Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ്എഫ്‌ഐ സ്ഥാനാർത്ഥിയായി മത്സരിക്കാൻ നോമിനേഷനുമായി വിദ്യാർത്ഥിനി; പിന്തിരിപ്പിക്കാൻ ആയുധങ്ങളുമായി പെൺകുട്ടിയുടെ അമ്മാവൻ അടക്കം ആറ് ബിജെപി-ആർഎസ്എസ് പ്രവർത്തകർ; പ്രതികൾക്കൊപ്പം കാറും ആയുധങ്ങളും കസ്റ്റഡിയിലെടുത്ത് പൊലീസ്; ബ്രണ്ണൻ കോളേജിൽ ചൊവ്വാഴ്ച നാടകീയ സംഭവങ്ങൾ

എസ്എഫ്‌ഐ സ്ഥാനാർത്ഥിയായി മത്സരിക്കാൻ നോമിനേഷനുമായി വിദ്യാർത്ഥിനി; പിന്തിരിപ്പിക്കാൻ ആയുധങ്ങളുമായി പെൺകുട്ടിയുടെ അമ്മാവൻ അടക്കം ആറ് ബിജെപി-ആർഎസ്എസ് പ്രവർത്തകർ; പ്രതികൾക്കൊപ്പം കാറും ആയുധങ്ങളും കസ്റ്റഡിയിലെടുത്ത് പൊലീസ്; ബ്രണ്ണൻ കോളേജിൽ ചൊവ്വാഴ്ച നാടകീയ സംഭവങ്ങൾ

രഞ്ജിത്ത് ബാബു

തലശ്ശേരി: ഗവ. ബ്രണ്ണൻ കോളജിൽ എസ്എഫ്‌ഐ സ്ഥാനാർത്ഥിയായി മത്സരിക്കാൻ നോമിനേഷൻ നൽകാനെത്തിയ വിദ്യാർത്ഥിനിയെ പിന്തിരിപ്പിക്കാൻ വേണ്ടി ആയുധങ്ങളുമായെത്തിയ അമ്മാവൻ ഉൾപ്പെടെയുള്ള ആറ് ബിജെപി-ആർഎസ്എസ് പ്രവർത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു. ഇന്നുരാവിലെയാണ് കോളജ് അങ്കണത്തിൽ കാറിൽ രണ്ട് കത്തി ഉൾപ്പെടെയുള്ള ആയുധങ്ങളുമായി എത്തിയത്. ആയുധങ്ങൾ ശ്രദ്ധയിൽപ്പെട്ട കോളജിലെ വിദ്യാർത്ഥികൾ പൊലിസിനെ അറിയിക്കുകയായിരുന്നു.

അമ്മാവനായ കണ്ണവം ഉഴിഞ്ഞാൽ ഹൗസിൽ എസ്. രാജേഷ് (40), സുഹൃത്തുക്കളായ കണ്ണവം വിഗ്‌നേശ്വരം ഹൗസിൽ പി. വിശാഖ് (27), കണ്ണവം കാവേരി ഹൗസിൽ പി. ശ്രീനേഷ് (30), കണ്ണവം തച്ചൻകണ്ടി ഹൗസിൽ വി. സനീഷ് (32), കണ്ണവം തൈക്കണ്ടി ഹൗസിൽ എൻ. നിഖിൽ (25), കണ്ണവം ശ്രീരാഗം ഹൗസിൽ ലിജിൻ (30) എന്നിവരെയാണ് ധർമ്മടം എസ്‌ഐ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മരുമകൾ എസ്.എഫ്.ഐ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് അമ്മാവനായ രാജേഷ് എതിരായിരുന്നു. നോകോളജിലെ രണ്ടാം വർഷ ചരിത്ര ബിരുദ വിദ്യാർത്ഥിനിയാണ് നോമിനേഷൻ സമർപ്പിക്കാനെത്തിയത്.

കെ.എൽ 58 ടി 2231 മാരുതി കാറിലാണ് ഇവർ ആയുധങ്ങളുമായെത്തിയത്. തുടർന്ന് ആയുധങ്ങളും കാറും പൊലിസ് കസ്റ്റഡിയിലെടുത്തു. അടുത്തമാസമാണ് ഗവ. ബ്രണ്ണൻ കോളജിൽ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. പ്രതികളെ ഇന്ന് തലശ്ശേരി കോടതിയിൽ ഹാജരാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP