Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാല് വർഷമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് വിവാഹം കഴിക്കാം എന്ന ഉറപ്പിൽ; രണ്ടു തവണ ഗർഭഛിദ്രം നടത്തിയതും കാമുകന്റെ നിർബന്ധത്തിന് വഴങ്ങി; ഒടുവിൽ യുവതി പരാതിയുമായി എത്തിയതോടെ അർദ്ധരാത്രിയിൽ വിവാഹം കഴിച്ച് തടിയൂരി ദിനേഷ് കുമാറും

നാല് വർഷമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് വിവാഹം കഴിക്കാം എന്ന ഉറപ്പിൽ; രണ്ടു തവണ ഗർഭഛിദ്രം നടത്തിയതും കാമുകന്റെ നിർബന്ധത്തിന് വഴങ്ങി; ഒടുവിൽ യുവതി പരാതിയുമായി എത്തിയതോടെ അർദ്ധരാത്രിയിൽ വിവാഹം കഴിച്ച് തടിയൂരി ദിനേഷ് കുമാറും

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നൗ: നാല് വർഷമായി ലൈംഗികമായി ഉപയോഗിക്കുന്നു എന്ന് യുവതി പരാതി നൽകിയതോടെ അർദ്ധരാത്രിയിൽ പരാതിക്കാരിയെ വിവാഹം ചെയ്ത് ആരേപണ വിധേയനായ സർക്കാർ ഉദ്യേഗസ്ഥൻ. ഉത്തർപ്രദേശിലെ കുഷിനഗർ ജില്ലയിലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റായ ദിനേഷ് കുമാറാണ് തനിക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ തന്നെ വിവാഹം കഴിച്ച് പ്രശ്‌നം ഒത്തുതീർപ്പാക്കിയത്.

35കാരനായ ദിനേഷ് കുമാർ കഴിഞ്ഞ നാല് വർഷമായി താനുമായി ലൈംഗിക ബന്ധം പുലർത്തുന്നു എന്നായിരുന്നു യുവതിയുടെ പരാതി. വിവാഹം കഴിക്കാം എന്ന ഉറപ്പിലായിരുന്നു താൻ വഴങ്ങിക്കൊടുത്തത് എന്നും പരാതിയിൽ പറയുന്നു. നിരവധി തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട താൻ രണ്ട് തവണ ഗർഭഛിദ്രത്തിന് വിധേയയായി എന്നും യുവതി പറയുന്നു.

യുവതിയുടെ പരാതിയിൽ ഉടൻ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അനിൽ കുമാർ ഉത്തരവിട്ടതിന് പിന്നാലെയായാരിന്നു വിവാഹം. അന്വേഷണത്തിന് ഉത്തരവിട്ട വെള്ളിയാഴ്ച അർദ്ധരാത്രിയോടെത്തന്നെ ഇരുവരും വിവാഹിതരാകുകയായിരുന്നു. പദ്രോണയിലെ ഗായത്രി ക്ഷേത്രത്തിൽ വച്ച് സദർ എസ്ഡിഎം രാംകേഷ് യാദവിന്റെയും ഹത എസ്ജിഎം പ്രമോദ് തിവാരിയുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. അസംഖഡ് ജില്ല സ്വദേശികളാണ് കുമാറും യുവതിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP