Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

യുവതി കാമുകനുമൊത്ത് താമസിക്കാനെത്തിയത് ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധനായ ബന്ധുവിന്റെ വീട്ടിൽ; 22കാരി ബലാത്സം​ഗത്തിനിരയായത് മദ്യപിച്ച് ലക്കുകെട്ടതോടെയും; 80കാരനായ വൃദ്ധനെതിരെ പരാതിയുമായി യുവതി

യുവതി കാമുകനുമൊത്ത് താമസിക്കാനെത്തിയത് ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധനായ ബന്ധുവിന്റെ വീട്ടിൽ; 22കാരി ബലാത്സം​ഗത്തിനിരയായത് മദ്യപിച്ച് ലക്കുകെട്ടതോടെയും; 80കാരനായ വൃദ്ധനെതിരെ പരാതിയുമായി യുവതി

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: ബന്ധുവായ വൃദ്ധൻ ബലാത്സം​ഗം ചെയ്തെന്ന പരാതിയുമായി യുവതി. വിവാഹ മോചിതയായ 22കാരിയാണ് ബന്ധുവായ 80കാരൻ മദ്യം നൽകിയ ശേഷം തന്നെ ബലാത്സം​ഗം ചെയ്തെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്. തെലങ്കാനയിലെ ബഞ്ചാര ഹിൽസിൽ ‍ആണ് സംഭവം. ഏപ്രിൽ മൂന്നിനാണ് താൻ ബലാത്സം​ഗത്തിനിരയായതെന്നാണ് കഴിഞ്ഞ വെള്ളിയാഴ്‌ച്ച പൊലീസിന് നൽകിയ പരാതിയിൽ യുവതി ആരോപിക്കുന്നു.

22കാരിയായ യുവതി വിവാഹമോചിതയാണ്. ഇതിനിടയിൽ മറ്റൊരു യുവാവുമായി യുവതി അടുപ്പത്തിലായി. ഇയാൾക്കൊപ്പമാണ് ഇവർ ബന്ധുവായ വൃദ്ധന്റെ വീട്ടിൽ എത്തിയത്. ഇയാൾ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. തങ്ങൾക്ക് ഒരുമിച്ച് താമസിക്കാനുള്ള സൗകര്യം ഒരുക്കിത്തരണമെന്ന് ഇവർ വൃദ്ധനോട് ആവശ്യപ്പെട്ടു. സന്തോഷത്തോടെ ഇരുവരെയും സ്വീകരിച്ച വൃദ്ധൻ യുവതിയേയും ആൺ സുഹൃത്തിനെയും മദ്യം കഴിക്കാൻ ക്ഷണിച്ചു. മൂവരും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും യുവതിയും കാമുകനും അബോധാവസ്ഥയിലാകുകയുമായിരുന്നു. ഈ സമയം വൃദ്ധൻ തന്നെ ബലാത്സം​ഗം ചെയ്തെന്നാണ് യുവതി ആരോപിക്കുന്നത്. എന്നാൽ വീട്ടിലെത്തിയ യുവതി തന്റെ വിലകൂടിയ വാച്ച് മോഷ്ടിച്ചുവെന്ന പരാതിയുമായി 80കാരനും പൊലീസിനെ സമീപിച്ചിട്ടുണ്ട്.

യുവതിയുടെ പരാതിയിൽ വൃദ്ധനെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും ബഞ്ചാരഹിൽസ് ഇൻസ്‌പെക്ടർ കലിംഗ റാവു പറഞ്ഞു. ഭർത്താവുമായി പിരിഞ്ഞ് താമസിക്കുന്ന യുവതി ഏപ്രിൽ ആദ്യം ഒരു ആൺസുഹൃത്തിനെയും കൂട്ടി ബന്ധുവായ വൃദ്ധന്റെ വീട്ടിലെത്തി. വൃദ്ധൻ തന്റെ വീട്ടിൽ ഇവർക്ക് താമസ സൗകര്യവും നൽകി. വീട്ടിൽ വച്ച് തനിക്കും സുഹൃത്തിനും വൃദ്ധൻ മദ്യം നൽകിയെന്നും മദ്യലഹരിയിലായിരുന്ന തന്നെ ബലാത്സംഗം ചെയ്തുവെന്നുമാണ് യുവതി പരാതിയിൽ പറയുന്നത്. എന്നാൽ സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന നിലപാടിലാണ് പൊലീസ്.

യുവതി പരാതിപ്പെട്ടതിനു തൊട്ടുപിന്നാലെ വൃദ്ധനും പൊലീസിനെ സമീപിച്ചു. തന്റെ കൈവശമുണ്ടായിരുന്ന വിലകൂടിയ വാച്ച് യുവതി മോഷ്ടിച്ചെന്നും പരാതിയിൽ പറയുന്നു. ഏപ്രിൽ മൂന്നിനാണ് ബലാത്സംഗത്തിന് ഇരയായതെന്ന് യുവതി പറയുന്നുണ്ടെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവർ പരാതി നൽകിയത്. പരാതിയുടെ നിജസ്ഥിതി ബോധ്യപ്പെട്ട ശേഷം മാത്രമേ അറസ്റ്റുണ്ടാകൂ എന്ന നിലപാടിലാണ് പൊലീസ്. എന്തുകൊണ്ടാണ് യുവതി പരാതി നൽകാൻ ഇത്രയും താമസിച്ചത് എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP