Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉച്ചയോടെ അച്ഛൻ വീട്ടിലെത്തിയപ്പോൾ കതക് പൂട്ടിയ നിലയിൽ ; വൈകുന്നേരം സഹോദരി എത്തിയപ്പോഴും വാതിൽ അടഞ്ഞുതന്നെ; നാട്ടുകാരെ വിളിച്ച് അകത്തെത്തിയപ്പോൾ കണ്ടത് യുവതി തൂങ്ങി മരിച്ച നിലയിലും കുഞ്ഞ് ഗുരുതരാവസ്ഥയിലും; ശാസ്തമംഗലത്ത് യുവതി ജീവനൊടുക്കിയത് ഭർത്താവിന്റെ ആത്മഹത്യക്ക് ഒരുവർഷത്തിനിപ്പുറം

ഉച്ചയോടെ അച്ഛൻ വീട്ടിലെത്തിയപ്പോൾ കതക് പൂട്ടിയ നിലയിൽ ; വൈകുന്നേരം സഹോദരി എത്തിയപ്പോഴും വാതിൽ അടഞ്ഞുതന്നെ; നാട്ടുകാരെ വിളിച്ച് അകത്തെത്തിയപ്പോൾ കണ്ടത് യുവതി തൂങ്ങി മരിച്ച നിലയിലും കുഞ്ഞ് ഗുരുതരാവസ്ഥയിലും; ശാസ്തമംഗലത്ത് യുവതി ജീവനൊടുക്കിയത് ഭർത്താവിന്റെ ആത്മഹത്യക്ക് ഒരുവർഷത്തിനിപ്പുറം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭർത്താവിന്റെ മരണത്തെ തുടർന്നുള്ള മനോവിഷമത്തിൽ കഴിഞ്ഞ യുവതി ഒന്നര വയസുള്ള മകനുമൊത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമ്മ മരിച്ചെങ്കിലും ഒന്നരവയസുള്ള മകനെ അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് എസ് എ ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാസ്തമംഗലം കൊച്ചാർ റോഡിൽ കെ പി 119 (എ)വസന്തശ്രീയിൽ വാടകയ്ക്ക് താമസിച്ചിരുന്ന നന്ദനയെയാണ് (21)മരിച്ചത്.

ഇന്നലെ വൈകിട്ട് നാലോടെയാണ് നന്ദനയെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.മകൻ റയാൻ എസ് എ ടി ആശുപത്രിയിൽ ചികിത്സയിലാണ്. കൊച്ചാർ റോഡ് സ്വദേശികളായ ഓട്ടോ ഡ്രൈവർ മണികണ്ഠന്റെയും കനറാ ബാങ്ക് ഉള്ളൂർ ശാഖയിലെ ക്ലർക്ക് വിദ്യയുടെയും മകളാണ് നന്ദന. ഭർത്താവ് അനീഷ് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആത്മഹത്യ ചെയ്തിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു ഇവരെന്ന് ബന്ധുക്കൾ പറഞ്ഞു.

ഇന്നലെ രാവിലെ 11 ന് അമ്മയുമായി നന്ദന ഫോണിൽ സംസാരിച്ചിരുന്നു. ഇതിന് ശേഷമാകാം ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഉച്ചയ്ക്ക് രണ്ടോടെ അച്ഛൻ മണികണ്ഠൻ നന്ദന താമസിക്കുന്ന വീട്ടിലെത്തിയെങ്കിലും വീട് പുറത്ത് നിന്ന് പൂട്ടി കണ്ടതിനാൽ തിരിച്ച് പോയി.വൈകീട്ട് നാല് മണിയോടെ നന്ദനയുടെ സഹോദരി ശാരിക, നന്ദനയുടെ വീട്ടിലെത്തിയപ്പോഴും വീട് പുട്ടിയ നിലയിലായിരുന്നു.

സംശയം തോന്നിയ ശാരിക അയൽവാസികളെ വിവരമറിയിച്ചു. ഇതേ തുടർന്ന് അയൽവാസികളും ബന്ധുക്കളും ബാൽക്കണി വാതിൽ തുറന്ന് അകത്ത് കടന്നപ്പോഴാണ് നന്ദിനി ആത്മഹത്യ ചെയ്ത വിവരം അറിഞ്ഞത്. ഈ സമയത്തും കുട്ടിയുടെ ശരീരത്തിൽ ഹൃദയമിടിപ്പ് കണ്ടതിനാൽ കുട്ടിയ അപ്പോൾ തന്നെ ആശുപത്രയിലെത്തിച്ചു. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP