Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'അമ്മ' പച്ചക്കൊടി കാട്ടിയപ്പോൾ മെട്രോ ആദ്യ സർവീസ് നടത്തിയത് പെൺകരുത്തിൽ; ചെന്നൈ മെട്രോയുടെ കന്നിയോട്ടത്തിന്റെ സാരഥിയാകാൻ കഴിഞ്ഞ സന്തോഷത്തിൽ പ്രീതി

'അമ്മ' പച്ചക്കൊടി കാട്ടിയപ്പോൾ മെട്രോ ആദ്യ സർവീസ് നടത്തിയത് പെൺകരുത്തിൽ; ചെന്നൈ മെട്രോയുടെ കന്നിയോട്ടത്തിന്റെ സാരഥിയാകാൻ കഴിഞ്ഞ സന്തോഷത്തിൽ പ്രീതി

ചെന്നൈ: വീഡിയോ കോൺഫറൻസിങ്ങിലൂടെ 'അമ്മ' പച്ചക്കൊടി കാട്ടിയപ്പോൾ പ്രീതി തുടക്കം കുറിച്ചത് ഒരു പുതിയ മുന്നേറ്റത്തിനാണ്. ചെന്നൈ മെട്രോ റെയിൽ അതിന്റെ കന്നി ഓട്ടത്തിന് സജ്ജമായപ്പോൾ സാരഥ്യം വഹിച്ചത് ഈ ഇരുപത്തെട്ടുകാരിയാണ്.

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയാണ് സെക്രട്ടേറിയറ്റിൽ നിന്നു വിഡിയോ കോൺഫറൻസിങ് വഴി തമിഴ്‌നാടിന്റെ ആദ്യ മെട്രോ ഉദ്ഘാടനം ചെയ്തത്. 10 കിലോമീറ്റർ ദൂരമുള്ള ആലന്തൂർ-കോയമ്പേട് റൂട്ടിലാണ് ആദ്യ ട്രെയിൻ സർവീസ് നടത്തിയത്.

ചെന്നൈയിലെ ആലന്തൂർ സ്റ്റേഷനിൽ നിന്നും പുറപ്പെട്ട ട്രെയിനാണ് പ്രീതി ഓടിച്ചിരുന്നത്. ചെന്നൈ ഗവ: ധർമ്മാമ്പൽ പോളിടെ്ക്‌നിക് കോളജിൽ നിന്നും എഞ്ചിനീയറിങ് ഡിപ്ലോമ പാസായ പ്രീതി ആദ്യം ലഭിച്ച ജോലി ഉപേക്ഷിച്ചാണ് മെട്രോയിൽ ലോക്കോ പൈലറ്റ് ആകാൻ എത്തിയത്.

മെട്രോ റെയിൽ വന്നതോടെ തങ്ങളുടെ മകളുടെ ഏറ്റവും വലിയ സ്വപ്‌നമാണ് യാഥാർഥ്യമായതെന്ന് പ്രീതിയുടെ മാതാപിതാക്കൾ പറഞ്ഞു. ലോക്കോ പൈലറ്റ് ആകുക എന്നതായിരുന്നു പ്രീതിയുടെ സ്വപ്നം. അത് യാഥാർത്ഥ്യമായതിൽ ഏറെ സന്തോഷമുണ്ടെന്നു പ്രീതിയുടെ അച്ഛൻ ആർ അൻപ് പറഞ്ഞു.

ലോകോ പൈലറ്റിനായുള്ള അപേക്ഷ മെട്രോ റെയിൽ പദ്ധതിയുടെ തുടക്കത്തിൽ തന്നെ പ്രീതി നൽകിയിരുന്നു. ഈ തസ്തികയിലേക്ക് അപേക്ഷിച്ച ഏക വനിത പ്രീതിയായിരുന്നു. പിന്നീട് ഒന്നര വർഷത്തോളം ഡൽഹി, ചെന്നൈ എന്നിവടങ്ങളിൽ നിന്നുമായി പരിശീലനം ലഭിക്കുകയും ചെയ്തു. പ്രീതിക്കു ശേഷം മൂന്ന് വനിതകൾകൂടി ചെന്നൈ മെട്രോയിൽ ലൊകോ പൈലറ്റായി ചേർന്നിട്ടുണ്ട്.

മെട്രോയുടെ നീളം 10 കിലോ മീറ്ററാണ്. സൗത്ത് ചെന്നൈയിലെ ആലണ്ടുർ മുതൽ നോർത്ത് ചെന്നൈയിലെ കോയബെഡു വരെയാണ് ദൈർഘ്യം. 1276 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന മെട്രോയ്ക്ക് ഏഴ് സ്‌റ്റേഷനുകളാണ് ഉള്ളത്. മിനിമം ചാർജ് 10 രൂപയും പരമാവധി ചാർജ് 40 രൂപയുമാണ്. നാല് കോച്ചുകളാണ് ട്രെയിനിനുള്ളത്. കോയമ്പേട്, സി.എം.ബി.ടി, അരുമ്പാക്കം, വടപളനി, അശോക്‌നഗർ, ഈക്കാട്ടുതങ്ങൾ, ആലന്തൂർ എന്നീ ഏഴ് റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.

ആദ്യ സർവീസിൽ യാത്രക്കാരുടെ നല്ല തിരക്കാണ് സ്റ്റേഷനുകളിൽ അനുഭവപ്പെട്ടത്. രാവിലെ 5 മുതൽ രാത്രി 11.30 വരെ സർവീസുണ്ടാകും. തിങ്കളാഴ്ച ആറു സർവീസുകളാണ് നടത്തുക. മൊത്തം 32 തീവണ്ടികൾ കോയമ്പേട് യാർഡിലുണ്ടാകും. ഇതിൽ 9 തീവണ്ടികൾ സർവീസിന് സജ്ജമായിട്ടുണ്ട്. ട്രെയിനിന്റെ കൂടിയ വേഗം 75-80 കിലോമീറ്ററും കുറഞ്ഞതു 35-40 കിലോമീറ്ററുമാണ്. മെട്രോ റെയിൽ പദ്ധതി 2010ലാണ് തുടങ്ങിയത്. ആർകെ നഗർ ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാലാണ് ഉദ്ഘാടനം വൈകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP