Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാമുകിയെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ കോപ്പിയടിക്കാൻ സഹായിക്കാൻ യുവാവ് എത്തിയത് പരിശോധനാ സംഘത്തിലെ ക്യാമറാമാൻ എന്ന വ്യാജേന; കോപ്പിയടിച്ചതിന് പിടിയിലായ ഏഴുപേരിൽ നാലും പെൺകുട്ടികൾ; നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും കോപ്പിയടി തടയാൻ കഴിയാതെ അധികൃതരും

കാമുകിയെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ കോപ്പിയടിക്കാൻ സഹായിക്കാൻ യുവാവ് എത്തിയത് പരിശോധനാ സംഘത്തിലെ ക്യാമറാമാൻ എന്ന വ്യാജേന; കോപ്പിയടിച്ചതിന് പിടിയിലായ ഏഴുപേരിൽ നാലും പെൺകുട്ടികൾ; നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും കോപ്പിയടി തടയാൻ കഴിയാതെ അധികൃതരും

മറുനാടൻ മലയാളി ബ്യൂറോ

പട്ന: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷയിൽ കോപ്പിയടി തടയാൻ പരീക്ഷ നടക്കുന്ന സ്‌കൂളുകളുടെ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും ഫലമില്ല. കാമുകിയെ കോപ്പിയടിയിൽ സഹായിക്കാൻ കാമുകൻ എത്തിയത് പരിശോധനാ സംഘത്തിലെ ക്യാമറാമാൻ എന്ന വ്യാജേന. ബീഹാറിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കിടെ പെൺകുട്ടിയെ കോപ്പിയടിക്കാൻ സഹായിച്ചതിന് കാമുകൻ പിടിയിലായി. അർവാലിലെ ഒരു പരീക്ഷാകേന്ദ്രത്തിൽ പരിശോധനയ്ക്കെത്തിയ ഫ്ളൈയിങ് സ്‌ക്വാഡാണ് ഇയാളെ പിടികൂടിയത്. നരേഷ് നേരത്തെയും പെൺകുട്ടിയെ കോപ്പിയടിക്കാൻ സഹായിച്ചിട്ടുണ്ടെന്നാണ് വിവരം. യുവാവിനെ പൊലീസിന് കൈമാറിയെന്നും വിശദമായി ചോദ്യംചെയ്തുവരികയാണെന്നും എബിപി ന്യൂസ് റിപ്പോർട്ട് ചെയ്തു. അതിനിടെ, അർവാലിലെ വിവിധ സ്‌കൂളുകളിൽനിന്നായി കോപ്പിയടിച്ച ഏഴ് വിദ്യാർത്ഥികളെ പിടികൂടിയതായി ഫ്ളൈയിങ് സ്‌ക്വാഡ് അറിയിച്ചു. ഇതിൽ നാലുപേർ പെൺകുട്ടികളാണ്.

2015-ൽ ബിഹാറിലെ സ്‌കൂളുകളിൽനിന്ന് പുറത്തുവന്ന വീഡിയോകളിലൂടെയാണ് വ്യാപക കോപ്പിയടിയുടെ വാർത്ത പുറംലോകമറിഞ്ഞത്. സ്‌കൂൾ കെട്ടിടങ്ങളിലെ ചുമരിലൂടെ വലിഞ്ഞുകയറി വിദ്യാർത്ഥികളെ കോപ്പിയടിക്കാൻ സഹായിക്കുന്നവരുടെ ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ വാർത്തയാക്കിയിരുന്നു. മുൻവർഷങ്ങളിലെ പരീക്ഷ കോപ്പിയടി ലോകവ്യാപകമായി വാർത്തയായതോടെയാണ് ബിഹാറിൽ കർശന പരിശോധന ഏർപ്പെടുത്തിയത്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷ നടക്കുന്ന സ്‌കൂളുകളുടെ പരിസരത്ത് ഇത്തവണ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷാകേന്ദ്രത്തിന്റെ 200 മീറ്റർ പരിധിയിൽ വിദ്യാർത്ഥികളല്ലാതെ ആർക്കും പ്രവേശിക്കാൻ അനുവാദമില്ല. പരീക്ഷാഹാളിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ് വിദ്യാർത്ഥികളെ ദേഹപരിശോധനയ്ക്കും വിധേയമാക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP