Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202121Tuesday

കൊരട്ടിയിൽ വൻ കഞ്ചാവ് വേട്ട; ആന്ധ്രയിൽ നിന്ന് മൊത്ത വിതരണത്തിനായി കൊണ്ടുവന്നത് 211 കിലോ; ചില്ലറ വിപണിയിൽ നാലുകോടിയോളം വില; സമീപകാലത്തെ കേരള പൊലീസിന്റെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിൽ ഒന്നാണ് ഇതെന്ന് എസ്‌പി ജി.പൂങ്കുഴലി

കൊരട്ടിയിൽ വൻ കഞ്ചാവ് വേട്ട; ആന്ധ്രയിൽ നിന്ന് മൊത്ത വിതരണത്തിനായി കൊണ്ടുവന്നത് 211 കിലോ; ചില്ലറ വിപണിയിൽ നാലുകോടിയോളം വില; സമീപകാലത്തെ കേരള പൊലീസിന്റെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിൽ ഒന്നാണ് ഇതെന്ന് എസ്‌പി ജി.പൂങ്കുഴലി

ആർ പീയൂഷ്

തൃശൂർ: ആന്ധ്രയിൽ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മൊത്തവിതരണത്തിനായി കൊണ്ടുവന്ന 211 കിലോ കഞ്ചാവ് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ജി. പൂങ്കുഴലി. ഐപിഎസി ന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കൊരട്ടി പൊലീസും ചേർന്നു പിടികൂടി.

ഇതരസംസ്ഥാനങ്ങളിൽ നിന്നും വിവിധ മാർഗങ്ങളിലൂടെ കേരളത്തിലേക്ക് കഞ്ചാവ് തുടങ്ങിയ ലഹരിസാധനങ്ങൾ വൻതോതിൽ എത്തുന്നുണ്ടെന്ന വിവരത്തെതുടർന്ന് സംസ്ഥാന പൊലീസ് മേധാവി കർശനനിരീക്ഷണത്തിന് നിർദ്ദേശം നൽകിയിരുന്നു.
ഇതിനെത്തുടർന്നു

പൂങ്കുഴലി ഐപിഎസി ന്റെ മേൽനോട്ടത്തിൽ തൃശൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ തുടർച്ചയായ നിരീക്ഷണത്തിന് ശേഷം സംശയമുള്ള വാഹനങ്ങൾ നിരന്തരമായി പരിശോധിച്ചതിൽ നിന്നുമാണ് കഞ്ചാവ് കടത്തിക്കൊണ്ടുവരുന്ന വാഹനങ്ങൾ മനസിലായത്. ലോറിയിലും കാറിലുമായാണ് പ്രതികൾ 211 കിലോ കഞ്ചാവ് കൊണ്ടുവന്നിരുന്നത്.

വാഹനം കൊരട്ടിയിൽ എത്തിയപ്പോൾ പൊലീസ് സംഘം സംശയിക്കുന്ന ലോറി പരിശോധിച്ചപ്പോഴാണ് ലോറിയുടെ പുറകിൽ സംശയം തോന്നിപ്പിക്കാത്ത രീതിയിൽ ടാർപ്പായ ഇട്ട് മൂടിയ നിലയിൽ കഞ്ചാവ് ഒളിപ്പിച്ചതായി കണ്ടെത്തിയത്. ലോക് ഡൗൺ കാലഘട്ടമായതിനാൽ റോഡിൽ പൊലീസ് ചെക്കിങ് ഉള്ളതിനാൽ കഞ്ചാവുമായി പോകുവാൻ ഇവർ ഒരു പൈലറ്റ് വാഹനമായി ഇഗ്‌നിസ് കാറും ഒരുക്കിയിരുന്നു. പിടികൂടിയ ലോറിയിലെ പ്രതികളിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് ഇഗ്‌നിസ് കാറും തന്ത്രപരമായി പിടികൂടിയപ്പോഴാണ് കാറിൽ നിന്നും കഞ്ചാവ് കണ്ടെടുക്കുവാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞത്.

കഞ്ചാവുമായി പ്രതികളായ 1.ജോസ്@കോഴിജോസ്, 40 വയസ്,ആലപ്പാട് പൊന്തേക്കൻ വീട്, എൽതുരുത്ത്, ലാലൂർ, 2.സുബീഷ്,42 വയസ്,വലിയവീട്ടിൽ വീട്,മണ്ണുത്തി, തൃശൂർ.3.മനീഷ് N. M, 23 വയസ്,S/O മണികണ്ഠൻ, വേണാട്ടു പറമ്പിൽ വീട്, നന്നാട്ടുകുളം വടക്കെത്തറ, പഴയന്നൂർ, തൃശൂർ.4.സുരേഷ്,35 വയസ്, തേനി, തമിഴ്‌നാട്.5.രാജീവ്,42 വയസ്,
തേമനാ വീട്, താണിക്കുടം, കുണ്ടുകാട്,തൃശൂർ. എന്നിവരെ തൃശൂർ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് DYSP ഷാജ് ജോസ്.C, ചാലക്കുടി DYSP സന്തോഷ്.C. R , കൊരട്ടി ISHO B. K .അരുൺ, തൃശൂർ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് S I മുഹമ്മദ് റാഫി.M. P, SI ഷാജു എടുത്താടൻ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ ASI മാരായ ജയകൃഷ്ണൻ,ഷൈൻ. T. R, സീനിയർ സിവിൽ പൊലീസ് ഓഫീസർ മാരായ സൂരജ്.വി. ദേവ്,ലിജു ഇയ്യാനി, രഞ്ജിത്.V. R, CPO മാരായ ഷറഫുദ്ദീൻ, മാനുവൽ, സജി, ജിബിൻ, നിതീഷ്, തൃശൂർ റൂറൽ സൈബർ സെൽ ഉദ്യോഗസ്ഥരായ സനൂപ്, മനുകൃഷ്ണൻ, കൊരട്ടി പൊലീസ് സ്റ്റേഷനിലെ SI മാരായ ജോഷി, സുരേഷ്, സജി വർഗ്ഗീസ്, പ്രദീപ് ,സിജുഎന്നിവരും ചേർന്നാണ് അറസ്റ്റ് ചെയ്തത്.

സമീപകാലത്തെ കേരള പൊലീസിന്റെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിൽ ഒന്നാണിത്. ചില്ലറ വിപണിയിൽ 4 കോടിയോളം വിലവരുന്ന കഞ്ചാവാണിത്. കഞ്ചാവിന്റെ ഉറവിടത്തിനെ കുറിച്ചുംപ്രതികൾക്ക് ഇതിനുവേണ്ടി സാമ്പത്തിക സഹായം ചെയ്തവരെയും പ്രതികളിൽ നിന്നും കഞ്ചാവ് വാങ്ങി വിൽക്കുന്നവരെയും കുറിച്ചും അന്വേഷിച്ചു വരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP