Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബലാത്സംഗം ചെയ്തുവെന്ന യുവതിയുടെ പരാതിയിൽ 19കാരിയെ അറസ്റ്റ് ചെയ്തു ഡെൽഹി പൊലീസ്; പീഡനം അരക്കെട്ടിൽ ബെൽറ്റ് ഉപയോഗിച്ച് കൃത്രിമ ലിംഗം കെട്ടിവച്ച്; സ്വവർഗാനുരാഗം കുറ്റകരമല്ലാതാക്കിയ ശേഷമുള്ള ആദ്യ കേസ്; യുവതി തന്നെ രണ്ടു മാസത്തോളം തടവിൽ വച്ചു നിരന്തരമായി പീഡിപ്പിച്ചെന്നും വെളിപ്പെടുത്തൽ; പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

ബലാത്സംഗം ചെയ്തുവെന്ന യുവതിയുടെ പരാതിയിൽ 19കാരിയെ അറസ്റ്റ് ചെയ്തു ഡെൽഹി പൊലീസ്; പീഡനം അരക്കെട്ടിൽ ബെൽറ്റ് ഉപയോഗിച്ച് കൃത്രിമ ലിംഗം കെട്ടിവച്ച്; സ്വവർഗാനുരാഗം കുറ്റകരമല്ലാതാക്കിയ ശേഷമുള്ള ആദ്യ കേസ്; യുവതി തന്നെ രണ്ടു മാസത്തോളം തടവിൽ വച്ചു നിരന്തരമായി പീഡിപ്പിച്ചെന്നും വെളിപ്പെടുത്തൽ; പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 19കാരി ബലാത്സംഗം ചെയ്തുവെന്ന് പരാതിയുമായി യുവതി രംഗത്ത്. യുവതിയുടെ പരാതിയിൽ പൊലീസ് 19കാരിയെ ഡൽഹി പൊലീസ് അറസ്റ്റു ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 377 പ്രകാരമാണ് അറസ്റ്റ്. സ്വവർഗാനുരാഗം ക്രമിനൽ കുറ്റമല്ലാതാക്കിയ സുപ്രീം കോടതി ഉത്തരവിനു ശേഷം റിപ്പോർട്ട് ചെയ്ത ആദ്യ കേസാണിത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കോടതി ചരിത്രവിധി പുറപ്പെടുവിച്ചത്.

കൃത്രിമമായി പുരുഷലിംഗം കെട്ടിവച്ച് യുവതി തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി എന്നാണ് പരാതിക്കാരിയുടെ ആരോപണം. അരക്കെട്ടിൽ ബെൽറ്റ് ഉപയോഗിച്ച് കൃത്രിമമായി ലിംഗം കെട്ടിവച്ചായിരുന്നു പീഡനം നടത്തിയത്. പരാതിയിൽ അറസ്റ്റിലായ യുവതിയെ പൊലീസ് കർകർദൂമ കോടതിയിൽ ഹാജാരാക്കി. ഇവരെ ചോദ്യം ചെയ്യുന്നതിനായി ഒരു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തു. തുടർന്ന് തിഹാർ ജയിലിൽ റിമാൻഡ് ചെയ്തു.

പരാതിക്കാരി മജിസ്ട്രേറ്റിനു മുമ്പാകെ നൽകിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റു നടന്നത്. ഐപിസി 377നു പുറമേ അസന്മാർഗിക പ്രവർത്തനം തടയുന്ന നിയമപ്രകാരവുമാണ് നടപടി.കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിൽ ജോലി തേടി എത്തിയതാണ് പരാതിക്കാരി. പിന്നീട് സ്വയം ബിസിനിസ് ചെയ്യാനുള്ള ശ്രമങ്ങൾ തുടങ്ങി. ഈ സമയം പരിചയപ്പെട്ട യുവാവ് തന്നെ ഫ്ളാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും അയാളും സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗം ചെയ്തുവെന്നും പരാതിക്കാരി പറയുന്നു.

ഇതിനു ശേഷം യുവതി തന്നെ രണ്ടു മാസത്തോളം തടവിൽ വച്ചു നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ചുവെന്നും ശാരീരിമായി മർദ്ദിച്ചുവെന്നുമാണ് പരാതി നൽകിയത്. പിന്നീട് സാമൂഹ്യ പ്രവർത്തകർ ഇടപെട്ടാണ് പരാതിക്കാരിയെ മോചിപ്പിച്ചത്. എന്നാൽ പരാതിക്കാരിക്ക് കുറ്റകൃത്യം നടന്ന സ്ഥലം വ്യക്തമാക്കാൻ കഴിയാത്തതിനാൽ ഡൽഹി സീമാപുരി പൊലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. യുവതിയുടെ പരാതിയിൽ രാഹുൽ, രോഹിത്, സാഗർ എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.

377ാം വകുപ്പ്

ഇത് ബ്രിട്ടീഷ് നിർമ്മിതവും (കൊളോണിയൽ കാലത്ത്) മെക്കാളെ സായിപ്പിന്റെ കാലത്ത് പ്രാബല്യത്തിൽ വന്ന ഒരു നിയമമാണ്. ഇത് പ്രകാരം ഗർഭധാരണത്തിന് വേണ്ടി അല്ലാതെയുള്ള ദമ്പതികളുടെ ലൈംഗികബന്ധം, ട്രാൻസ് ജൻഡറുകളുടെയും സ്വവർഗാനുരാഗികളുടെയും ലൈംഗികത എന്നിവ കുറ്റകരമാണ് എന്ന് വിലയിരുത്തുന്നു.

പത്തുവർഷം വരെ തടവും പിഴയും ഉൾപ്പെടെയുള്ള ശിക്ഷകൾ ഇത് പ്രകാരം വിധിക്കാൻ ഇത് പ്രകാരം കോടതിക്ക് കഴിയും. അതിനാൽ കുട്ടികളെ ജനിപ്പിക്കാൻ വേണ്ടി അല്ലാതെയുള്ള ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ദമ്പതികൾ, ട്രാൻസ് ജെൻഡറുകൾ,സ്വവർഗാനുരാഗികൾ ഉൾപ്പടെയുള്ള ലൈംഗിക ന്യൂനപക്ഷങ്ങൾ ക്രിമിനൽ കുറ്റവാളികളായി ചിത്രീകരിക്കപ്പെടുന്നു. 2018 സെപ്റ്റംബർ ആറിന് ഈ നിയമത്തിൽ ആവശ്യമായ ഭേദഗതി സുപ്രീംകോടതി വിധിയോടെ നിലവിൽ വന്നു.

2018ലെ വിധി

ഈ ആർട്ടിക്കിൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് വാദം കേൾക്കുകയും തുടർന്ന് 2018 സെപ്റ്റംബർ 6ന് സുപ്രീംകോടതിയിലെ അഞ്ചംഗ ബെഞ്ച് പ്രായപൂർത്തി ആയവർ 'ഉയസമ്മതതോടെ'നടത്തുന്ന 'സ്വവർഗരതി'കുറ്റകരമല്ല എന്ന വിധി പുറപ്പെടുവിപ്പിച്ചു. ലൈംഗിക താൽപര്യം വ്യക്തികേന്ദ്രീകൃതമാണ്, വ്യക്തിസ്വാതന്ത്ര്യത്തിന്റെയും അന്തസിന്റെയും ഭാഗമാണ്, സ്വകാര്യമാണ്. അതിൽ ഭരണകൂടം തലയിടേണ്ടതില്ല എന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP