Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്യലഹരിയിൽ ബൈക്കുമായെത്തി ഗതാഗത തടസ്സമുണ്ടാക്കിയത് നാട്ടുകാർ ചോദ്യം ചെയ്തത് സുഖിച്ചില്ല; വീട്ടിൽ പോയ പൊടിപാറ്റി ഷംസുദ്ദീൻ മടങ്ങിയെത്തിയത് കൈത്തോക്കുമായി; ജനങ്ങളെ ഭീഷണിപ്പെടുത്താൻ ആകാശത്തേക്ക് മൂന്നു തവണ വെടിയുതിർത്ത യുവാവിനെ തേടി പൊലീസും

മദ്യലഹരിയിൽ ബൈക്കുമായെത്തി ഗതാഗത തടസ്സമുണ്ടാക്കിയത് നാട്ടുകാർ ചോദ്യം ചെയ്തത് സുഖിച്ചില്ല; വീട്ടിൽ പോയ പൊടിപാറ്റി ഷംസുദ്ദീൻ മടങ്ങിയെത്തിയത് കൈത്തോക്കുമായി; ജനങ്ങളെ ഭീഷണിപ്പെടുത്താൻ ആകാശത്തേക്ക് മൂന്നു തവണ വെടിയുതിർത്ത യുവാവിനെ തേടി പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ഗതാഗത തടസ്സമുണ്ടാക്കിയതു ചോദ്യംചെയ്ത നാട്ടുകാരെ ഭീഷണിപ്പെടുത്താൻ ആകാശത്തേക്കു വെടിവച്ച ബൈക്ക് യാത്രികനായ യുവാവിനെ പിടികൂടാനായില്ല. പൂക്കളത്തൂർ പുൽപറ്റ സ്വദേശി മാളിയേക്കൽ തട്ടാൻ പടിയിൽ ഭാര്യവീട്ടിൽ താമസിക്കുന്ന പൂക്കളത്തൂർ, പുൽപ്പറ്റ ഒറ്റക്കണ്ടത്തിൽ പുത്തൻപീടികക്കൽ പൊടിപാറ്റി ഷംസുദ്ദീന് എതിരെയാണ് (43) കാളികാവ് പൊലീസ് കേസെടുത്തത്. ഭാര്യവീട്ടിലും മറ്റും പൊലീസ് അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല.

ചോക്കാട് മാളിയേക്കൽ ജംക്ഷനിൽ വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ഗതാഗതതടസ്സം ഒഴിവാക്കാൻ ആവശ്യപ്പെട്ടതിനാണ് ബൈക്ക് ഓടിച്ചയാൾ ആകാശത്തേക്ക് വെടിയുതിർത്ത് ഭീതിയുണ്ടാക്കിയത്. ഷംസുദ്ദീൻ കൈത്തോക്കുമായെത്തിയാണ് നാട്ടുകാരെ ഭീഷണിപ്പെടുത്തിയത്. വൈകിട്ട് അഞ്ചരയോടെ മാളിയേക്കൽ ടൗണിൽ റോഡ് തടസ്സപ്പെടുത്തിയത് നാട്ടുകാർ ചോദ്യംചെയ്തതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. പ്രകോപിതനായി പോയ ഷംസുദ്ദീൻ വീട്ടിൽനിന്ന് തോക്ക്‌കൊണ്ടുവന്ന് ആകാശത്തേക്ക് മൂന്ന് തവണ വെടിവെച്ചു. വെടിയുടെ ശബ്ദംകേട്ടതോടെ നാട്ടുകാർ പതറി.

മദ്യലഹരിയിലുള്ള ഷംസുദ്ദീന്റെ കൈയിൽ തോക്ക്കൂടി ഉള്ളതിനാൽ നാട്ടുകാർ ബോധപൂർവം പിന്മാറി. തോക്ക് ഏത് തരത്തിലുള്ളതാണെന്ന് വ്യക്തമല്ല. നാട്ടുകാരെ ഭീതിയിലാക്കിയ സംഭവമായതിനാൽ കേസെടുക്കാൻ ജില്ലാ പൊലീസ് മേധാവി കാളികാവ് പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഷംസുദ്ദീൻ മുൻപ് കഞ്ചാവ് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു കാളികാവ് എസ്‌ഐ പറഞ്ഞു. കഞ്ചാവ് വിൽക്കാൻ ശ്രമിച്ചതിനു കരുവാരകുണ്ട് സ്റ്റേഷനിലും വണ്ടൂർ എക്‌സൈസിലും ഇയാൾക്കെതിരെ കേസുണ്ട്. എന്നാൽ ഇയാൾ ഉപയോഗിച്ചത് യഥാർഥ തോക്കാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP