Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കരഞ്ഞുകൊണ്ട് അയൽവാസികളോട് ആദ്യം പറഞ്ഞത് കുട്ടിക്ക് അനക്കമില്ലെന്ന്; ആശുപത്രിയിലെത്തിച്ചിട്ടും രക്ഷിക്കാൻ കഴിഞ്ഞില്ല; സംശയം തോന്നിയ താലൂക്കാശുപത്രി ഡോക്ടർ പൊലീസിനെ വിവരമറിയിച്ചെങ്കിലും ദുരൂഹമായി കണ്ടെത്തിയത് കുട്ടിയുടെ ചുണ്ടിലെ പാട് മാത്രം; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസംമുട്ടി മരിച്ചെന്ന് തെളിഞ്ഞപ്പോൾ പുറത്ത് വന്നത് അമ്മയുടെ ക്രൂരത; 15 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ആതിര കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; കുറ്റം സമ്മതിച്ച യുവതി എന്തീനി ക്രൂരത ചെയ്‌തെന്ന് കണ്ടെത്താൻ പൊലീസ്

കരഞ്ഞുകൊണ്ട് അയൽവാസികളോട് ആദ്യം പറഞ്ഞത് കുട്ടിക്ക് അനക്കമില്ലെന്ന്; ആശുപത്രിയിലെത്തിച്ചിട്ടും രക്ഷിക്കാൻ കഴിഞ്ഞില്ല; സംശയം തോന്നിയ താലൂക്കാശുപത്രി ഡോക്ടർ പൊലീസിനെ വിവരമറിയിച്ചെങ്കിലും ദുരൂഹമായി കണ്ടെത്തിയത് കുട്ടിയുടെ ചുണ്ടിലെ പാട് മാത്രം; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസംമുട്ടി മരിച്ചെന്ന് തെളിഞ്ഞപ്പോൾ പുറത്ത് വന്നത് അമ്മയുടെ ക്രൂരത; 15 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ആതിര കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; കുറ്റം സമ്മതിച്ച യുവതി എന്തീനി ക്രൂരത ചെയ്‌തെന്ന് കണ്ടെത്താൻ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ചേർത്തലയിൽ 15 മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ച സംഭവം കൊലപാതകം. കുട്ടിയെ കൊലപ്പെടുത്തിയത് അമ്മ ആതിര തന്നെയാണ്. നേരത്തെ കുഞ്ഞ് മരിച്ചത് എപ്രകാരമാണെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്നപ്പോഴാണ് ഇതുകൊലപാതകമാണ് എന്നും ശ്വാസം മുട്ടിച്ചാണ് കൊന്നത് എന്നും തിരിച്ചറിഞ്ഞത്. ചേർത്തല കൊല്ലംവെള്ളി കോളനിയിലെ ഷാരോൺ ആതിര ദമ്പതികളുടെ മകൾ ആദിഷയാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മ ആതിരയെ വിശദമായി ചോദ്യം ചെയ്യുകയാണ് എന്നും ചോദ്യം ചെയ്യൽ പൂർത്തിയായാൽ മാത്രമെ കൊലപാതകത്തിലേക്ക് നയിച്ച കാരണമുൾപ്പടെ പറയാൻ കഴിയുകയുള്ളുവെന്ന് ചേർത്തല എഎസ്‌പി മറുനാടൻ മലയളിയോട് പറഞ്ഞു.

പട്ടണക്കാട് കൊല്ലംവെള്ളി കോളനിയിൽ ഷാരോണിന്റെ ഭാര്യ ആതിരയുടെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തും. കൊലയ്ക്ക് കാരണമെന്താണെന്നു പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ലെന്നു ചേർത്തല എഎസ്‌പി പറഞ്ഞു. രണ്ടു മാസം മുൻപ് ഭർത്താവിന്റെ അമ്മയെ ആക്രമിച്ച കേസിൽ കുഞ്ഞിനൊപ്പം 6 ദിവസം റിമാൻഡിൽ ആയിരുന്നു ആതിര. എന്നാൽ ഏകമകളെ കൊല്ലാനുള്ള കാരണം, കൊലചെയ്ത രീതി എന്നിവയൊന്നും കണ്ടെത്താൻ പ്രാഥമിക അന്വേഷണത്തിൽ പൊലീസിന് കഴിഞ്ഞില്ല. കൊലപാതക സമയത്ത് കുട്ടിയുടെ പിതാവ് വീട്ടിൽ ഉണ്ടായിരുന്നോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല

ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെയാണ് അന്വേഷണം അമ്മയിലേക്ക് തിരിഞ്ഞത്. കുട്ടിയുടെ സംസ്‌കാരത്തിന് തൊട്ടുപിന്നാലെ ഉച്ചയ്ക്ക് ആതിരയെ കസ്റ്റഡിയിൽ എടുത്തു. ഭർത്താവ് ഷാരോണിനെയും ഭർതൃ മാതാപിതാക്കളെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് ഇക്കാര്യത്തിൽ നിർണായകമായത്. പട്ടണക്കാട് ഒരു വയസ്സുള്ള പെൺകുട്ടി മരിച്ചത് ശ്വാസം കിട്ടാതെയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നത് പിന്നീട്.

കൊല്ലംവെള്ളി കോളനിയിൽ ഷാരോൺ-ആതിര ദമ്പതികളുടെ കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അസ്വഭാവികത കണ്ടെത്തിയതിന് പിന്നാലെ മരണം കൊലപാതകമാണോ എന്നാണ് പൊലീസ് പരിശോധിച്ചത്. ശനിയാഴ്‌ച്ച ഉച്ചയ്ക്കാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയിൽ ഉറങ്ങികിടക്കുകയായിരുന്ന കുട്ടിയെ ചലനമില്ലാത്ത സാഹചര്യത്തിൽ കണ്ടെത്തിയെന്നാണ് ആശുപത്രിയിൽ എത്തിച്ചവർ അറിയിച്ചത്.

ബന്ധുക്കളും പ്രദേശവാസികളും ചേർന്നാണ് കുട്ടിയേ ചേർത്തല താലൂക്ക് ആശുപത്രിയിൽ കൊണ്ടുവന്നത്. എന്നാൽ ആശുപത്രിയിലെത്തുമ്പോൾ കുട്ടി മരിച്ചിരുന്നു. കുട്ടിക്ക് അനക്കമില്ലെന്നാണ് അമ്മ ആദ്യം അയൽവാസികളോട് പറഞ്ഞത്. മരണത്തിൽ ഡോക്ടർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പട്ടണക്കാട് പൊലീസെത്തി വിശദമായ പരിശോധന നടത്തി. പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ ചുണ്ടിലെ ഒരു പാടൊഴികെ കുട്ടിയുടെ ശരീരത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ല.വിവരം ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചിരുന്നു.

പോസ്റ്റ് മോർട്ടത്തിനു വേണ്ടി കുഞ്ഞിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച രാവിലെയാണ് പോസ്റ്റ്‌മോർട്ടം പൂർത്തിയായത്. കുഞ്ഞ് മരിച്ചത് ശ്വാസം മുട്ടിയാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാണ്. എന്നാൽ ഇതിന്റെ സാഹചര്യം എന്താണെന്ന് കണ്ടെത്താനുള്ളത്. വിശദമായ ചോദ്യം ചെയ്യലിൽ ആതിര കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് ചേർത്തല എഎസ്‌പി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP