Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്ഷയരോ​ഗിയായ യുവതി ലൈം​ഗിക പീഡനത്തിന് ഇരയായത് ആശുപത്രിയിൽ വെച്ച്; അന്വേഷണവുമായി പൊലീസ്

ക്ഷയരോ​ഗിയായ യുവതി ലൈം​ഗിക പീഡനത്തിന് ഇരയായത് ആശുപത്രിയിൽ വെച്ച്; അന്വേഷണവുമായി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ഗുരുഗ്രാം: ക്ഷയരോ​ഗിയായ യുവതിയെ ആശുപത്രിയിൽ ലൈം​ഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. ഹരിയാനയിലെ ഗുരുഗ്രാമിലാണ്‌ സംഭവം. ക്ഷയരോഗത്തെ തുടർന്ന്‌ അബോധാവസ്ഥയായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ ആണ് ലൈംഗിക പീഡനത്തിന്‌ ഇരയാക്കിയത്. വികാസ് എന്നയാൾ തന്നെ പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി.

ഒക്ടോബർ 21നാണ്‌ ക്ഷയരോഗത്തെ തുടർന്ന്‌ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. അബോധാവസ്ഥയിലായിരുന്ന യുവതി ഒക്ടോബർ 27ടെ സ്വബോധത്തിലേക്ക്‌ മടങ്ങിയെത്തി. പിന്നാലെയാണ്‌ വികാസ്‌ എന്ന വ്യക്തി തന്നെ പീഡിപ്പിച്ചതായി യുവതി ആംഗ്യങ്ങളിലൂടെ പിതാവിനോട്‌ പറഞ്ഞത്‌. പിതാവിന്റെ പരാതിയിൽ സുശാന്ത്‌ ലോക്‌ പൊലീസ്‌ കേസെടുത്തു. വികാസ്‌ എന്ന ആൾ ആശുപത്രിയിലെ ജീവനക്കാരനാണോ എന്ന്‌ കണ്ടെത്താൻ ശ്രമിക്കുകയാണ്‌ പൊലീസ്‌. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച്‌ വരികയാണെന്ന്‌ പൊലീസ്‌ പറഞ്ഞു. യുവതിയുടെ മൊഴി എടുക്കാൻ ശ്രമിച്ചെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന്‌ കഴിഞ്ഞില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP