Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസ് സേനയ്ക്ക് വീണ്ടും നാണക്കേട്; ഇടുക്കി എ ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം വെൽഡിങ് വർക്ക്‌ഷോപ്പ് തല്ലി തകർത്തു; ഷോപ്പുടമയെ ആക്രമിച്ചത് കാരണം ഒന്നുമില്ലാതെ; സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ചെറുവിരലനക്കാതെ പൊലീസ്

പൊലീസ് സേനയ്ക്ക് വീണ്ടും നാണക്കേട്;  ഇടുക്കി എ ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം വെൽഡിങ് വർക്ക്‌ഷോപ്പ് തല്ലി തകർത്തു; ഷോപ്പുടമയെ ആക്രമിച്ചത് കാരണം ഒന്നുമില്ലാതെ; സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ചെറുവിരലനക്കാതെ പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി: എ ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം തടിയമ്പാട് ടൗണിൽ പ്രവർത്തിക്കുന്ന വെൽഡിങ് വർക്ക്‌ഷോപ്പ് തല്ലി തകർത്തു. സംഭവത്തിൽ സ്ഥാപന ഉടമ പൊലീസിൽ പരാതിനൽകിയെങ്കിലും മൂന്ന് ദിവസം കഴിഞ്ഞിട്ടും നടപടിയെടുത്തില്ല. ആക്രമണത്തിന്റെ സിസിടിവി ദ്യശ്യങ്ങൾ പുറത്തുവന്നിട്ടും പൊലീസ് പ്രതികളെ പിടികൂടുന്നതിന് ശ്രമിക്കുന്നില്ലെന്നുള്ള ആരോപണവും ശക്തമാണ്.

തടിയമ്പാട് ടൗണിന് സമീപം വെൽഡിങ് വർക്ക്‌ഷോപ്പ് നടത്തുന്ന നാരകക്കാനം സ്വദേശി സുമേഷിന്റെ സ്ഥാപനത്തിലാണ് ആക്രമണം നടന്നത്. കഴിഞ്ഞ 18 ന് രാത്രിയിൽ എ ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥാപനം തല്ലിതകർത്ത്. മറ്റൊരാളെ അന്വേഷിച്ച് സ്ഥലത്തെത്തിയ പൊലീസുകാരൻ അകാരണമായി വെൽഡിങ് വർക്ക്‌ഷോപ്പ് നടത്തുന്ന സുമേഷിനെ ആക്രമിക്കുകയായിരുന്നു.

വർഷോപ്പിൽ പണിക്ക് കൊണ്ടുവന്ന രണ്ടു വാഹനങ്ങൾ തല്ലിത്തകർത്ത് ഇയാൾ വർഷോപ്പിന്റെ സമീപം പാർക്ക് ചെയ്തിരുന്ന ബുള്ളറ്റിന്റെ താക്കോൽ കരസ്ഥമാക്കിയ ശേഷം സ്ഥലം വിട്ടു. വൈകിട്ട് കരിമ്പനിലെ ഒരു ഓട്ടോറിക്ഷ തൊഴിലാളി ഉൾപ്പെടെയുള്ളവർ എത്തി വീണ്ടും സുരേഷിനെ ആക്രമിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.

ലിജോ ജോസഫ് ചെറുകുന്നേൽ, ബാബു ദേവസ്യ, കരിമ്പൻ കാനം സ്വദേശിയായ രാജേഷ്, കണ്ടാൽ അറിയാവുന്ന മറ്റ് രണ്ടുപേർ എന്നിവർക്കെതിരെ ഇടുക്കി പൊലീസിൽ സ്ഥാപന ഉടമ പരാതി നൽകി. എന്നാൽ പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് കേസെടുത്തില്ലെന്ന് സുരേഷ് വ്യക്തമാക്കുന്നു.

അടുത്തിടെ പൊലീസിൽ നിന്നും ക്രിമിനൽ വാസന ഉള്ളവർ നടത്തുന്ന സാമൂഹിക അതിക്രമങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഇതിനിടെയാണ് ഈ സംഭവം കൂടി പൊലീസ് സേനയ്ക്ക് നാണക്കേട് ആകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP