Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വെങ്ങല്ലൂർ നിന്നും അതിഥിതൊഴിലാളി കടത്തി കൊണ്ടുപോയ 15 കാരിയെ വീണ്ടെടുത്തു പൊലീസ്; തൊടുപുഴ പൊലീസ് സംഘം സുഹൈൽ ഷേയ്ഖിനെ അറസ്റ്റു ചെയ്തതുകൊൽക്കത്ത ദോയൽ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ നിന്നും; പെൺകുട്ടിയെ മെഡിക്കൽ പരിശോധനക്ക് വിധേയയാക്കും

വെങ്ങല്ലൂർ നിന്നും അതിഥിതൊഴിലാളി കടത്തി കൊണ്ടുപോയ 15 കാരിയെ വീണ്ടെടുത്തു പൊലീസ്; തൊടുപുഴ പൊലീസ് സംഘം സുഹൈൽ ഷേയ്ഖിനെ അറസ്റ്റു ചെയ്തതുകൊൽക്കത്ത ദോയൽ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ നിന്നും; പെൺകുട്ടിയെ മെഡിക്കൽ പരിശോധനക്ക് വിധേയയാക്കും

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ: വെങ്ങല്ലൂർ നിന്നും അതിഥിതൊഴിലാളി കടത്തി കൊണ്ട് പോയ 15 കാരിയെ കൽക്കട്ടയ്ക്കടുത്ത് ദോയൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ തൊടുപുഴ പൊലീസ് കണ്ടെത്തി. എസ്ഐ ജി. അജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇരുവരെയും കണ്ടെത്തിയത്. പെൺകുട്ടിയെ കടത്തി കൊണ്ട് പോയ കൽക്കട്ട സ്വദേശി സുഹൈൽ ഷെയ്ക്കിനെ അറസ്റ്റ് ചെയ്തു.

എസ്ഐ അജയകുമാറിനോടൊപ്പം ഗ്രേഡ് എസ്ഐ പി.കെ സലിം, സീനിയർ സിവിൽ പൊലീസ് ഓഫീസർ വിജയാനന്ദ് സോമൻ, സിവിൽ പൊലീസ് ഓഫീസർ ഹരീഷ് ബാബു, വനിതാ സിവിൽ പൊലീസ് ഓഫീസർ നീതു കൃഷ്ണ എന്നിവരും കൽക്കട്ടയിലെ അന്വേഷണങ്ങളിൽ പങ്കാളികളായി. ഇന്ന് പുലർച്ചെയുള്ള ഫ്ളൈറ്റിൽ സുഹൈൽ ഷെയ്ഖിനെയും പെൺകുട്ടിയെയും പൊലീസ് പാർട്ടി നെടുമ്പാശ്ശേരിയിലെത്തിക്കും. ഇവിടെ നിന്നും 9 മണിയോട് കൂടി തൊടുപുഴ സ്റ്റേഷനിൽ എത്തിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.

സുഹൈൽ ഷെയ്ഖിനെതിരെ തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളതെന്നാണ് സൂചന. പെൺകുട്ടിയെ കണ്ടെത്തിയ പൊലീസ് സംഘത്തെ ഉന്നത അധികൃതർ അഭിനന്ദിച്ചു. മൂലമറ്റത്തുനിന്നും കാണാതായ 13 കാരിയെയും കാമുകനായ 15 കാരിയെയും കാഞ്ഞാർ പൊലീസ് സംഘം തമിഴ്‌നാട്ടിലെ പോണ്ടിച്ചേരിയിൽ നിന്നും കണ്ടെത്തിയിരുന്നു.

കാണാതായി ഒരാഴ്ചയോട് അടുത്താണ് ഇവരെ പൊലീസിന് സംഘം കണ്ടെത്തിയത്.മൂലമറ്റത്തുനിന്നും പെൺകുട്ടിയെ കാണാതായതിന് തൊട്ടടുത്ത ദിവസമാണ് 15 കാരിയെ വെങ്ങല്ലൂരിൽ നിന്നും കാണാതായത്. ഇന്നലെ രാത്രി സുഹൈലിനെ കൽക്കത്ത ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.ഇതിന് ശേഷമാണ് കേരളത്തിലേയ്ക്ക് യാത്ര പുറപ്പെട്ടത്. പെൺകുട്ടിയെ കൽക്കത്ത ജില്ലാ ആശുപത്രിയിൽ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇരുവരെയും തൊടുപുഴയിൽ എത്തിച്ചശേഷം മാത്രമെ കൂടുതൽ വിവരങ്ങൾ ലഭ്യമാവു എന്നാണ് പൊലീസ് നിലപാട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP