1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
02
Thursday

കോകിലയെ കാറിടിച്ച് കൊന്ന കേസിലെ രണ്ട് പ്രതികളെ ഒരാഴ്ചയ്ക്ക് ശേഷം പിടികൂടി പൊലീസ്; പ്രതിയുടെ വീട്ടിൽ തന്നെ ഉണ്ടായിരുന്ന കാർ കണ്ടെത്താൻ വൈകിയതിലും ദുരൂഹത

September 20, 2016

കൊല്ലം: കൊല്ലം കോർപറേഷനിലെ ബിജെപി കൗൺസിലർ കോകില എസ്. കുമാറും അച്ഛൻ സുനിൽകുമാറും കാറിടിച്ച് മരിച്ച സംഭവത്തിൽ രണ്ടു പേർ കൂടി പൊലീസ് പിടിയിൽ. ജിറ്റു എന്ന സച്ചിൻ, രാജേഷ് എന്നിവരാണ് പിടിയിലായത്. അതിനിടെ അപകടത്തിനിടയാക്കിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. കാ...

കെപിഎൻ കമ്പനിയുടെ ബസുകൾ കത്തിച്ച 22 കാരി യുവതി 40 കോടി നഷ്ടം ഉണ്ടാക്കിയത് 100 രൂപയ്ക്കും ഒരു മട്ടൻ ബിരിയാണിക്കും വേണ്ടിയും; അറസ്റ്റിലായ ഭാഗ്യയുടെ അമ്മയുടെ മൊഴിയെടുത്ത് പൊലീസ്

September 20, 2016

ബംഗളൂരു: ബംഗളൂരുവിൽ തമിഴ്‌നാട് ആസ്ഥാനമായുള്ള കെ.പി.എൻ. ഗ്രൂപ്പിന്റെ 42 ബസുകൾ കത്തിക്കാൻ മുന്നിൽനിന്ന യുവതി നൂറു രൂപയ്ക്കും ഒരു പ്ലേറ്റ് ബിരിയാണിക്കും വേണ്ടിയാണു പ്രക്ഷോഭത്തിൽ പങ്കെടുത്തതെന്ന് അമ്മയുടെ വെളിപ്പെടുത്തൽ. ഗിരിനഗറിൽ കെ.പി.എൻ. ഗ്രൂപ്പിന്റെ ...

ലോട്ടറി വിൽപ്പനയ്ക്ക് എത്താതിരുന്നപ്പോൾ സംശയം തുടങ്ങി; അനുജന്റെ കല്യാണത്തിന് എത്താത്തപ്പോൾ വീട്ടുകാരോടു തിരക്കി; വീട്ടിലെ തർക്കങ്ങൾ അറിഞ്ഞപ്പോൾ പഞ്ചായത്ത് പ്രസിഡന്റു പരാതി നൽകി; പുതുപ്പരിയാരത്തെ മണികണ്ഠനെ സഹോദരങ്ങൾ കൊന്ന് സെപ്റ്റിക് ടാങ്കിൽ താഴ്‌ത്തിയ വിവരം പുറത്തായത് ഇങ്ങനെ

September 19, 2016

പാലക്കാട്: പുതുപ്പരിയാരം പഴയ പഞ്ചായത്ത് ഓഫീസിനു സമീപം സഹോദരനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഒളിപ്പിച്ച സംഭവം പുറത്തായത് പഞ്ചായത്ത് പ്രസിഡന്റ് എംകെ നാരായണന്റെയും നാട്ടുകാരുടേയും സമയോചിതമായ ഇടപെടലിനെതുടർന്ന്. സംശയം തോന്നിയ നാട്ടുകാരുടെ ഇടപെട...

വിജിലൻസ് റെയ്ഡിന് മുമ്പ് കെ ബാബുവിന്റെയും ഭാര്യയുടെയും ലോക്കറുകൾ കാലിയായി; ആസൂത്രിതമായി നീക്കിയതെന്ന് സൂചന; ബാങ്കിലെ സിസി ടിവി ദൃശ്യങ്ങളുടെ പകർപ്പ് വിജിലൻസിനു ലഭിച്ചു

September 19, 2016

കൊച്ചി: വിജിലൻസ് റെയ്ഡിനെത്തും മുമ്പ് മുന്മന്ത്രി കെ ബാബുവിന്റെയു ഭാര്യയുടെയും പേരിലുള്ള ബാങ്ക് ലോക്കറുകൾ കാലിയായതിനെ കുറിച്ച് അന്വേഷണം. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് വിജിലൻസ് റെയ്ഡ് നടത്തുന്നതിന് ഒരു മാസം മുൻപാണ് കെ ബാബുവിന്റെയും ഭാ...

സ്വത്ത് ഭാഗം വയ്ക്കുന്നതിന് തടസ്സമായി; എതിർത്ത മൂത്തയാളെ കൊന്ന് സെപ്റ്റിക് ടാങ്കിലിട്ടു; സഹോദരന്റെ കല്ല്യാണത്തിന് ചേട്ടനെ കാണാതായപ്പോൾ പഞ്ചായത്ത് പ്രസിഡന്റിന് സംശയമായി; പുതുപ്പരിയാരത്തെ മണികണ്ഠന്റെ കൊല പുറംലോകം അറിഞ്ഞത് ഇങ്ങനെ

September 19, 2016

പാലക്കാട്: സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് മദ്ധ്യവയസ്‌കനെ സഹോദരങ്ങൾ ചേർന്നു കൊലപ്പെടുത്തിയ ശേഷം മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളി. പുതുപ്പരിയാരം സ്വദേശി മണികണ്ഠന്റെ മൃതദേഹമാണ് സെപ്ടിക് ടാങ്കിൽ കണ്ടെത്തിയത്. ഈ മാസം അഞ്ചാം തീയതി മുതൽ മണികണ്ഠനെ കാണാനില്...

പ്രണയാഭ്യർത്ഥന തള്ളിയ സ്വാതിയെ വെട്ടിക്കൊലപ്പെടുത്തിയ രാംകുമാറിന്റെ ജയിലിലെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; വൈദ്യുതി കമ്പി കടിച്ച് ജീവനൊടുക്കിയെന്നത് തെറ്റെന്ന് വാദം; പൊലീസ് കൊന്നതെന്ന് ആരോപിച്ച് അഭിഭാഷകനും

September 19, 2016

ചെന്നൈ: പ്രണയാഭ്യർത്ഥന നിരസിച്ചെന്ന കാരണത്താൽ ചെന്നൈയിലെ ഐടി ജിവനക്കാരി സ്വാതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായിരുന്ന പ്രതി രാംകുമാർ ജയിലിൽ ആത്മഹത്യ ചെയ്‌തെന്ന പൊലീസ് വാദം വിശ്വസിക്കാതെ ബന്ധുക്കൾ രംഗത്ത്. രാകുമാർ ആത്മഹത്യ ചെയ്യുമെന്ന് കരുതു...

ദിലീപ് വീട് വച്ച് നൽകുമെന്ന് പറഞ്ഞു പാവപ്പെട്ട കുടുംബശ്രീ പ്രവർത്തകരിൽ നിന്നും 500 രൂപ വീതം പിരിച്ചു; നടന്റെ പരാതിയെ തുടർന്ന് പത്തനാപുരത്ത് ഒരാൾ അറസ്റ്റിൽ

September 19, 2016

പത്തനാപുരം: തട്ടിപ്പുകളുടെ സ്വന്തം നാടായ കേരളത്തിൽ നടൻ ദിലീപിന്റെ പേര് പറഞ്ഞൊരു തട്ടിപ്പ്. നടൻ ദിലീപിന്റെ നേതൃത്വത്തിൽ പാവപ്പെട്ടവർക്ക് വീട് വച്ചു നടത്തുനന മെഗാ പദ്ധതി പ്രഖ്യാപിച്ചപ്പോൾ അതിൽ തട്ടിപ്പിനുള്ള സാധ്യത തേടിയ വ്യക്തിയാണ് പത്തനാപുരത്ത് അറസ്റ...

കുട്ടികളില്ലാത്ത ദമ്പതിമാർക്കു കുട്ടികളുണ്ടാകാൻ ഭാര്യയ്ക്കു പ്രത്യേക പൂജ; ചെലവിന്റെ പേരിൽ തട്ടുന്നത് ആഭരണങ്ങളും പണവും; വന്ധ്യതാ ചികിത്സയുടെ പേരിൽ നിരവധി പേരെ കബളിപ്പിച്ച പൊന്നാനി സ്വദേശിയായ പൂജാരി പീഡനശ്രമത്തിന് അറസ്റ്റിൽ

September 18, 2016

മലപ്പുറം: വന്ധ്യത പരിഹരിക്കാമെന്ന് പറഞ്ഞ് പണവും സ്വർണവും തട്ടി പീഡനം നടത്തുന്ന പൂജാരി അറസ്റ്റിൽ. കുട്ടികളില്ലാത്ത ദമ്പതികൾക്ക് കുട്ടികളുണ്ടാകുമെന്ന് ധരിപ്പിച്ച് പണവും സ്വർണവും തട്ടുകയും പിന്നീട് ആളൊഴിഞ്ഞ മുറിയിൽ വിളിച്ചു വരുത്തി പീഡനം പതിവാക്കിയ പൂജാ...

ജിഷയെ കൊന്നത് അമീറുൽ അല്ല, സുഹൃത്ത് അനാറുൽ; കൊലപാതക സമയത്ത് കൂടെ അമീറുലും ഉണ്ടായിരുന്നു; ജയിലിൽവച്ച് കണ്ടപ്പോഴും അമീറുൽ ഇക്കാര്യം പറഞ്ഞതായി സഹോദരൻ ബദറുൽ ഇസ്ലാമും പ്രതിഭാഗം വക്കീലും; പഴുതുകളില്ലാത്ത കുറ്റപത്രത്തിലെ ബലക്കുറവുകൾ നിയമവിദഗ്ധരും പരിശോധിക്കുന്നു

September 18, 2016

തിരുവനന്തപുരം: ജിഷയെ കൊന്നത് അമീറുൽ ഇസ്ലാം അല്ലെന്നും സുഹൃത്തായ അനാറുൽ ഇസ്ലാമാണെന്നും വെളിപ്പെടുത്തലുമായി അമീറുലിന്റെ സഹോദരൻ ബദറുൽ ഇസഌമും അമീറുലിന്റെ അഡ്വക്കേറ്റ് രാജനും. കേസിൽ അമീറുൽ മാത്രമാണ് പ്രതിയെന്നും പഴുതുകളില്ലാത്തതെന്നും വ്യക്തമാക്കി അന്വേഷണ...

ബലാത്സംഗം തെളിയിച്ചാലും കൊലപാതകം തെളിയിക്കാൻ സാധ്യത കുറവ്; ഏഴ് മുതൽ 12 വർഷം വരെ തടവുമായി അമീറുൾ മടങ്ങുമോ? കുറ്റപത്രത്തിൽ സൗമ്യയുടെ അതേവിധി തന്നെ ജിഷയ്ക്കുമെന്ന സൂചനകൾ ഏറെ; ദൃക്‌സാക്ഷികളില്ലാത്ത കേസിൽ പ്രോസിക്യൂഷന്റെ ആത്മവിശ്വാസം ഈ പത്ത് കണ്ടെത്തലുകൾ

September 18, 2016

കൊച്ചി: സൗമ്യ വധക്കേസിന്റെ അവസ്ഥ തന്നെയാണോ കേരളത്തെ പിടിച്ചുകുലുക്കിയ പെരുമ്പാവൂർ ജിഷ വധക്കേസിലും ഉണ്ടാകുക? കേരളാ പൊലീസിലെ ഉദാസീനമായ അന്വേഷണമാണ് ജിഷ കേസിലെന്ന ആരോപണങ്ങൾ കൂടിയാകുമ്പോൾ ആർക്കും പ്രതി അമീറുൾ ഇസ്ലാം ശിക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയില്ല. ബലാ...

ആഴ്ചയിൽ ഏഴുദിവസവും റോയൽ മെനു; ചിക്കനും മട്ടനും ഇല്ലാതെ ഗോവിന്ദച്ചാമിക്ക് ആഹാരം ഇറങ്ങില്ല; മെലിഞ്ഞുണങ്ങിയ ജയിലിലെ വില്ലൻ കഠിനതടവിൽ കൊഴുത്തുരുണ്ടത് എങ്ങനെ? ഇഷ്ടഭക്ഷണം എത്തിക്കാൻ കാശിറക്കിയപ്പോൾ യൂണിഫോമിട്ട പാറാവുകാരും സപ്ലൈയർമാരായി

September 17, 2016

കണ്ണൂർ: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്കു ജയിലിൽ സുഖജീവിതം തന്നെ. കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയതോടെ അക്ഷരാർഥത്തിൽ സുഖജീവിതം തന്നെയാണു ഗോവിന്ദച്ചാമിക്ക്. ആഴ്ചയിൽ ആറുദിവസവും റോയൽ മെനുവാണ് ഗോവിന്ദച്ചാമിക്ക്. ചിക്കനും മട്ടന...

ജിഷയെ കീഴ്‌പ്പെടുത്താനെത്തി, എതിർത്തപ്പോൾ ആയുധം പ്രയോഗിച്ചു, രഹസ്യഭാഗത്തു കുത്തിയത് സ്വഭാവവൈകൃതം മൂലം; ജിഷയുടെ വീട്ടിൽ കാണപ്പെട്ട മൂന്നാമന്റെ വിരലടയാളത്തെ കുറിച്ച് കുറ്റപത്രത്തിൽ പരാമർശമില്ല; അമീറിന്റെ സുഹൃത്ത് അനാറുളിന്റെ തിരോധാനം പ്രതിഭാഗത്തിനുള്ള പഴുതായി മാറുമെന്ന് ആശങ്ക: സൗമ്യ വധക്കേസിലെ വീഴ്‌ച്ച ജിഷ വധക്കേസിലും ആവർത്തിക്കുമോ?

September 17, 2016

കോതമംഗലം: സൗമ്യവധക്കേസിന്റെ ദുരന്തം തന്നെ ജിഷ വധക്കേസിലും ആവർത്തിക്കുമെന്ന ആശങ്ക ഉയർത്തുന്നതാണ് ജിഷക്കേസിൽ പൊലീസ് ഇന്നു സമർപ്പിച്ച കുറ്റപത്രം സംബന്ധിച്ചു പുറത്തുവന്ന സൂചനകൾ. പഴുതടച്ചൊരു കുറ്റപത്രമാണ് സമർപ്പിച്ചതെന്ന് അന്വേഷണ സംഘം വാദിക്കുമ്പോൾ തന്നെയ...

അവിഹിത ആരോപിച്ച് സദാചാര പൊലീസ് ചമഞ്ഞു ചെന്നപ്പോൾ മുളകുപൊടി എറിഞ്ഞ് ഓടിച്ചതിന്റെ പ്രതികാരമായി രണ്ടു വർഷത്തിനു ശേഷം കൊലപാതകം: ചിറ്റാറിൽ വിനോദെന്ന ചെറുപ്പക്കാരനെ മർദിച്ചുകൊന്ന സംഘം പിടിയിൽ

September 17, 2016

പത്തനംതിട്ട: രണ്ടു വർഷം മുൻപുണ്ടായ സംഭവത്തിനു കാത്തിരുന്ന് പ്രതികാരം ചെയ്ത യുവാക്കൾ കൊലക്കുറ്റത്തിന് അറസ്റ്റിൽ. അവിഹിത ബന്ധം ആരോപിച്ച് യുവാവിനെ പിന്തുടർന്ന് സദാചാരപ്പൊലീസ് ചമഞ്ഞ് വിരട്ടാൻ ശ്രമിച്ചപ്പോൾ മുളകുപൊടി എറിഞ്ഞ് ഓടിച്ചതിന്റെ പ്രതികാരമായി യുവാ...

ജേക്കബ് തോമസിന്റെ വലയിൽ കെ സി ജോസഫ് വീഴില്ല; മുൻ മന്ത്രിക്ക് അഞ്ച് വർഷം മുമ്പത്തെ വരുമാനത്തേക്കാൾ 36 ലക്ഷം കുറവെന്ന് വിജിലൻസ് കണ്ടെത്തൽ; ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനെതിരെയുള്ള കേസ് എഫ്‌ഐആർ ഇടാതെ തള്ളിക്കളഞ്ഞു

September 17, 2016

കണ്ണൂർ: യുഡിഎഫ് സർക്കാറിന്റെ കാലത്ത് അഴിമതി നടത്തി കോടികൾ സമ്പാദിച്ചു കൂട്ടിയ മന്ത്രിമാർ ഇപ്പോൾ വെള്ളം കുടുക്കുകയാണ്. മുൻ രോഗ്യമന്ത്രി ശിവകുമാർ അടക്കമുള്ളവർ കടുത്ത അഴിമതി ആരോപണം നേരിട്ടപ്പോൾ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ കെ ബാബുവിന് മേൽ വിജിലൻസ് ശരിക്...

ആദ്യ ഭാര്യയിൽ ഉണ്ടായ മക്കളോടാണ് സ്‌നേഹക്കൂടുതൽ എന്ന് പറഞ്ഞ് രണ്ടാം ഭാര്യ വെട്ടിക്കൊന്നത് ഭർത്താവിനെയും മകനെയും; രണ്ടാമത്തെ കുട്ടിയും ഗുരുതരാവസ്ഥയിൽ: ആന്ധ്രയിൽ കൊല്ലപ്പെട്ട മലയാളിയുടെയും മകന്റെയും മൃതദേഹങ്ങൾ നാട്ടിലേക്ക്

September 17, 2016

തൃശ്ശൂർ: നിസ്സാരമായി ഒതുങ്ങേണ്ട കുടുംബപ്രശ്‌നം വഷളായപ്പോൾ പൊളിഞ്ഞത് രണ്ട് ജീവനുകൾ. ആന്ധ്രയിലെ കടപ്പ ജില്ലയിൽ വച്ച് മലയാളികളായ അച്ഛനും മകനുമാണ് രണ്ടാം ഭാര്യയുടെ കുത്തേറ്റ് മരിച്ചത്. തൃശ്ശൂർ ചിറ്റഞ്ഞൂർ സ്വദേശിയായ സ്രാമ്പിക്കൽ സുരേഷ് (46), മൂത്ത മകൻ സുഷ...

MNM Recommends

Loading...
Loading...