Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

യുവതിയുടെ ഫോൺ നമ്പർ ഡേറ്റിങ് ആപ്പിൽ; നമ്പർ ലഭിച്ചവരെല്ലാം അശ്ലീല സന്ദേശങ്ങളും ഫോൺ വിളികളും; പരാതി നൽകിയതിന് പിന്നാലെ യുവതിയുടെ നമ്പർ ദുരുപയോഗം ചെയ്ത 19കാരനെ അറസ്റ്റ് ചെയ്ത് പൊലീസും

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ : യുവതിയുടെ ഫോൺ നമ്പർ ഡേറ്റിങ് ആപ്പിൽ അപ്‌ഡേറ്റ് ചെയ്ത സംഭവത്തിൽ 19കാരൻ അറസ്്റ്റിൽ. തമിഴഅനാട് വില്ലപുരം ബേക്കറി തൊഴിലാളിയായ വെങ്കിടേഷ് എന്ന 19കാരനാണ് അറസ്റ്റിലായത്. ഫോണിലേക്് അജ്ഞാത നമ്പരിൽ നിന്ന് അശ്ലീല ഫോൺ കോളുകളും സന്ദേശങ്ങളും ലഭിച്ചതോടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിത്തിയത്.

യുവതിയുടെ ഫോൺനമ്പർ ഡേറ്റിങ് ആപ്പിൽ അപ്ലേഡ് ചെയ്ത സംഭവത്തിൽ 19 കാരൻ അറസ്റ്റിൽ. തമിഴ്‌നാട് വില്ലുപുരത്ത് ബേക്കറി തൊഴിലാളിയായ വെങ്കിടേഷ് എന്ന 19 കാരനാണ് അറസ്റ്റിലായത്. ഫോണിലേക്ക് അജ്ഞാത നമ്പറുകളിൽ നിന്ന് അശ്ലീല ഫോൺ കോളുകളും സന്ദേശങ്ങളും ലഭിച്ചതോടെ, യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

Stories you may Like

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 19 കാരൻ കുടുങ്ങിയത്. ജന്മദിനാഘോഷത്തിനായി യുവതി ഇയാളുടെ ബേക്കറിയിൽ കേക്ക് ഓർഡർ ചെയ്തിരുന്നു. കേക്ക് എത്തിക്കുന്നതിനായി വെങ്കിടേഷിന് യുവതി ഫോൺ നമ്പറും നൽകിയിരുന്നു.

യുവതിയുടെ ഈ ഫോൺ നമ്പർ വെങ്കടേഷ് ചെന്നൈയിലെ ഒരു ഡേറ്റിങ് അപ്ലിക്കേഷനിൽ അപ്ലോഡ് ചെയ്യുകയായിരുന്നു. അശ്ലീലസന്ദേശങ്ങളും ഫോൺകോളുകളും കൊണ്ട് ശല്യം സഹിക്ക വയ്യാതായതോടെ യുവതി അമ്പട്ടൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

പൊലീസിനൊപ്പം പെൺകുട്ടിയുടെ വീട്ടുകാരും സമാന്തരമായി അന്വേഷണം തുടങ്ങി. ഡേറ്റിങ് ആപ്പിലെ പെൺകുട്ടിയുടെ പ്രൊഫൈലിൽ കുടുംബം സന്ദേശം പോസ്റ്റുചെയ്തതോടെ, ഒരാൾ അശ്ലീല ഫോട്ടോകളും വീഡിയോകളും നൽകി മറുപടി നൽകി. തുടർന്ന് അയാളോട് ഫോട്ടോയും ഫോൺനമ്പറും നൽകാൻ ആവശ്യപ്പെട്ടു.

ഇപ്രകാരം ചെയ്ത യുവാവിനെ പൊലീസിന്റെ സഹായത്തോടെ പൊക്കുകയായിരുന്നു. വാട്സ് ആപ്പിൽ നിന്നാണ് യുവതിയുടെ ചിത്രം എടുത്തതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. 19 കാരനിൽ നിന്നും മൂന്നു സിംകാർഡുകൾ പൊലീസ് പിടിച്ചെടുത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP