Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പീഡന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണി; അയൽവാസിയായ മധ്യവയസ്‌കനെ കഴുത്തറുത്തുകൊലപ്പെടുത്തി യുവതി

പീഡന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണി; അയൽവാസിയായ മധ്യവയസ്‌കനെ കഴുത്തറുത്തുകൊലപ്പെടുത്തി യുവതി

സ്വന്തം ലേഖകൻ

ചെന്നൈ: പീഡന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ 54 കാരനെ കഴുത്തറുത്തുകൊലപ്പെടുത്തി യുവതി. തമിഴ്‌നാട്ടിലാണ് സംഭവം. തിരുവട്ടിയൂർ സ്വദേശി ശേഖറിനെയാണ് 24 കാരിയായ യുവതി കഴുത്തറുത്തുകൊലപ്പെടുത്തിയത്. സംഭവത്തിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

യുവതിയുടെ അയൽവാസിയും, സുഹൃത്തിന്റെ അച്ഛനുമാണ് ശേഖർ. കഴിഞ്ഞ നാല് വർഷമായി യുവതിയെ ഇയാൾ പീഡിപ്പിച്ചുവരികയായിരുന്നു. എന്നാൽ ഇയാൾ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതിനാൽ പീഡന വിവരം യുവതി വീട്ടുകാരിൽ നിന്നും മറച്ചുപിടിച്ചു. ഇതിനിടെയാണ് യുവതിയുടെ വിവാഹം ഉറപ്പിച്ചത്. ഇക്കാര്യം യുവതി ശേഖറിനെ അറിയിച്ചു. എന്നാൽ പീഡന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ശേഖർ യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് തിങ്കളാഴ്ച യുവതി ശേഖറിനെ അടുത്തുള്ള ഗ്രൗണ്ടിലേക്ക് വിളിച്ചു വരുത്തി കഴുത്ത് അറത്തുകൊലപ്പെടുത്തുകയായിരുന്നു.

ശേഖർ കൊല്ലപ്പെട്ട വിവരം പ്രദേശവാസികളാണ് പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസുകാരെത്തി ശേഖറിന്റെ മൃതദേഹം സ്റ്റാൻലി മെഡിക്കൽ കോളേജിലേക്ക് മാറ്റി. തിരുവട്ടിയൂരിൽ ബിസിനസ്സ് നടത്തിവരുകയായിരുന്നു ശേഖർ. കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെയാണ് യുവതി കുറ്റം സമ്മതിച്ചത്. യുവതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP