Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പരീക്ഷ കഴിഞ്ഞതിന് പിന്നാലെ പത്താംക്ലാസുകാരി കാമുകനൊപ്പം സ്ഥലം വിട്ടു; പൊലീസെത്തി കാമുകന്റെ വീട്ടിൽ നിന്ന് പൊക്കുന്നതിനിടെ പെൺകുട്ടി ഇറങ്ങി ഓടി; കനത്ത മഴയ്ക്കിടെ പെൺകുട്ടിക്ക് വേണ്ടി തെരച്ചിൽ നടത്തുന്നത് മൂന്നു സ്റ്റേഷനിലെ പൊലീസുകാർ; സംഭവം ഇന്ന് വൈകിട്ട് കടമ്പനാട്

പരീക്ഷ കഴിഞ്ഞതിന് പിന്നാലെ പത്താംക്ലാസുകാരി കാമുകനൊപ്പം സ്ഥലം വിട്ടു; പൊലീസെത്തി കാമുകന്റെ വീട്ടിൽ നിന്ന് പൊക്കുന്നതിനിടെ പെൺകുട്ടി ഇറങ്ങി ഓടി; കനത്ത മഴയ്ക്കിടെ പെൺകുട്ടിക്ക് വേണ്ടി തെരച്ചിൽ നടത്തുന്നത് മൂന്നു സ്റ്റേഷനിലെ പൊലീസുകാർ; സംഭവം ഇന്ന് വൈകിട്ട് കടമ്പനാട്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഇന്ന് അവസാന പരീക്ഷയും പൂർത്തിയായതിന് പിന്നാലെ 10-ാം ക്ലാസുകാരി തൊഴിൽരഹിതനായ കാമുകനൊപ്പം നാടുവിട്ടു. വീട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് കാമുകന്റെ വീട്ടിലെത്തി പെൺകുട്ടിയെ കണ്ടു. സ്റ്റേഷനിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ ഇറങ്ങി ഓടിയ പെൺകുട്ടിയെ കാണാനില്ല. കനത്ത മഴയ്ക്കിടെ രാത്രി വൈകിയും പൊലീസ് മൂന്നു സ്റ്റേഷനിൽ നിന്നുള്ള പൊലീസുകാർ തെരച്ചിൽ തുടരുകയാണ്. കൂടൽ നെടുമൺകാവ് സ്വദേശിയായ പെൺകുട്ടിയാണ് കടമ്പനാട് നെല്ലിമുകളിന് സമീപമുള്ള കാമുകനൊപ്പം ഇന്ന് വൈകിട്ട് ഒളിച്ചോടിയത്.

പരീക്ഷ കഴിഞ്ഞ് സമയം ഏറെയായിട്ടും കുട്ടി വീട്ടിലെത്താതിരുന്നതിനെ തുടർന്ന് രക്ഷിതാക്കൾ കൂടൽ പൊലീസിൽ പരാതിപ്പെട്ടു. മൊബൈൽ ഫോണുമായിട്ടാണ് പെൺകുട്ടി പരീക്ഷയ്ക്ക് പോയത്. ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ കടമ്പനാട് നെല്ലിമുകൾ ആണെന്ന മനസിലാക്കിയ കൂടൽ പൊലീസ് അവിടെ എത്തി. ഏനാത്ത് സ്റ്റേഷൻ അതിർത്തിയിൽ ആണ് ഈ പ്രദേശമെന്നതിനാൽ അവരുടെ സഹായവും തേടി. കാമുകന്റെ വീട്ടിൽ പെൺകുട്ടിയെ കണ്ടതോടെ കസ്റ്റഡിയിൽ എടുക്കാനുള്ള നടപടി ക്രമം ആരംഭിച്ചു.

ഇതിനിടെയാണ് പെൺകുട്ടി ഇറങ്ങി ഓടിയത്. പോകുന്ന പോക്കിൽ ഫോണിന്റെ സിംകാർഡ് ഊരി കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഇതിനിടെ രാത്രി വന്നു. കനത്ത മഴയും ആരംഭിച്ചു. ഓടിപ്പോയ പെൺകുട്ടിയെ തെരഞ്ഞ് പൊലീസ് വശം കെട്ടു. അടൂർ സ്റ്റേഷനിൽ നിന്നുള്ള പൊലീസുകാരും തെരച്ചിലിന് ഒപ്പം കൂടിയിട്ടുണ്ട്. പ്ലസ് ടു തോറ്റ് അത്യാവശ്യം തരികിടകളുമായി നടക്കുന്ന പതിനെട്ടുകാരനാണ് കാമുകൻ. ഇയാൾ പൊലീസ് കസ്റ്റഡിയിൽ ഉണ്ട്. ഈ റിപ്പോർട്ട് തയാറാക്കുന്ന സമയവും പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP