലുകളായിരുന്നു.

അതേസസമയം യുവതി നേരിടേണ്ടി വന്നത് ക്രൂരമായ പീഡനങ്ങളായിരുന്നു. യുവതിയുടെ ശരീരത്തിൽ പലയിടത്തും മുറിവേറ്റ പാടുകളുണ്ടെന്ന് വൈദ്യപരിശോധന റിപ്പോർട്ട്. അക്രമത്തിന് ശേഷം മാനസിക സമ്മർദ്ദം നേരിടുന്നതായും റിപ്പോർട്ടിൽ പറയുന്നു. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. പേരാമ്പ്ര മജിസ്ട്ട്രേറ്റ് കോടതിയാണ് രഹസ്യമൊഴി രേഖപ്പടുത്തിയത്.

യുവതിയെ നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ സ്വീകരിക്കാനായി റഷ്യൻ കോൺസുലേറ്റ് ഇടപെട്ടിരുന്നു. യുവതിയെ എത്രയുംപെട്ടെന്ന് റഷ്യയിലേക്ക് തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ അമ്മയും റഷ്യൻ എംബസിയെ സമീപിച്ചിരുന്നു. ഖത്തറിലായിരുന്ന യുവാവിനെ സാമൂഹികമാധ്യമത്തിലൂടെയാണ് യുവതി പരിചയപ്പെട്ടത്. കഴിഞ്ഞമാസം ഇരുവരും ഇന്ത്യയിലേക്ക് വരുകയും ഒരാഴ്ചമുമ്പ് കൂരാച്ചുണ്ടിലെ വീട്ടിലേക്ക് എത്തുകയുമായിരുന്നു.

നേപ്പാൾ വഴിയാണ് ഇവർ ഇന്ത്യയിലേക്ക് എത്തിയത്. ശാരീരിക, മാനസിക പീഡനം നേരിട്ടുവെന്ന യുവതിയുടെ പരാതിയിൽ കൂരാച്ചുണ്ട് പൊലീസ് അറസ്റ്റ് ചെയ്ത ആഖിൽ ഇപ്പോൾ റിമാൻഡിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP