Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലൈംഗിക വിഡിയോയ്ക്ക് അടിമയായ പെൺകുട്ടികൾ മയക്കുമരുന്ന് കുത്തിവച്ച് രണ്ടാംക്ലാസുകാരിയെ ലൈംഗികമായി നാലു മാസം പീഡിപ്പിച്ചു; പതിനെട്ട് വയസ്സുള്ള ഒൻപതാംക്ലാസ് വിദ്യാർത്ഥിനി പൊലീസ് പടിയിൽ; ഒരാൾ ഒളിവിൽ; നടക്കുന്ന സംഭവമുണ്ടായത് ഡൽഹി മോട്ടി നഗറിലെ സ്‌കൂളിൽ

ലൈംഗിക വിഡിയോയ്ക്ക് അടിമയായ പെൺകുട്ടികൾ മയക്കുമരുന്ന് കുത്തിവച്ച് രണ്ടാംക്ലാസുകാരിയെ ലൈംഗികമായി നാലു മാസം പീഡിപ്പിച്ചു; പതിനെട്ട് വയസ്സുള്ള ഒൻപതാംക്ലാസ് വിദ്യാർത്ഥിനി പൊലീസ് പടിയിൽ; ഒരാൾ ഒളിവിൽ; നടക്കുന്ന സംഭവമുണ്ടായത് ഡൽഹി മോട്ടി നഗറിലെ സ്‌കൂളിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രണ്ടാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഒമ്പതാം ക്ലാസുകാരി അറസ്റ്റിൽ. ഡൽഹിയിലെ മോട്ടി നഗറിലെ സ്‌കൂളിലാണ് സംഭവം നടന്നത്. ഈ പഠിക്കുന്ന രണ്ട് വിദ്യാർത്ഥിനികൾ ചേർന്നാണ് രണ്ടാം ക്ലാസുകാരിയെ സ്‌കൂളിൽവച്ച് ലൈംഗിക പീഡനത്തിനിരയാക്കിയത്. ഇതിൽ ഒരാളെ പിടികൂടാനുണ്ടെന്ന് പൊലീസ് കമ്മീഷണർ ദീപേന്ദ്ര പതക് പറഞ്ഞു. കഴിഞ്ഞ നാല് മാസമായി ഇവർ കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തുവരികയായിരുന്നു. പിടികൂടാനുള്ളത് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെയാണ്.

പീഡനത്തിനിരയായ പെൺകുട്ടി ശനിയാഴ്ചയാണ് തന്റെ മാതാപിതാക്കളോട് സംഭവത്തെക്കുറിച്ച് പറയുന്നത്. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമത്തിനാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ വിദ്യാർത്ഥിനി പ്രായപൂർത്തിയെത്തിയ പെൺകുട്ടിയാണെന്ന് പൊലീസ് പറഞ്ഞു. അതായത് വിവിധ ക്ലാസുകളിൽ തോറ്റ് സ്‌കൂളിൽ പഠനം തുടർന്ന വിദ്യാർത്ഥിനിയാണ് സംഭവത്തിന് നേതൃത്വം നൽകിയത്. സ്‌കൂളിലെ മറ്റ് കുട്ടികളേയും സമാന രീതിയിൽ പീഡിപ്പിച്ചോ എന്ന സംശയം പൊലീസിനുണ്ട്.

രണ്ടാം ക്ലാസുകാരി കുറേ മാസമായി പ്രത്യേക രീതിയിലായിരുന്നു പ്രതികരിച്ച് പോന്നത്. ഇതിൽ വീട്ടുകാർക്ക് സംസയമുണ്ടായിരുന്നു. ഈ കുട്ടിയുടെ അച്ഛനും അമ്മയ്ക്കും കാഴ്ച ശക്തി കുറവുമായിരുന്നു. സ്‌കൂളിൽ പോകാനും മാസങ്ങളായി മടി കാട്ടിയിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം സ്‌കൂളിൽ നിന്ന് കരഞ്ഞെത്തിയ പെൺകുട്ടി പീഡനം പുറത്ത് പറയുകയായിരുന്നു. ഒൻപതിലും ഏഴിലും പഠിക്കുന്ന കുട്ടികൾ ലൈംഗികമായി അല്ലാതേയും പീഡിപ്പിച്ചു. മയക്കുമരന്ന് നൽകിയാണ് പീഡനമെന്ന സൂചനയുമുണ്ട്. വസ്ത്രങ്ങൾ മാറ്റിയ ശേഷം എന്തോ ശരീരത്തിൽ കുത്തിവയ്ക്കുമായിരുന്നു. അതിന് ശേഷം നഗ്നയായി രണ്ടാം ക്ലാസുകാരിക്കൊപ്പം ഡാൻസ് ചെയ്യുകയായിരുന്നു ഈ കുട്ടികളുടെ പതിവ്.

മാസങ്ങളായി അസ്വസ്ഥതകൾ പ്രകടിപ്പിക്കുമ്പോൾ കുട്ടി വയറുവേദനയാണ് കാരണമായി പറഞ്ഞത്. ഇതിന് ചികിൽസ നൽകിയെങ്കിലും കുട്ടിയിൽ മാറ്റമൊന്നും ഉണ്ടായില്ല. അതിനിടെയാണ് പീഡന കഥകൾ അറിയുന്നത്. ഇതോടെ പരാതിയുമായി സ്‌കൂൾ അധികൃതർക്ക് മുന്നിലെത്തി. എന്നാൽ അവർ കാര്യമായെടുത്തില്ലെന്നതാണ് വസ്തു. ഇതോടെ പൊലീസിന് പരാതി നൽകി. ഒൻപത് ക്ലാസുകാരിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പഠിക്കുന്നത് ഒൻപതിലാണെങ്കിലും പിടിയിലായ കുട്ടിക്ക് 18 വയസ്സായെന്ന് പൊലീസ് പറഞ്ഞു. ഇനി പിടികൂടാനുള്ളത് പതിനഞ്ചുകാരിയെയാണ്. അറസ്റ്റിലായ കുട്ടി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

ലൈംഗിക വിഡീയോയ്ക്ക് അടിമപ്പെട്ടാണ് രതിവൈകൃതങ്ങളിലേക്ക് ഈ കുട്ടികൾ നീങ്ങിയത്. ഇതിന്റെ ഇരയായിരുന്നു രണ്ടാം ക്ലാസിലെ കുട്ടിയെന്ന് പൊലീസ് പറയുന്നു. സ്‌കൂളിലെ പ്രിൻസിപ്പളിന്റെ സഹായത്തോടെയാണ് പ്രതിയായ രണ്ടാമത്തെ കുട്ടി രക്ഷപ്പെട്ടത്. പൊലീസ് എത്തുന്നതിന് മുമ്പ് സ്‌കൂളിൽ നിന്ന് ഈ കുട്ടിയെ രക്ഷിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP