Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202423Sunday

ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്‌സും റീച്ചും വർധിപ്പിക്കാൻ പോസ്റ്റ് ചെയ്തത് ഷാപ്പിൽ ഇരുന്ന് കള്ള് കുടിക്കുന്ന വീഡിയോ; പോസ്റ്റ് ചെയ്തതിന് പിന്നാലെ മുന്നിലെത്തിയത് എക്‌സൈസും; മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ച കുറ്റത്തിന് യുവതി അറസ്റ്റിൽ

ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്‌സും റീച്ചും വർധിപ്പിക്കാൻ പോസ്റ്റ് ചെയ്തത് ഷാപ്പിൽ ഇരുന്ന് കള്ള് കുടിക്കുന്ന വീഡിയോ; പോസ്റ്റ് ചെയ്തതിന് പിന്നാലെ മുന്നിലെത്തിയത് എക്‌സൈസും; മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ച കുറ്റത്തിന് യുവതി അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ഷാപ്പിലിരുന്ന് കള്ള് കുടിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചെന്ന് ആരോപിച്ച് യുവതിയെ എക്സൈസ് അറസ്റ്റ് ചെയ്തു.ചേർപ്പ് സ്വദേശിനിയായ അഞ്ജനയാണ് അറസ്റ്റിലായത്. തൃശ്ശൂർ കുണ്ടോളിക്കടവ് കള്ള് ഷാപ്പിൽ നിന്നാണ് അഞ്ജന കള്ള് കുടിക്കുന്ന വീഡിയോ എടുത്ത് ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചത്.

അറസ്റ്റ് ചെയ്ത യുവതിയെ എക്‌സൈസ് സംഘം പിന്നീട് ജാമ്യത്തിൽ വിട്ടു.മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ഇൻസ്റ്റഗ്രാമിൽ വീഡിയോ പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് അഞ്ജനയെ അറസ്റ്റ് ചെയ്തത്. തൃശൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡാണ് അറസ്റ്റ് ചെയ്തത്.

കൂട്ടുകാർക്കൊപ്പം ഷാപ്പിൽ ഇരുന്ന് കള്ള്കുടിക്കുന്ന വീഡിയോയാണ് പോസ്റ്റ് ചെയ്തതത. ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്‌സിനെയയും റീച്ചും വർധിപ്പിക്കുന്നതിനായാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് എക്‌സൈസ് പറയുന്നു. ഇതേ തുടർന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP