Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിണങ്ങിയ ഭാര്യയെ തിരികെ വിളിക്കാൻ വന്നപ്പോൾ തടസ്സം പറഞ്ഞത് പകയായി; 54 കാരിയെ നടുറോഡിൽ വെട്ടിക്കൊന്ന് സഹോദരി ഭർത്താവ്; കൊല്ലപ്പെട്ടത് തൊടുപുഴ വെങ്ങല്ലൂർ സ്വദേശി; പ്രതി വാഴക്കുളത്ത് കീഴടങ്ങി

പിണങ്ങിയ ഭാര്യയെ തിരികെ വിളിക്കാൻ വന്നപ്പോൾ തടസ്സം പറഞ്ഞത് പകയായി; 54 കാരിയെ നടുറോഡിൽ വെട്ടിക്കൊന്ന് സഹോദരി ഭർത്താവ്; കൊല്ലപ്പെട്ടത് തൊടുപുഴ വെങ്ങല്ലൂർ സ്വദേശി; പ്രതി വാഴക്കുളത്ത് കീഴടങ്ങി

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ: 54-കാരിയെ സഹോദരി ഭർത്താവ് നടുറോഡിൽ വെട്ടിക്കൊന്നു. ഇന്ന് വൈകിട്ട് 7 മണിയോടെ വെങ്ങല്ലൂർ ഗുരു ഐ.ടി.സി റോഡിലാണ് സംഭവം. വെങ്ങല്ലൂർ കളരിക്കുടിയിൽ ഹലീമ(54)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൂത്ത സഹോദരിയുടെ ഭർത്താവ് ചന്തക്കുന്ന് സ്വദേശി ഷംസുദ്ദീൻ(64) കൃത്യത്തിന് ശേഷം വാഴക്കുളം പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി.

വെങ്ങല്ലൂരിൽ പുതുതായി നിർമ്മിക്കുന്ന വീട്ടിൽ നിന്നും ഇരട്ട സഹോദരിയുടെ വീട്ടിലേക്ക് ഹലീമ തിരികെ വരും വഴി വഴിയിൽ കാത്തുനിന്ന ഷംസുദ്ദീൻ വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു. തലയിലടക്കം ശരീരത്തിൽ നിരവധി വെട്ടുകൾ ഏറ്റിട്ടുണ്ട്. തുടർന്ന് ഇവർ തൊട്ടടുത്ത വീട്ടിലേക്ക് പ്രാണരക്ഷാർഥം ഓടിക്കയറിയുകയായിരുന്നു.

പൊലീസെത്തിയാണ് അവശ നിലയിലായ ഹലീമയെ ആശുപത്രിയിലെത്തിച്ചത്. ഷംസുദ്ദീനും ഭാര്യയും തമ്മിൽ രണ്ടുവർഷമായി അകന്നു കഴിയുകയായിരുന്നു. അടുത്തിടെ ഭാര്യയെ തിരികെ വിളിക്കാൻ ഷംസുദ്ദീൻ എത്തിയപ്പോൾ ഹലീമ തടസ്സവാദങ്ങൾ നിരത്തിയെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് കൊല നടത്തിയതെന്നും ഷംസുദ്ദീൻ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

ഭർത്താവ് നേരത്തെ മരണപ്പെട്ട ഹലീമ വെങ്ങല്ലൂരുള്ള ഇരട്ട സഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇവിടേക്ക് വരും വഴിയായിരുന്നു കൊലപാതകം. വാഴക്കുളത്ത് കീഴടങ്ങിയ ഷംസുദ്ദീനെ പിന്നീട് തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.
ഹലീമയുടെ മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മക്കൾ ഉമ്മകൊലുസു, യൂനിസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP