Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മാതാവിനേയും സഹോദരനേയും മുറിയിൽ പൂട്ടിയിട്ടു; കത്തികാട്ടി ഭയപ്പെടുത്തി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; ഭോപ്പാലിൽ പത്തൊൻപതുകാരൻ അറസ്റ്റിൽ; മാസങ്ങളായി പീഡനം തുടരുന്നുവെന്ന് പെൺകുട്ടി

മാതാവിനേയും സഹോദരനേയും മുറിയിൽ പൂട്ടിയിട്ടു; കത്തികാട്ടി ഭയപ്പെടുത്തി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; ഭോപ്പാലിൽ പത്തൊൻപതുകാരൻ അറസ്റ്റിൽ; മാസങ്ങളായി പീഡനം തുടരുന്നുവെന്ന് പെൺകുട്ടി

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: അമ്മയെയും ഭിന്നശേഷിക്കാരനായ സഹോദരനെയും മുറിയിൽ പൂട്ടിയിട്ടശേഷം കത്തികാട്ടി ഭയപ്പെടുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ 19-കാരൻ അറസ്റ്റിൽ. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.

പെൺകുട്ടിയുടെ പരാതിയെ തുടർന്ന് അയൽവാസിയായിരുന്ന 19-കാരനെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് എതിരേ പോക്‌സോ അടക്കം ചുമത്തിയതായി പൊലീസ് പറഞ്ഞു.

മാസങ്ങളായി പ്രതി പീഡനം തുടരുകയായിരുന്നുവെന്നും എന്നാൽ മാതാവിനേയും ഭിന്നശേഷിക്കാരനായ സഹോദരനേയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പോടുത്തിയതിനേത്തുടർന്നാണ് സംഭവം പുറത്ത് പറയാതിരുന്നതെന്നുമാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്.

നേരത്തെ പെൺകുട്ടിയുടെ അയൽവാസിയായിരുന്നു പ്രതി. പെൺകുട്ടിയുടെ മൊബൈൽ നമ്പർ സംഘടിപ്പിച്ച ഇയാൾ തുടർച്ചയായി ശല്യം ചെയ്തുവരികയായിരുന്നു. കുടുംബം മറ്റൊരു സ്ഥലത്തേക്ക് താമസം മാറിയെങ്കിലും ഇയാൾ തിരഞ്ഞെത്തി ഭീഷണിപ്പെടുത്തി.

നാല് മാസം മുമ്പ് മാതാവ് വീട്ടിലില്ലാതിരുന്ന ദിവസമാണ് ആദ്യമായി പീഡിപ്പിച്ചതെന്നാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്. തുടർന്ന് പ്രതി തുടർച്ചയായി പീഡിപ്പിച്ചെങ്കിലും ഭീഷണി ഭയന്ന് പെൺകുട്ടി സംഭവം പുറത്തുപറഞ്ഞിരുന്നില്ല.

സെപ്റ്റംബർ 18-ന് രാത്രി 1.45ന് വീട്ടിലെത്തിയ പ്രതി മാതാവിന്റെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി. തുടർന്ന് മാതാവിനേയും സഹോദരനേയും മുറിയിൽ പൂട്ടിയിട്ട ശേഷം പെൺകുട്ടിയെ പുലർച്ചെവരെ പീഡനത്തിനിരയാക്കിയെന്ന് പൊലീസ് പറഞ്ഞു.

ഭീഷണി തുടർന്നതോടെ പെൺകുട്ടിയുടെ മാതാവ് ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയെ ഷെൽറ്റർ ഹോമിലേക്ക് മാറ്റണമെന്നാണ് അവർ അഭ്യർത്ഥിച്ചത്. ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്. തുടർന്ന് യുവാവിനെ പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP