Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

കോവിഡ് പോസിറ്റീവായ വിവരം ഒരുകാരണവശാലും പുറത്താരോടും പറയരുത് എന്ന് വിലക്കി; രോഗബാധിതരെയും രോഗം ബാധിക്കാത്തവരെയും ഒരുമിച്ച് ഇടപ്പള്ളി ടോൾ ജംഗ്ഷനിലെ ഹോസ്റ്റലിൽ താമസിപ്പിച്ചു; എല്ലാവരും ഉപയോഗിച്ചത് ഒരേ ടോയ്‌ലറ്റുകളും ടാപ്പും; ലുലുമാളിൽ മാനേജ്‌മെന്റ് വേണ്ട മുൻകരുതൽ എടുത്തില്ലെന്ന് ജീവനക്കാരന്റെ പരാതി; 210 ജീവനക്കാർക്ക് രോഗം പിടിപെട്ടതായി ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം; ആരോപണങ്ങൾ തള്ളി ലുലു മാനേജ്‌മെന്റ്; മുൻകരുതലോടെയാണ് പ്രവർത്തിച്ചത്; മാളിലെത്തിയവർക്ക് ആശങ്ക വേണ്ട

കോവിഡ് പോസിറ്റീവായ വിവരം ഒരുകാരണവശാലും പുറത്താരോടും പറയരുത് എന്ന് വിലക്കി; രോഗബാധിതരെയും രോഗം ബാധിക്കാത്തവരെയും ഒരുമിച്ച് ഇടപ്പള്ളി ടോൾ ജംഗ്ഷനിലെ ഹോസ്റ്റലിൽ താമസിപ്പിച്ചു; എല്ലാവരും ഉപയോഗിച്ചത് ഒരേ ടോയ്‌ലറ്റുകളും ടാപ്പും; ലുലുമാളിൽ മാനേജ്‌മെന്റ് വേണ്ട മുൻകരുതൽ എടുത്തില്ലെന്ന് ജീവനക്കാരന്റെ പരാതി; 210 ജീവനക്കാർക്ക് രോഗം പിടിപെട്ടതായി ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം; ആരോപണങ്ങൾ തള്ളി ലുലു മാനേജ്‌മെന്റ്; മുൻകരുതലോടെയാണ് പ്രവർത്തിച്ചത്; മാളിലെത്തിയവർക്ക് ആശങ്ക വേണ്ട

ആർ പീയൂഷ്

 കൊച്ചി: ലുലുമാളിലെ 210 ജീവനക്കാർക്ക് കോവിഡ് പിടിപെട്ടതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കൊച്ചിയിൽ ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്ത സ്ഥാപനമായി ലുലുമാൾ മാറി. ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽപെട്ടതോടെ മാനേജ്മെന്റിന് മാൾ അടച്ചിടാൻ നിർദ്ദേശം നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് സെപ്റ്റംബർ 23 മുതൽ മാൾ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിക്കുകയും അടച്ചിടുകയും ചെയ്തത്. തുടർന്ന് സ്റ്റാഫുകളെ ക്വാറന്റൈനിലേക്ക് മാറ്റുകയുമായിരുന്നു. എന്നാൽ മാളിനെതിരെ പരാതിയുമായി ജീവനക്കാർ രംഗത്തെത്തിയിട്ടുണ്ട്. സെപ്റ്റംബർ ആദ്യ വാരം കോവിഡ് റിപ്പോർട്ട് ചെയ്തിട്ടും മാനേജ് മെന്റ് വേണ്ട മുൻകരുതലുകൾ നടത്തിയിട്ടില്ല എന്നാണ് പരാതിയിൽ പറയുന്നത്. കൊച്ചി ഡി.സി.പി ജി പൂങ്കുഴലി ഐ.പി.എസിനും ജില്ലാകളക്ടർ എസ് സുഹാസിനുമാണ് പരാതി നൽകിയിരിക്കുന്നത്.

ജീവനക്കാർക്ക് കോവിഡ് പിടിപെട്ട വിവരം മാനേജ്മെന്റ് മറച്ചുവെക്കുകയും അതു മൂലം സമൂഹവ്യാപനം ഉണ്ടായി. ഈ മാസം മുതൽ ലുലുമാളിലെ ജീവനക്കാർക്ക് കോവിഡ് ലക്ഷണങ്ങൾ കണ്ടു തുടങ്ങുകയും ആവിവരം മാനേജ്മെന്റ് അറിഞ്ഞിട്ടും ബന്ധപ്പെട്ട അധികൃതരിൽ നിന്നും വിവരം മറച്ചുവച്ചു എന്നും പരാതിക്കാരൻ പറയുന്നു. സ്ഥിതിഗതികൾ രൂക്ഷമായ സാഹചര്യത്തിലും ജീവനക്കാരെ ഒരുമിച്ചാണ് താമസിപ്പിച്ചിരുന്നത്. കോവിഡ് സ്ഥിരീകരിച്ചവരെ ഇടപ്പള്ളി ടോൾ ജങ്ഷനിലെ ഹോസ്റ്റലിൽ ഒരു ഭാഗത്ത് താമസിപ്പിക്കുകയായിരുന്നു. ഇവർ കോവിഡ് ബാധിതരാണെന്ന് ഹോസ്റ്റലിൽ താമസിച്ചിരുന്ന മറ്റു ജീവനക്കാരെ അറിയിച്ചില്ല. എല്ലാവരും ഒരേ ടോയ്ലറ്റും ടാപ്പുകളുമാണ് ഇപയോഗിച്ചത്. ഇതോടെയാണ് കൂടുതൽ ജീവനക്കാരിലും കോവിഡ് പടരാൻ കാരണമെന്നും ജീവനക്കാരിലൊരാൾ മറുനാടനോട് പറഞ്ഞു. രോഗലക്ഷണം ഉള്ളവരെപോലും പരിശോധന നടത്തുന്നതിൽ നിന്നും മാൾ അധികൃതർ നിർബന്ധപൂർവ്വം വിലക്കിയിരുന്നു. ആദ്യം മുതൽ തന്നെ വേണ്ട മുൻകരുതലുകൾ സ്വീകരിച്ചിരുന്നെങ്കിൽ ഇത്രയും രൂക്ഷമായ സമൂഹ വ്യാപനം തടയാൻ കഴിയുമായിരുന്നു എന്നും പരാതിയിൽ സൂചിപ്പിക്കുന്നു.

കൂടാതെ കോവിഡ് പോസ്റ്റീവായ വിവരം ഒരു കാരണവശാലും പുറത്താരോടും പറയരുതെന്നും വിലക്കിയിരുന്നതായും പറയുന്നു. കോവിഡ് പോസിറ്റീവായവരുടെ എണ്ണം കൂടിയതോടെ മാൾ അടക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ചിലരെ വീട്ടിലേക്ക് പോകാൻ അനുവദിച്ചു. കൃത്യമായി ഇവരെ ക്വാറന്റൈനിൽ ആക്കുന്നതിന് പകരം വീട്ടിലേക്ക് പറഞ്ഞു വിട്ടത് ഗുരുതര വീഴ്ചയാണെന്നും പരാതിയിൽ പറയുന്നു. നിലവിൽ എടപ്പള്ളിയിലെ മൂന്ന് ഹോസ്റ്റലുകളിലും ഒരു സ്വകാര്യ ഹോസ്പിറ്റലിലും കളമശ്ശേരിയിലെ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിലുമാണ് ഇവിടുത്തെ ജീവനക്കാർ. മലയാളികളായവരെ മാത്രമേ കോവിഡ് ടെസ്റ്റ് നടത്തിയിട്ടുള്ളൂ എന്നും ആരോപണമുണ്ട്.

ലുലുമാളിൽ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ലുലുവിന്റെ ഹൈപ്പർമാർക്കറ്റിലെ ജീവനക്കാർക്കാണ് ഏറെയും ബാധിച്ചിരിക്കുന്നത്. അറുനൂറിനടുത്ത് ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. 210 ജീവനക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് എന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. മാൾ അധികൃതർ ഇവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തിട്ടുണ്ടെന്നാണ് ജില്ലാ ആരോഗ്യ വകുപ്പിൽ നിന്നും അറിയിച്ചിരിക്കുന്നത്. 23 നാണ് മാൾ ആരോഗ്യ വകുപ്പ് അടച്ചിടാൻ നിർദ്ദേശം നൽകിയത്.

അതേ സമയം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ലുലു ഗ്രൂപ്പ് പ്രതിനിധികൾ മറുനാടനോട് പ്രതികരിച്ചു. ഹോസ്റ്റലിൽ താമസിക്കുന്ന സ്റ്റാഫുകൾക്കാണ് കോവിഡ് സ്ഥിരികരിച്ചതെന്നും മാളിലേക്ക് ഇവർ എത്തിയിരുന്നില്ല എന്നുമാണ് വിശദീകരണം. എല്ലാ മുൻകരുതലുകളോടെയുമാണ് മാൾ പ്രവർത്തിച്ചിരുന്നത്. അതിനാൽ തന്നെ മാളിലെത്തിയവർ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അവർ പറയുന്നു. ജീവനക്കാരെ പ്രത്യേകമായി ഫ്ളാറ്റെടുത്ത് അവിടെയാണ് ക്വാറന്റൈനിൽ താമസിപ്പിച്ചിരിക്കുന്നത്. കൃത്യമായ വിവരങ്ങൾ ആരോഗ്യ വകുപ്പിനെ അറിയിക്കുന്നുമുണ്ടായിരുന്നു. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരമാണ് ഇപ്പോൾ മാൾ അടച്ചിട്ടിരിക്കുന്നതെന്നും ലുലു ഗ്രൂപ്പ് വ്യക്തമാക്കി.

ലുലുമാളിൽ കോവിഡ് വ്യാപനം നിയന്ത്രണാതീതമല്ല: കളക്ടർ

ലുലു മാൾ സംബന്ധിച്ച വാർത്ത അടിസ്ഥാനരഹിതം ലുലു മാളിൽ കോവിഡ് വ്യാപനം
നിയന്ത്രണാതീതമായെന്നും അധികൃതർ നടപടി സ്വീകരിച്ചില്ലെന്നുമുള്ള തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു.

കോവിഡ് സമ്പർക്ക വ്യാപനം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് തക്കസമയത്ത് തന്നെ ലുലു മാൾ കണ്ടെയ്ന്മെന്റ് സോൺ ആയി പ്രഖ്യാപിക്കുകയും സമ്പർക്കപ്പട്ടികയിലുള്ളവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു. സ്ഥാപനത്തിന്റെ മാനേജ്‌മെന്റ് പൂർണമായും ഇതിനോട് സഹകരിക്കുക മാത്രമല്ല, കോവിഡ് പ്രതിരോധത്തിനായി ആവശ്യമായ മുൻകരുതൽ സ്വീകരിക്കുകയും ചെയ്തു.ബോധപൂർവ്വം തെറ്റിദ്ധാരണ പരത്തുന്നതും വ്യാജവുമായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP