Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വയലിലേക്ക് പോയത് സഹോദരിയോടൊപ്പം ; ഓർക്കാപ്പുറത്ത് ചാടിവീണ് കടന്നുപിടിച്ചത് സമീപവാസികളായ മൂന്നുപേർ; പിന്നാലെ കൂട്ടബലാത്സഗവും കൊലപാതകവും; വിവരം പുറംലോകമറിഞ്ഞത് പേടിച്ചോടിയ സഹോദരി വിവരം പങ്കുവെച്ചതോടെ; മഥുരയിൽ 14 കാരിയുടെ കൊലപാതകത്തിൽ മൂന്നുപേർ അറസ്റ്റിൽ

വയലിലേക്ക് പോയത് സഹോദരിയോടൊപ്പം ; ഓർക്കാപ്പുറത്ത് ചാടിവീണ് കടന്നുപിടിച്ചത് സമീപവാസികളായ മൂന്നുപേർ; പിന്നാലെ കൂട്ടബലാത്സഗവും കൊലപാതകവും; വിവരം പുറംലോകമറിഞ്ഞത് പേടിച്ചോടിയ സഹോദരി വിവരം പങ്കുവെച്ചതോടെ; മഥുരയിൽ 14 കാരിയുടെ കൊലപാതകത്തിൽ മൂന്നുപേർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ആഗ്ര: പതിനാലുവയസ്സുകാരിയെ അയൽക്കാരായ മൂന്നുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തുകൊലപ്പെടുത്തി.ഉത്തർപ്രദേശിലെ മഥുരയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു ദാരുണ സംഭവം.പെൺകുട്ടിക്കൊപ്പം സംഭവസ്ഥലത്തുണ്ടായിരുന്ന ഒമ്പതുവയസ്സുള്ള സഹോദരി ഓടിരക്ഷപ്പെട്ടു വിവരം പങ്കുവെച്ചതോടെയാണ് ക്രൂരത പുറംലോകം അറിയുന്നത്.

സഹോദരിക്കൊപ്പം പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാനായി വീടിന് സമീപത്തെ വയലിലേക്ക് പോയ പെൺകുട്ടിയാണ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. അയൽക്കാരായ മൂന്ന് യുവാക്കൾ പെൺകുട്ടിയെ കടന്നുപിടിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇതോടെ ഒപ്പമുണ്ടായിരുന്ന സഹോദരി ഓടിരക്ഷപ്പെട്ട് വീട്ടിലെത്തി വിവരമറിയിച്ചു.തുടർന്ന് പെൺകുട്ടിയുടെ ബന്ധു വയലിൽ എത്തി നടത്തിയ തിരച്ചിലിലാണ് പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇദ്ദേഹത്തിന്റെ ബഹളം കേട്ടെത്തിയ നാട്ടുകാർ പ്രതികളിൽ രണ്ടുപേരെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.ഒരാൾ രക്ഷപ്പെട്ടു.ഏറെ ഭയന്നാണ് ഒമ്പതുവയസ്സുകാരി വന്നതെന്നും സഹോദരി എവിടെയാണെന്ന് കൃത്യമായി കാണിച്ചുനൽകാൻ പോലും അവൾക്ക് കഴിഞ്ഞിരുന്നില്ലെന്നും പെൺകുട്ടികളുടെ അമ്മാവൻ മാധ്യമങ്ങളോട് പ്രതികരിച്ചു. വയലിൽ എത്തിയപ്പോളാണ് മധ്യഭാഗത്തുനിന്ന് ഒരു മൊബൈൽഫ്ളാഷ് മിന്നുന്നത് ശ്രദ്ധയിൽപ്പെട്ടത്.

ഇതോടെ താൻ ബഹളംവെച്ച് അവിടേക്ക് ഓടി. അവർ മൂന്നുപേരുണ്ടായിരുന്നു. അവിടെ എത്തിയപ്പോളാണ് 14 വയസ്സുകാരിയെ നിലത്തുകിടക്കുന്ന നിലയിൽ കണ്ടത്. കുട്ടിയെ ബലാത്സംഗം ചെയ്ത് ദുപ്പട്ട കഴുത്തിൽ മുറുക്കിയാണ് കൊലപ്പെടുത്തിയത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പിന്നീട് രണ്ടുപ്രതികളെ പിടികൂടിയതെന്നും ബന്ധു പറഞ്ഞു.

അതേസമയം, കുടുംബത്തിന്റെ പരാതിയിൽ മൂന്നുപേർക്കെതിരേ കേസെടുത്തതായും ഇതിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായും റൂറൽ എസ്‌പി. ത്രിഗൻ ബൈസൺ അറിയിച്ചു. 22, 20 വയസ്സ് പ്രായമുള്ളവരാണ് അറസ്റ്റിലായത്. മൂന്നാമന്റെ പ്രായം 21 വയസ്സാണ്. രക്ഷപ്പെട്ട ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും ഇയാളെ ഉടൻ പിടികൂടാനാകുമെന്നും റൂറൽ എസ്‌പി. പറഞ്ഞു.

അതിനിടെ, പ്രതികളായ മൂന്നുപേരും സ്ഥിരം മദ്യപാനികളാണെന്നും ഇവർ ബന്ധുക്കളാണെന്നും നാട്ടുകാർ പറയുന്നു. ഒളിവിൽപോയ പ്രതി കൊല്ലപ്പെട്ട പെൺകുട്ടിയുടെ തൊട്ടടുത്ത വീട്ടിലാണ് താമസമെന്നും നാട്ടുകാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP