Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വളരെ ദുർബലനാണെന്ന കളിയാക്കൽ കേട്ട് വളർന്നതോടെ തീരുമാനിച്ചത് തന്റെ ശക്തി ലോകത്തെ അറിയിക്കണമെന്ന്; അപരിചിതരെ മദ്യം കഴിക്കാൻ ക്ഷണിച്ച ശേഷം കൊലപ്പെടുത്തിയത് കഴുത്തറുത്ത്; കൊലപാതകത്തിന് ശേഷം എപ്പോഴും ഒപ്പം കരുതുന്ന വെള്ളമെടുത്ത് കൈ കഴുകും; സൈക്കോ സീരിയൽ കില്ലർ മുഹമ്മദ്​ റജിയുടെ ജീവിതകഥ ഇങ്ങനെ

വളരെ ദുർബലനാണെന്ന കളിയാക്കൽ കേട്ട് വളർന്നതോടെ തീരുമാനിച്ചത് തന്റെ ശക്തി ലോകത്തെ അറിയിക്കണമെന്ന്; അപരിചിതരെ മദ്യം കഴിക്കാൻ ക്ഷണിച്ച ശേഷം കൊലപ്പെടുത്തിയത് കഴുത്തറുത്ത്; കൊലപാതകത്തിന് ശേഷം എപ്പോഴും ഒപ്പം കരുതുന്ന വെള്ളമെടുത്ത് കൈ കഴുകും; സൈക്കോ സീരിയൽ കില്ലർ മുഹമ്മദ്​ റജിയുടെ ജീവിതകഥ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ഗുഡ്​ഗാവ്​: തുടർച്ചയായ മൂന്ന് ദിവസം കൊണ്ട് ക്രൂരമായ മൂന്ന് കൊലപാതകങ്ങൾ നടത്തിയ യുവാവിനെ പിടികൂടിയതോടെ ചുരുളഴിയുന്നത് സൈക്കോ സീരിയൽ കില്ലറിന്റെ ജീവിത കഥ. ഇതുവരെ ആകെ 10 കൊലപാതകങ്ങൾ നടത്തിയ ബിഹാർ സ്വദേശിയായ 22-കാരനെ ഗുരുഗ്രാം പൊലീസാണ് പിടികൂടിയത്. ഒരാഴ്ച മുമ്പ് ഗുരുഗ്രാമിലെ സെക്ടർ 29, സെക്ടർ 47 എന്നിവിടങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെട്ട സംഭവങ്ങളിൽ നടത്തിയ അന്വേഷണമാണ് 22-കാരനായ മുഹമ്മദ്​ റജിയെ കുടുക്കിയത്. തലയില്ലാത്ത മൃതദേഹത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിനൊടുവിൽ​ ബിഹാർ സ്വദേശിയായ യുവാവ് പിടിയിലാകുകയായിരുന്നു. കുറ്റകൃത്യം ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്നതായും താൻ ആരാണെന്നും എന്താണെന്നും ലോകത്തെ കാണിക്കാനാണ്​ അരുംകൊലകൾ ചെയ്​തതെന്നും പ്രതി പൊലീസിനോട്​ പറഞ്ഞു.

അപരിചിതരായിരുന്നു ഇയാളുടെ കൊലക്കത്തിക്കിരയായത്. ചെറുപ്പകാലത്ത്​ നേരിടേണ്ടി വന്ന അവഹേളനങ്ങൾക്കൊടുവിൽ തന്റെ വ്യക്തിത്വം ലോകത്തിന്​ മുമ്പിൽ തെളിയിക്കുന്നതിനായാണ്​ കൊലപാതകങ്ങൾ നടത്തിയതെന്ന്​ പ്രതിയായ മുഹമ്മദ്​ റജി തുറന്നു പറഞ്ഞു. ഗുഡ്​ഗാവിലെ ഇഫ്​​കോ ചൗകിൽ വച്ചാണ്​ ഇയാൾ​ പിടിയിലായത്​. നവംബർ 23, 24, 25 തിയതികളിൽ നടന്ന കൊലപാതകങ്ങൾക്ക്​ പിന്നിൽ താനാണ്​ പ്രതി സമ്മതിച്ചതായി പൊലീസ്​ പറഞ്ഞു.

ഇരകളുമായി സൗഹൃദം സ്​ഥാപിച്ച ശേഷം മദ്യം കഴിക്കാൻ ക്ഷണിച്ച ശേഷം കുത്തിക്കൊലപ്പെടുത്തുകയാണ്​ പതിവെന്ന്​ പൊലീസ്​ പറഞ്ഞു. തുടർന്ന് ഇവരുടെ പക്കലുള്ള വിലപിടിപ്പുള്ള വസ്തുക്കൾ കൈക്കലാക്കിയ ശേഷം മൃതദേഹം ഒഴിഞ്ഞ പ്രദേശങ്ങളിൽ ഉപേക്ഷിക്കാറാണ് പതിവ്. നവംബർ 23ന്​ ലെഷർ വാലി പാർക്കിന്​ സമീപത്ത്​ വച്ചായിരുന്നു ആദ്യ കൊലപാതകം. പിറ്റേദിവസം​ ഗുഡ്​ഗാവ്​ സെക്​ടർ 40ലെ സെക്യൂരിറ്റി ജീവനക്കാരനാണ്​ കൊലക്കത്തിക്ക്​ ഇരയായത്​. നവംബർ 23ന്​ 26കാരനായ രാകേഷ്​ കുമാറാണ്​ കൊല്ലപ്പെട്ടത്​.

സെക്​ടർ 47ലായിരുന്നു രാകേഷ്​ കുമാറിന്റെ മൃതദേഹം ശിര​ച്ഛേദം ചെയ്​ത നിലയിൽ കണ്ടെത്തിയത്​. പിടിയിലായ പ്രതിയെ ചോദ്യം ചെയ്ത ശേഷമാണ്​ ഇയാളുടെ തലഭാഗം കണ്ടെത്താനായത്​. ഇരയുടെ തൊണ്ട മുറിച്ചപ്പോൾ രക്തസ്രാവമുണ്ടായതായും ഇതേത്തുടർന്ന്​ അയാളുടെ തല മുറിച്ച്​ കൻഹായ്​ ഗ്രാമത്തിന്​ സമീപത്തെ ആളൊഴിഞ്ഞ സ്​ഥലത്ത്​ ഉപേക്ഷിക്കുകയായിരുന്നുവെന്നും പ്രതി വെളിപ്പെടുത്തി.

'കുട്ടിക്കാലം മുതൽ എനിക്ക് ഒന്നും മനസ്സിലാകുമായിരുന്നില്ല. നീ വളരെ ദുർബലനാണെന്നും നിന്നെ കൊണ്ട്​ എന്തുചെയ്യാൻ സാധിക്കുമെന്നും പലരും ചോദിക്കുന്നുണ്ടായിരുന്നു. എന്നെ കൊണ്ട്​ എന്ത്​ ചെയ്യാൻ സാധിക്കുമെന്ന്​ ലോകത്തെ കാണിക്കാൻ തന്നെ ഞാൻ വിചാരിച്ചു' -ചോദ്യം ചെയ്യലിനിടെ മുഹമ്മദ്​ റജി പൊലീസിനോട്​ പറഞ്ഞു.

എവിടെ പോകുമ്പോഴും കൈയിലൊരു വെള്ളക്കുപ്പി കരുതുന്നതും ഇയാളുടെ ശീലമായിരുന്നു. കൃത്യം നടത്തിക്കഴിഞ്ഞാൽ വെള്ളം ഉപയോഗിച്ച് കൈ കഴുകി വൃത്തിയാക്കിയതിന് ശേഷമേ റജി മടങ്ങുകയുള്ളൂ. കൊലപാതകം നടത്തിയ സ്ഥലങ്ങൾ യാതൊരു ഭാവവ്യത്യാസവുമില്ലാതെ വീണ്ടും സന്ദർശിക്കുകയും ചെയ്തിരുന്നു. മയക്കുമരുന്നിനും മദ്യത്തിനും അടിമയായ ഇയാൾ, കൊലപ്പെടുത്തുന്നവരെ കവർച്ചയ്ക്കിരയാക്കുന്നതും പതിവായിരുന്നു. മദ്യം വാങ്ങാനായിരുന്നു ഈ പണം ഉപയോഗിച്ചിരുന്നത്. ഒക്ടോബർ മുതലാണ് ഗുരുഗ്രാമിലും സമീപപ്രദേശങ്ങളിലും താൻ കൊലപാതകങ്ങൾ നടത്തിയതെന്നായിരുന്നു പ്രതിയുടെ വെളിപ്പെടുത്തൽ. വെറും തമാശയ്ക്ക് വേണ്ടി തുടങ്ങിയ ക്രൂരതയിൽ ആനന്ദം കണ്ടെത്തിയതോടെ അത് തുടർന്നു.

250 മുതൽ 300 സി.സി.ടി.വി കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ്​ പ്രതിയെ പൊലീസ്​ വലയിലാക്കിയത്​. ഡൽഹിയിലും ഗുഡ്​ഗാവിലുമായി നടന്ന 10ഓളം ​െകാലപാതകങ്ങളിൽ ഇയാൾക്ക്​ പങ്കുള്ളതായി സംശയിക്കുന്നതായും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ്​ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP