Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചികിത്സക്കായി എത്തിയ യുവതികൾക്ക് ഡോക്ടറോട് തോന്നിയത് 'പ്രത്യേക വികാരം'; വാട്സാപ്പിലെ 'ചൂടൻ ചാറ്റുകളുടെ' സ്ക്രീൻഷോട്ട് പുറത്ത് വിടാതിരിക്കാൻ യുവതികൾ ആവശ്യപ്പെട്ടത് 60 ലക്ഷം രൂപയും; ഡോക്ടറുടെ പരാതിയിൽ രണ്ട് സ്ത്രീകളെയും അറസ്റ്റ് ചെയ്ത് പൊലീസും

ചികിത്സക്കായി എത്തിയ യുവതികൾക്ക് ഡോക്ടറോട് തോന്നിയത് 'പ്രത്യേക വികാരം'; വാട്സാപ്പിലെ 'ചൂടൻ ചാറ്റുകളുടെ' സ്ക്രീൻഷോട്ട് പുറത്ത് വിടാതിരിക്കാൻ യുവതികൾ ആവശ്യപ്പെട്ടത് 60 ലക്ഷം രൂപയും; ഡോക്ടറുടെ പരാതിയിൽ രണ്ട് സ്ത്രീകളെയും അറസ്റ്റ് ചെയ്ത് പൊലീസും

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഡോക്ടറെ ബ്ലാക്മെയിൽ ചെയ്ത് 60 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച രണ്ട് യുവതികൾ അറസ്റ്റിൽ മഹാരാഷ്ട്രയിലെ സതാരയിലാണ് സംഭവം. പൂനം പാട്ടീൽ, പ്രാച്ചി ഗെയ്ക്വാഡ് എന്നിവരാണ് അറസ്റ്റിലായത്. രണ്ട് സ്ത്രീകളോടൊപ്പം ഉണ്ടായിരുന്ന ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഡോക്ടറിൽ നിന്ന് പണം സ്വീകരിച്ചതായി സമ്മതിച്ചിട്ടുണ്ട്. ഡോക്ടറോട് പ്രത്യേക വികാരം തോന്നുന്നു എന്ന് പറഞ്ഞ് സൗഹൃദം സ്ഥാപിച്ച് തുടർച്ചയായി ചാറ്റിങ് നടത്തിയ ശേഷമായിരുന്നു ലക്ഷങ്ങൾ തട്ടിയെടുത്തതെന്ന് പൊലീസ് പറയുന്നു. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളെ പൊലീസ് വലയിലാക്കുകയായിരുന്നു.

ആറുമാസം മുമ്പ്, രണ്ട് സ്ത്രീകളും ഒരു പരിശോധനയ്ക്കായി ഡോക്ടറെ സമീപിക്കുകയും അദ്ദേഹത്തോട് അടുക്കുകയും ചെയ്തു. രണ്ട് സ്ത്രീകളും ഡോക്ടറുടെ ഫോൺ നമ്പർ വാങ്ങിയ ശേഷം വാട്ട്‌സ്ആപ്പിൽ മെസേജ് അയക്കാൻ തുടങ്ങി. ഇതിന് ശേഷം യുവതികൾ തങ്ങൾക്ക് ഡോക്ടറോട് പ്രത്യേക വികാരം തോന്നുന്നു എന്ന് അറിയിക്കുകയായിരുന്നു. ഇതോടെ മൂവരും തമ്മിലുള്ള ചാറ്റിന്റെ സ്വഭാവം മാറി. കൂടുതൽ ചൂടൻ ചാറ്റുകൾ ഡോക്ടറും യുവതികളുമായി നടത്തുകയും യുവതികൾ ഇതിന്റെ സ്ക്രീൻഷോട്ട് എടുത്ത് സൂക്ഷിക്കുകയുമായിരുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രണ്ട് സ്ത്രീകളും 12 ലക്ഷം രൂപ ഡോക്ടറോട് ചോദിച്ചു. സ്ത്രീകൾക്ക് പണം ആവശ്യമാണെന്ന് ഡോക്ടർ അനുമാനിക്കുകയും പറഞ്ഞ തുക അവർക്ക് നൽകുകയും ചെയ്തു. ഇതേത്തുടർന്ന് രണ്ട് സ്ത്രീകളും ഡോക്ടറോട് 48 ലക്ഷം രൂപ ആവശ്യപ്പെടുകയും അവരുടെ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

വാട്ട്‌സ്ആപ്പ് സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ടുകൾ ഭാവിയിൽ ബ്ലാക്ക് മെയിൽ ചെയ്യാൻ ഉദ്ദേശിച്ച് പ്രതികൾ എടുത്തിരുന്നു. ദിവസങ്ങൾക്ക് ശേഷം യുവതികൾ 12 ലക്ഷം രൂപ ഡോക്ടറോട് ആവശ്യപ്പെട്ടു. സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടായിരിക്കുമെന്ന് കരുതി ഡോക്ടർ പണം നൽകി. തുടർന്ന് 48 ലക്ഷം രൂപ യുവതികൾ ആവശ്യപ്പെട്ടു എന്നാണ് പരാതിയിൽ പറയുന്നത്. അല്ലാത്തപക്ഷം സ്‌ക്രീൻ ഷോട്ടുകൾ വെളിയിൽ വിടുമെന്ന് യുവതികൾ ഭീഷണിപ്പെടുത്തിയതായി പൊലീസ് പറയുന്നു. തുടർന്ന് ഡോക്ടർ പൊലീസിനെ സമീപിക്കുകയായിരുന്നു. പണം നൽകാൻ എന്ന വ്യാജേന യുവതികളോട് പ്രത്യേക സ്ഥലത്ത് വരാൻ ആവശ്യപ്പെടാൻ ഡോക്ടറോട് പൊലീസ് നിർദ്ദേശിച്ചു. ഇതനുസരിച്ച് സ്ഥലത്തെത്തിയ യുവതികളെ പൊലീസ് കയ്യോടെ പിടികൂടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP